ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ പദ്ധതിയില്‍ പങ്കാളികളാകാന്‍ മത്സരിക്കുന്ന 11 കമ്പനികള്‍


ചന്ദ്രനില്‍ വീണ്ടും മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ പദ്ധതിയില്‍ ബഹിരാകാശപേടകം രൂപകല്‍പ്പന ചെയ്യുന്നതിന് സഹായിക്കുന്നതിനായി 11 കമ്പനികളെ നാസ തിരഞ്ഞെടുത്തു. എയ്‌റോജെറ്റ് റോക്കറ്റ്‌ഡൈന്‍, ബ്ലൂ ഒറിജിന്‍, സ്‌പെയ്‌സ് എക്‌സ്, ബോയിംഗ്, ഡൈനെറ്റിക്‌സ്, ലോക്ക്‌ഹെഡ് മാര്‍ട്ടിന്‍, മാസ്‌റ്റെന്‍ സ്‌പെയ്‌സ് സിസ്റ്റംസ്, നോര്‍ത്രോപ് ഗ്രമ്മാന്‍ ഇന്നൊവേഷന്‍ സിസ്റ്റംസ്, ഓര്‍ബിറ്റ് ബിയോണ്ട്, സിയെറ നെവാഡ കോര്‍പ്പറേഷന്‍, എസ്എസ്എല്‍ എന്നിവയാണ് നാസയുടെ പട്ടികയിലുള്ള കമ്പനികള്‍.

Advertisement

രൂപകല്‍പ്പന ആരംഭിക്കും.

ആര്‍ട്ടെമിസ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ 2024-ല്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുകയാണ് നാസയുടെ ലക്ഷ്യം. ഇതില്‍ ഒരു സ്ത്രീയുമുണ്ടാകും. അടുത്ത ആറുമാസത്തിനിടെ കമ്പനികള്‍ ദൗത്യത്തിന് ആവശ്യമായ വിവിധ ഘകടങ്ങളുടെ രൂപകല്‍പ്പന ആരംഭിക്കും.

Advertisement
നിര്‍മ്മാണം ആരംഭിക്കും.

ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി നാസ ഗേറ്റ്‌വേ എന്ന പേരില്‍ ബഹിരാകാശനിലയം സ്ഥാപിക്കും. ചന്ദ്രനിലേക്ക് പോകുന്ന യാത്രികരുടെ ഇടത്താവളമായിരിക്കും ഗേറ്റ്‌വേ. അധികം വൈകാതെ ബഹിരാകാശ നിലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കും. പൂര്‍ത്തിയായാലുടന്‍ ഇത് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുമെന്ന് നാസ വൃത്തങ്ങള്‍ പറഞ്ഞു.

കമ്പനികളെ ഏല്‍പ്പിച്ചിരിക്കുന്നത്

ആര്‍ട്ടെമിസ് ദൗത്യത്തിന് ആവശ്യമായ മൂന്ന് വ്യത്യസ്ത ഘടകങ്ങള്‍ രൂപകല്‍പ്പനയാണ് കമ്പനികളെ ഏല്‍പ്പിച്ചിരിക്കുന്നത്. ഗേറ്റ് വേയില്‍ നിന്ന് യാത്രികരെ ചന്ദ്രന്റെ താഴ്ന്ന ഭ്രമണപഥത്തിലേക്കും തിരിച്ചും എത്തിക്കുന്ന ട്രാന്‍സ്ഫര്‍ എലമെന്റ്, ചന്ദ്രന്റെ ഉപരിതലത്തിലേക്കും തിരിച്ചും എത്തിക്കുന്ന ഡിസന്റ്- അസന്റ് എലമെന്റുകള്‍ എന്നിവയാണവ.

കമ്പനികളുമായുള്ള സഹകരണം

കമ്പനികളുമായുള്ള സഹകരണം നാസയുടെ ചരിത്രത്തിലെ പുതിയൊരു അധ്യായമായിരിക്കും. കമ്പനികളെ സംബന്ധിച്ചും ഇതൊരു നാഴികല്ലാണെന്ന് നിസ്സംശയം പറയാം.

പ്രധാനപ്പെട്ടതാണ്.

പരമ്പരാഗത വഴികളില്‍ നിന്ന് മാറി, ചന്ദ്രനില്‍ തിരികെയെത്താനാണ് ശ്രമിക്കുന്നതെന്ന് നാസ വക്താവ് പറഞ്ഞു. സ്വകാര്യ കമ്പനികളുമായുള്ള സഹകരണം ഇക്കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.

പ്രതീക്ഷയിലാണ് നാസ.

ഏകദേശം 45 മില്യണ്‍ ഡോളര്‍ നാസ കമ്പനികള്‍ക്ക് നല്‍കും. ഇതിന്റെ 20 ശതമാനം വീതം കമ്പനികളും നിക്ഷേപിക്കേണ്ടിവരും. ഇതുവഴി പൊതുപ്പണത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാസ.

കിടിലന്‍ അണ്‍ലിമിറ്റഡ് കോളിംഗ്, ഡാറ്റ ഓഫറുമായി വോഡഫോണ്‍

 

Best Mobiles in India

English Summary

Meet the 11 companies competing to put humans back on the moon by 2024: NASA reveals top picks to develop prototypes under $45M award including SpaceX, Blue Origin, and Boeing