സൂപ്പര്‍ വേം മൂണ്‍ ഇന്ന്


ഈമാസത്തിലെ പൂര്‍ണ്ണചന്ദ്രന്‍ മാര്‍ച്ച് 20ന് രാത്രി ഈസ്റ്റേണ്‍ ഡേലൈറ്റ് ടൈം (EDT) 9.43ന് ദൃശ്യമാകും. രാത്രിയുടെയും പകലിന്റെയും ദൈര്‍ഘ്യതുല്യമാകുന്നതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് വേം മൂണ്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ദൃശ്യമാകുന്നത്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്നതിന്റെ തൊട്ടടുത്ത ദിവസം നടക്കുന്നതിനാല്‍ ഇതൊരു സൂപ്പര്‍ മൂണ്‍ കൂടിയായിരിക്കും. അതായത് സാധാരണയേക്കാള്‍ ചന്ദ്രന് വലുപ്പക്കൂടുതല്‍ അനുഭവപ്പെടും.

Advertisement

ഏകദേശം 20 മിനിറ്റ് മുമ്പ്

സൂര്യന്‍ അസ്തമിക്കുന്നതിന് ഏകദേശം 20 മിനിറ്റ് മുമ്പ് ചന്ദ്രന്‍ ഉദിക്കുമെന്നും തൊട്ടടുത്ത ദിവസം രാവിലെ 73.0 വരെ ചന്ദ്രനെ ആകാശത്ത് കാണാന്‍ കഴിയുമെന്നും അമേരിക്കന്‍ നേവല്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു.

Advertisement
പൂര്‍ണ്ണചന്ദ്രന്‍ ഉണ്ടാകുന്നത്

ചന്ദ്രന്‍ ഭൂമിയുടെ നേരേ എതിര്‍വശത്ത് വരുമ്പോഴാണ് പൂര്‍ണ്ണചന്ദ്രന്‍ ഉണ്ടാകുന്നത്. സൂര്യന്‍ പ്രകാശത്തിലാണ് ചന്ദ്രന്‍ പ്രകാശിക്കുന്നത്. അല്ലാത്തപ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ കാണാനാകും. ജനുവരിയില്‍ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഉണ്ടായിരുന്നു. മാര്‍ച്ചില്‍ അതുണ്ടാകില്ല. അടുത്ത ചന്ദ്രഗ്രഹണം ജൂലൈ 16-ന് ആണ്. ഇത് പശ്ചിമാര്‍ദ്ധ ഗോളത്തില്‍ ദൃശ്യമാവുകയുമില്ല.

വേം മൂണ്‍ സൂപ്പര്‍ മൂണ്‍ ആകുന്നത് എങ്ങനെ?

സൂപ്പര്‍ മൂണിന് സാധാരണ ചന്ദ്രന്റെ വലുപ്പത്തെക്കാള്‍ 10 ശതമാനം വലുപ്പം കൂടുതലുള്ളതായി തോന്നും. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്തുവരുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം 385000 കിലോമീറ്ററാണ്. സൂപ്പര്‍ മൂണ്‍ സമയത്ത് ഇത് 350000 കിലോമീറ്ററായി കുറയും. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 406000 കിലോമീറ്റര്‍ ആണ്. ചന്ദ്രന്റെ വലുപ്പത്തിലുണ്ടാകുന്ന ഈ വ്യത്യാസം നഗ്നനേത്രങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുകയില്ല.

നിരീക്ഷിക്കാവുന്നതാണ്

സണ്‍ഗ്ലാസ് വച്ച് സൂപ്പര്‍ മൂണിനെ നിരീക്ഷിക്കാവുന്നതാണ്. ഇത് കാഴ്ചയെ ഒരു വിധത്തിലും ബാധിക്കുകയില്ല.

Best Mobiles in India

English Summary

March Full Moon 2019: When to See the 'Super Worm Moon'