ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഷവോമി; സ്ഥിരീകരണവുമായി മനു കുമാര്‍ ജെയ്ന്‍


ഇന്ത്യയില്‍ കൂടുതല്‍ നിര്‍മ്മാണ യൂണിറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഷവോമി ഒരുങ്ങുന്നു. നിര്‍മ്മാണ ഘടകങ്ങള്‍ നല്‍കുന്ന കമ്പനികളുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനു കുമാര്‍ ജെയ്ന്‍ വ്യക്തമാക്കി. എന്നാല്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.

Advertisement

കമ്പനി രാജ്യത്ത് നേടിയെടുത്ത അഭൂതപൂര്‍വ്വമായ വളര്‍ച്ച പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം. നിര്‍മ്മാണ ഘടകങ്ങള്‍ പ്രാദേശികമായി ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ ഉപകരണങ്ങളുടെ ഇനിയും വില കുറയ്ക്കാന്‍ കഴിയും. മാത്രമല്ല ഉപകരണങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ വേണ്ടിവരുന്ന സമയം ചുരുക്കാനാകുമെന്നും കമ്പനി വിലയിരുത്തുന്നു.

Advertisement

സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളുടെ ഘടകങ്ങളെല്ലാം ഇന്ത്യയില്‍ തന്നെ ലഭ്യമാക്കുന്നതിനെ കുറിച്ചാണ് ഷവോമി ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി കമ്പനി ചൈനയിലെയും തയ്‌വാനിലെയും 50 പങ്കാളികളെ ഇന്ത്യയില്‍ കൊണ്ടുവന്നിരുന്നു. ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ അവരെ മനസ്സിലാക്കിക്കുകയായിരുന്നു ഷവോമിയുടെ ഉദ്ദേശ്യം. ഉത്തര്‍പ്രദേശിലും ആന്ധ്രാപ്രദേശിലുമായിരുന്നു പ്രധാനമായും സന്ദര്‍ശനം നടത്തിയത്.

നിര്‍മ്മാണ ഘടകങ്ങള്‍ വിതരണം ചെയ്യുന്ന ഷവോമിയുടെ ബിസിനസ്സ് പങ്കാളികള്‍ ഇന്ത്യയില്‍ 2.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കമ്പനി അടുത്തിടെ അവകാശപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി രാജ്യത്ത് അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ തുടക്കമെന്നോണം ഷവോമിയുടെ പങ്കാളിയായ ഹോളിടെക് ഗ്രൂപ്പ് ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിലുള്ളില്‍ ഹോളിടെക് ഗ്രൂപ്പ് 1400 കോടി രൂപയുടെ നിക്ഷേപം നടത്തും.

Advertisement

ക്യാമറ മൊഡ്യൂള്‍, ടിഎഫ്ടി, ടച്ച്‌സ്‌ക്രീന്‍ പാനല്‍, ഫ്‌ളെക്‌സിബിള്‍ പ്രിന്റഡ് സര്‍ക്യൂട്ട്, ഫിംഗര്‍പ്രിന്റ് മൊഡ്യൂള്‍ എന്നിവയാവും ഇവിടെ നിര്‍മ്മിക്കുക. ഇന്ത്യയില്‍ ഷവോമിക്ക് ഇപ്പോള്‍ 6 സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ യൂണിറ്റുകളാണ് ഉള്ളത്. പവര്‍ബാങ്ക് നിര്‍മ്മാണത്തിന് മാത്രമായി ഒരു യൂണിറ്റും പ്രവര്‍ത്തിക്കുന്നു.

ഇതാണ് ബിഎസ്എന്‍എല്ലിന്റെ 78 രൂപ പ്രീപെയ്ഡ് പ്ലാന്‍..!

Best Mobiles in India

Advertisement

English Summary

Manu Kumar Jain reveals that Xiaomi is in talks with two more component partners for manufacturing plants