സ്വന്തം കാമുകിയെ ഈബേയിൽ ലേലത്തിന് വെച്ച് കാമുകൻ! 60 ലക്ഷം വരെയെത്തി ലേലം!


പ്രണയം നഷ്ടമായാൽ അല്ലെങ്കിൽ കാമുകി വിട്ടുപോയാൽ ആളുകൾ പലതരത്തിലുള്ള പ്രതികാരങ്ങൾ ചെയ്യുന്നത് കാണാറുണ്ട്. പുതിയ കാമുകന് തങ്ങളുടെ പഴയ ചിത്രങ്ങൾ അയച്ചുകൊടുക്കുക, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുക എന്ന് തുടങ്ങി പലതരത്തിലുള്ള കാര്യങ്ങളും ചെയ്യാൻ ആളുകളെ പ്രണയനൈരാശ്യം പ്രേരിപ്പിക്കാറുണ്ട്. എന്നാൽ ഇവിടെ യുകെയിൽ ഒരു കാമുകൻ ചെയ്തത് അല്പം കടന്ന കൈ ആവുകയായിരുന്നു. പക്ഷെ ഇത് രണ്ടുപേരും ചേർന്ന് ആളുകളെ പറ്റിക്കാൻ മാത്രം നടത്തിയ ഒരു പരിപാടിയായിരുന്നു എന്നതാണ് അതിലും രസകരം.

കാമുകിയെ വിൽക്കാനുണ്ട്

'മെട്രോ യുകെ' ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഈബേയിൽ കഴിഞ്ഞ ദിവസം കാമുകിയെ വിൽക്കാനുണ്ട് എന്ന പേരിൽ ഒരു പരസ്യം പ്രത്യക്ഷപ്പെടുകയായിരുന്നു. ഡെയ്ൽ ലീക്സ് എന്ന വ്യക്തിയാണ് പരസ്യം കൊടുത്തിരിക്കുന്നത്. പരസ്യമിട്ട ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ തന്നെ 81000 ആളുകളാണ് ഇത് കണ്ടത്. അതിൽ തന്നെ നൂറിൽ പരം ലേലങ്ങളിലായി £70,200 (ഏകദേശം 60 ലക്ഷം രൂപ) വരെയാണ് എത്തിയിരിക്കുന്നത്.

പദ്ധതി രണ്ടുപേരും ചേർന്ന്

ഡെയ്ൽ ഇത്തരത്തിൽ ഒരു തമാശക്ക് ഉപയോഗിച്ചത് തന്റെ കാമുകിയായിരുന്ന കെല്ലി ഗ്രീവ്‌സിനെ ആയിരുന്നു. രണ്ടുപേരും ചേർന്നായിരുന്നു ഇത് ചെയ്തതും. ഈബേയിൽ ഇട്ട പോസ്റ്റിൽ കാമുകിയെ ഒരു സെക്കൻഡ് ഹാൻഡ് കാറിനോടാണ് ഡെയ്ൽ ഉപമിച്ചിരിക്കുന്നത്. അതിലും രസകരമായ കാര്യം താൻ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന കാമുകിയുടെ വിശേഷ ഗുണങ്ങൾ വിവരിച്ചുകൊണ്ടുള്ള ഡെയ്ലിന്റെ പരാമർശമാണ്.

ഒരു കാറിനോട് പോലെ കാമുകിയെ ഉപമിച്ചു പരസ്യം

ഒരു കാറിനോട് പോലെ കാമുകിയെ ഉപമിച്ച ഡെയ്ൽ അല്പം അശ്ലീലമായ രീതിയിൽ തന്നെയാണ് തന്റെ ഉൽപ്പന്നത്തെ വർണ്ണിച്ചിരിക്കുന്നത്. കാര്യമായിട്ട് കുഴപ്പങ്ങൾ ഒന്നും തന്നെയില്ല എങ്കിലും ഉപയോഗിച്ചതാണെന്ന് നിങ്ങൾക്ക് കാണുമ്പോൾ മനസ്സിലാകും എന്നെല്ലാം ഡെയ്ൽ കുറിക്കുന്നു. ഏതായാലും ഇത്തരം ഒരു പരസ്യം ഇട്ടതോടെ നിരവധി മെസ്സേജുകളാണ് ഡെയിലിനെ തേടിയെത്തിയത്.

നിരവധി മെസ്സേജുകൾ

കാമുകിയെ ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ പറ്റുമോ എന്നതടക്കമുള്ള നിരവധി മെസ്സേജുകൾ ഡെയിലിന് ലഭിക്കുകയുമുണ്ടായി. ലേലത്തിൽ പങ്കെടുത്ത ഒരാൾ ഇങ്ങനെ എഴുതുന്നു- " ഈ ലേലത്തിൽ പങ്കുചേരാൻ എനിക്ക് ശരിക്കും താല്പര്യമുണ്ട്. അതുകൊണ്ട് കാമുകിക്ക് മുമ്പ് എത്ര ഉടമകൾ ഉണ്ടായിരുന്നു എന്നതും ഒപ്പം സർവീസ് ചരിത്രം അറിയാനും ആഗ്രഹിക്കുന്നു".

വൈകാതെ തന്നെ പരസ്യം നീക്കം ചെയ്യപ്പെട്ടു!

ഏതായാലും ഇത്തരത്തിലുള്ള ഒരു പോസ്റ്റും അതിനോട് ചേർന്ന് നിറയെ കമന്റുകളും വന്നതോടെ പോസ്റ്റ് വലിയ വിവാദമാകുകയായിരുന്നു. അതിനെ തുടർന്ന് മനുഷ്യ ശരീരങ്ങൾ വിൽക്കുന്നത് ഈബേയിൽ അനുവദനീയമല്ല എന്ന കാരണത്തോടെ പരസ്യം ഈബേയിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. പക്ഷെ ഈ സമയമത്രയും പോസ്റ്റിൽ വരുന്ന കമന്റുകളും മറ്റും വായിച്ച് രണ്ടുപേരും ചിരിച്ചുകൊണ്ടിരിക്കുകയായിരുന്ന്.

വാർത്തയ്ക്കും ചിത്രങ്ങൾക്കും കടപ്പാട്

ഇന്നത്തെ കാലത്ത് ഒരു ഫോൺ വാങ്ങുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ!

Most Read Articles
Best Mobiles in India
Read More About: ebay internet news social media

Have a great day!
Read more...

English Summary

Man puts up girlfriend for sale on eBay.