ലോകത്തിലെ ഏറ്റവും വലിയ പണക്കാരിൽ മൂന്നാമത് എത്തി മാർക്ക് സക്കർബർഗ്; കടത്തിവെട്ടിയത് വമ്പന്മാരെ!


ലോകത്തിലെ ഏറ്റവും വലിയ പണക്കാരുടെ കൂട്ടത്തിൽ മൂന്നാം സ്ഥാനക്കാരനായി ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ്. മൂന്നാമതുണ്ടായിരുന്ന വാരൻ ബഫറ്റിനെ പിന്തള്ളി 81.6 ബില്യൺ ഡോളർ ആസ്തിയുമായാണ് സക്കർബർഗ് മൂന്നാമത് എത്തിയത്. ഇതോടെ ലോകത്തെ ഏറ്റവും വലിയ 3 കോടീശ്വരന്മാരും ടെക്ക് ലോകത്ത് നിന്നുള്ളവരായി മാറിയിരിക്കുകയാണ്.

Advertisement

ഇനി മുന്നിൽ ആമസോണും മൈക്രോസോഫ്റ്റും മാത്രം

സക്കർബർഗിന് മുകളിലായി ഇപ്പോൾ ആമസോണ് ഉടമ ജെഫ് ബെസോസ്, മൈക്രോസോഫ്റ് ഉടമ ബിൽ ഗേറ്റ്‌സ് എന്നിവർ മാത്രമേ ഉള്ളു. ജെഫ് ബെസോസിന്റെ ആസ്തി 142 ബില്യൺ ഡോളർ ആണ്. ബിൽ ഗേറ്റ്സിന്റെ ആസ്തി ആണെങ്കിൽ 94.2 ബില്യൺ ഡോളറും. ഇവർക്ക് താഴെയായാണ് സക്കർബർഗ് ഇപ്പോൾ എത്തിയിരിക്കുന്നത്.

Advertisement
താഴോട്ട് വന്നതിന് ശേഷമുള്ള കുതിപ്പ്

ഫേസ്ബുക്ക് ഈയടുത്ത കുറച്ചു മാസങ്ങളായി പ്രശ്നങ്ങൾക്ക് നടുവിലായിരുന്നു എന്ന സംഭവം കൂടെ ഇവിടെ പ്രസക്തമാണ്. ആളുകളുടെ ഡാറ്റ ചോർന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വന്നതിനെ തുടർന്ന് ഫേസ്ബുക്ക് ഓഹരികളിൽ സാരമായ ഇടിവുണ്ടായിരുന്നു എങ്കിലും വൈകാതെ തന്നെ ഫേസ്‍ബുക്കിന് അതെല്ലാം മറികടക്കാൻ സാധിക്കുകയായിരുന്നു.

ഇങ്ങനെ പോയാൽ

ഇതോടെ നാലാം സ്ഥാനത്തേക്ക് മാറിയിരിക്കുന്ന Berkshire Hathaway Inc ന്റെ സിഇഒയും ബിസിനസ് സാമ്രാജ്യങ്ങളുടെ ഉടമയുമായ വാരൻ ബഫറ്റിന്റെ ആസ്തി 81.2 ബില്യൺ ഡോളറാണ്. ഈ കുതിപ്പ് കാര്യക്ഷമമായിത്തന്നെ തുടരുകയാണെങ്കിൽ വൈകാതെ തന്നെ മൈക്രോസോഫ്റ്റ് കമ്പനിയെയും ഫേസ്ബുക്ക് മറികടന്നേക്കും. 94.2 ബില്യൺ ഡോളർ ആണ് ബിൽ ഗേറ്റ്‌സിന്റെ ആസ്തി.

ഏതു ഫോണിലും നാനോ സിം ഉപയോഗിക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം!

കേസ് നടന്നുകൊണ്ടിരിക്കെ..

മാർക്കറ്റിംഗ് അനലൈറ്റിക്‌സ് കമ്പനിയായ ക്യാംബ്രിഡ്ജ് അനാലിറ്റിക്കയുമായി ചേർന്ന് തിരഞ്ഞെടുപ്പ് കാമ്പയിനുകൾക്കടക്കം പല ആവശ്യങ്ങൾക്കായി 87 മില്യൺ ഉപഭോക്താക്കളുടെ ഡാറ്റ കൈമാറിയ കേസിൽ ഇന്നും എഫ്ബിഐ വിചാരണ നേരിട്ട്‌ കൊണ്ടിരിക്കുകയാണ് ഫേസ്ബുക്ക്. ഇതിനിടയിൽ തന്നെ ഈ രീതിയിൽ ഒരു മുന്നേറ്റം കമ്പനിയെ സംബന്ധിച്ചെടുത്തോളം ഏറെ ഗുണം ചെയ്യും എന്ന് തീർച്ച.

Best Mobiles in India

English Summary

Mark Zuckerberg Is Now The Third Richest Person In The World