ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആപ്പുകള്‍ നിങ്ങളെ പിന്തുടരില്ല


നിരവധി രസകരമായ ആപ്പുകള്‍ ഇന്ന് ഗൂഗിള്‍ പ്ലേസ്റ്റോറിലുണ്ട്. നാം പലരും സുരക്ഷാ മാനദണ്ഡങ്ങള്‍ നോക്കാതെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാറുമുണ്ട്. എന്നാലൊരു കാര്യം ശ്രദ്ധിക്കുക. ഓരോ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് നിരവധി ഇന്‍സ്ട്രക്ഷന്‍സ് ചോദിക്കാറുണ്ട്. ഒന്നും നോക്കാതെ നാമത് അംഗീകരിച്ച് മുന്നോട്ടു പോകും.

Advertisement

ലൊക്കേഷന്‍ ഷെയറിംഗ്

പലപ്പോഴും നാം വ്യക്തിപരമായി അപഹരിക്കപ്പെടുകയാണ് ഇത്തരം അംഗീകരിക്കലിലൂടെ. അവയിലൊന്നാണ് ലൊക്കേഷന്‍. ആപ്പ് ചോദിക്കും ലൊക്കേഷന്‍ ഷെയറിംഗ് നാം അംഗീകരിക്കുമ്പോള്‍ അവര്‍ നമ്മെ പിന്തുടരുന്നുവെന്ന് മനസിലാക്കുക. നാം എവിടേക്ക് സഞ്ചരിച്ചാലും അവര്‍ നമ്മുടെ വ്യക്തിഗത യാത്രാ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടേയിരിക്കും.

Advertisement
കൃത്യമായി നിരീക്ഷിക്കനാകും

ന്യൂയോര്‍ക്ക് ടൈംസ് ഇതു സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവിടുകയും ചെയ്തു. നമ്മുടെ വ്യക്തിഗതമായ വിവരങ്ങള്‍ ആപ്പുകള്‍ വഴി ശേഖരിക്കപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും ന്യൂേയാര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരു വ്യക്തി ഏതു സമയം എവിടെയാണെന്ന് ആപ്പുകളിലൂടെ കൃത്യമായി നിരീക്ഷിക്കനാകും. രാത്രി സമയങ്ങളില്‍ ഇത് വലിയ രീതിയില്‍ പ്രശ്‌നങ്ങളും സൃഷ്ടിക്കും.

ചില സംവിധാനങ്ങളുണ്ട്

കഴിഞ്ഞ കുറച്ചു കാലങ്ങള്‍ക്കിടയില്‍ ആപ്പിളും ഗൂഗിളും ആപ്പുകള്‍ക്കായി ചില ഇളവുകള്‍ നല്‍കുകയുണ്ടായി. അതിലൊന്നാണ് വ്യക്തിഗത വിവരങ്ങള്‍ ആപ്പുകള്‍ക്ക് ശേഖരിക്കല്‍. എന്നാല്‍ ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണുകളിലും ഇത്തരം ലൊക്കേഷന്‍ ഷെയര്‍ ചെയ്യലില്‍ നിന്നും ഒരു പരിധിവരെ രക്ഷനേടാനുള്ള ചില സംവിധാനങ്ങളുണ്ട്. അവ പരിചയപ്പെടാം ഈ എഴുത്തിലൂടെ.

ഐഫോണില്‍ ട്രാക്കിംഗില്‍ നിന്നും രക്ഷനേടാം

സെറ്റിംഗ്‌സ് തെരഞ്ഞെടുക്കുക

പ്രൈവസി ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

അതില്‍ നിന്നും ലൊക്കേഷന്‍ തെരഞ്ഞെടുക്കുക

എല്ലാ ആപ്പുകളിലെ ലൊക്കേഷന്‍ ഷെയറിംഗില്‍ നിന്നും രക്ഷ നേടണമെങ്കില്‍ 'ടേണ്‍ ലൊക്കേഷന്‍ സര്‍വീസ് ഓപ്ഷന്‍ ഓഫ്' ഓപ്ഷന്‍ തെരഞ്ഞെടുക്കാം.

അല്ലാത്തപക്ഷം ഓരോ ആപ്പും തെരഞ്ഞെടുത്ത് ലൊക്കേഷന്‍ ഓഫാക്കാനുള്ള സൗകര്യവുമുണ്ട്

ഊബര്‍, ഗൂഗിള്‍ മാപ്പ് എന്നിവ എപ്പോഴും നമ്മുടെ ലൊക്കേഷന്‍ നിരീക്ഷിക്കുകയാണ് അതിനാല്‍ ആവശ്യമുള്ളപ്പോള്‍ മാത്രം ലൊക്കേഷന്‍ ഓണാക്കുന്നതാണ് നല്ലത്. അല്ലാത്ത സമയത്ത് ഓണാക്കിവെയ്ക്കുക.

ആന്‍ഡ്രോയിഡില്‍ ലൊക്കേഷന്‍ സര്‍വീസ് ഓഫാക്കാന്‍

സെറ്റിംഗ്‌സ്

ടാപ്പ് അഡ്വാന്‍സ്ഡ് സെറ്റിംഗ്‌സ്

ക്ലോസ് ആപ്പ് പെര്‍മിഷന്‍സ്

ലൊക്കേഷന്‍ തിരഞ്ഞെടുക്കുക

നിങ്ങള്‍ ഉപയോഗിക്കുന്ന ഏതെല്ലം ആപ്പുകള്‍ ലൊക്കേഷന്‍ നിരീക്ഷിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് കാണാനാകും

ആവശ്യമില്ലെന്നു തോന്നുന്നവയോ പൂര്‍ണമായോ ഓഫാക്കുക

ശ്രദ്ധിക്കുക

ചില ആപ്പുകള്‍ക്ക് കൃത്യമായി പ്രവര്‍ത്തിക്കാന്‍ ലൊക്കേഷന്‍ ഷേറിംഗ് ഓണാക്കേണ്ടതുണ്ട്. ഡ്രാഫ്റ്റ് കിംഗ്‌സ് ആപ്പ് അതിന് ഉദ്ഹരണമാണ്.

Best Mobiles in India

English Summary

നിരവധി രസകരമായ ആപ്പുകള്‍ ഇന്ന് ഗൂഗിള്‍ പ്ലേസ്റ്റോറിലുണ്ട്. നാം പലരും സുരക്ഷാ മാനദണ്ഡങ്ങള്‍ നോക്കാതെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാറുമുണ്ട്. എന്നാലൊരു കാര്യം ശ്രദ്ധിക്കുക. ഓരോ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് നിരവധി ഇന്‍സ്ട്രക്ഷന്‍സ് ചോദിക്കാറുണ്ട്. ഒന്നും നോക്കാതെ നാമത് അംഗീകരിച്ച് മുന്നോട്ടു പോകും.