ശരീരത്തില്‍ 700-ലധികം സെന്‍സറുകളുള്ള ഈ അപൂര്‍വ മനുഷ്യനെ കാണുക


ഊണിലും ഉറക്കത്തിലും സ്മാര്‍ട്‌ഫോണും ടാബ്ലറ്റും ലാപ്‌ടോപുമൊക്കെയായി ജീവിക്കുന്ന കുറെ പേരുണ്ട്. അതെല്ലാം ഔദ്യോഗികമായ ആവശ്യങ്ങള്‍ക്കോ ഫേസ്ബുക് ള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ സമയം ചെലവഴിക്കാനോ ആണ്. എന്നാല്‍ തന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാന്‍ പാകത്തില്‍, സ്ഥിരമായി 300-ലധികം ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യപ്പെട്ട ഒരാളെ കണ്ടിട്ടുണ്ടോ... അതാണ് അമേരിക്കക്കാരനായ ക്രിസ് ഡാന്‍സി.

700-ലധികം സെന്‍സറുകളും 300 -ലധികം ഉപകരണങ്ങളും ഇദ്ദേഹത്തിന്റെ ജീവിതം സദാ പകര്‍രത്തിക്കൊണ്ടിരിക്കുന്നു. അഥവാ ഈ ഉപകരണങ്ങള്‍ ഇല്ലെങ്കില്‍ ഇദ്ദേഹത്തെ സംബന്ധിച്ച് ജീവിതം അപൂര്‍ണമാണ്. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യപ്പെട്ട വ്യക്തി എന്ന പേരും ഇദ്ദേഹത്തിന് സ്വന്തമാണ്.

കാണുന്നതെല്ലാം പകര്‍ത്താനായി സദാ ഗൂഗിള്‍ ഗ്ലാസ്, ഓരോ മുപ്പതു സെക്കന്റിലും ചിത്രമെടുക്കുന്ന മെമോടോ നാരേറ്റീവ് ക്യാമറ കഴുത്തില്‍, രണ്ട് സ്മാര്‍ട്‌ഫോണുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതിന് കൈയില്‍ പെബിള്‍ വാച്ച്, ഉറക്കവും മറ്റു ശരീര ചലനങ്ങളും 24 മണിക്കൂറും രേഖപ്പെടുത്തുന്ന ഫിറ്റ്ബിറ്റ് ഫ് ളെക്‌സ് റിസ്റ്റ് ബാന്‍ഡ്, ഹൃദയമിടിപ്പ് കൃത്യമായി രേഖപ്പെടുത്തുന്ന ബ്ലു HR ഹാര്‍ട്‌റേറ്റ് മോണിറ്റര്‍ എന്നിവയുള്‍പ്പെടെ ഏഴ് ഉപകരണങ്ങള്‍ എപ്പോഴും ഡാന്‍സിയുടെ ശരീരത്തില്‍ ഉണ്ടാകും.

ഇതിനു പുറമെ ഉറക്കത്തിശന്റ അളവ് അറിയാനായി, കിടക്കുന്നത് , ബെഡിറ്റ് മാട്രസ് കവറില്‍. വീട്ടിലെ വളര്‍ത്തു നായ്ക്കളുടെ ചലനങ്ങള്‍ ഒപ്പിയെടുക്കുന്ന ടാഗും അദ്ദേഹത്തിന്റെ ശരീരത്തില്‍ കണക്റ്റ് ചെയ്തിരിക്കുന്നു. ഇതിനു പുറമെ വീട്ടിലുള്ള എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളുമായും ഇദ്ദേഹം കണക്റ്റഡ് ആണ്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങളെല്ലാം ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്.

ഇത്രയും ഉപകരണങ്ങള്‍ ശരീരത്തില്‍ ഘടിപ്പിച്ചതോടെ ജീവിതം തന്നെ മാറിമറിഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത്. പൊണ്ണത്തടിയനായിരുന്ന ഡാന്‍സിയുടെ ഭാരം ഒരു വര്‍ഷം കൊണ്ട് 100 പൗണ്ട് ആണ് കുറഞ്ഞത്.

അഞ്ചു വര്‍ഷം മുമ്പാണ് ഇത്തരത്തില്‍ മാറാനുള്ള തയാറെടുപ്പ് തുടങ്ങിയതെന്ന് ക്രിസ് ഡാന്‍സി പറയുന്നു. തന്റെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ട്രാക് ചെയ്യാന്‍ ഡോക്ടര്‍ കഷ്ടപ്പെടുന്നതുകണ്ടതോടെയാണ് ഇത്തരമൊരു ആശയം തോന്നിയത്.

ക്രിസ്ഡാന്‍സിയുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചുവടെ..

#1

ക്രിസ് ഡാന്‍സിയുടെ ശരീരത്തില്‍ ആകെ 700 സെന്‍സറുകളാണ് ഉള്ളത്. 300-ലധികം ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യുന്നതിനാണ് ഇത്.

#2

ഊണും ഉറക്കവും നടത്തവും ഇരുത്തവും ഉള്‍പ്പെടെ ഓരോ ചലനങ്ങളും കൃത്യമായി ഈ ഉപകരണങ്ങള്‍ രേഖപ്പെടുത്തും. അത് വിശകലനം ചെയ്ത് അതിനനുസരിച്ച് ജീവിത ശൈലിയില്‍ മാറ്റം വരുത്തുകയും ചെയ്യും.

#3

സ്വന്തം ചലനങ്ങള്‍ മാത്രമല്ല, വീട്ടിലെ എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തില്‍ സ്വന്തം ശരീരത്തില്‍ സജ്ജീകരണങ്ങളുണ്ട്.

#4

ഇത്തരത്തില്‍ ഉപകരണങ്ങളുമായി കണക്റ്റഡ് ആവുകയും സ്വന്തം ശരീരത്തെ വിശദമായി വിലയിരുത്തുകയും ചെയ്തതോടെ സ്വയം ജീവിതക്രമം മാറ്റാന്‍ ക്രിസ് ശീലിച്ചു. ഇതിന്റെ ഭാഗമായി 18 മാസം കൊണ്ട് 100 പൗണ്ട് ഭാരം കുറഞ്ഞു.

#5

ഗൂഗിള്‍ ഗ്ലാസും ഓരോ 30 സെക്കന്റിലും ഫോട്ടോകള്‍ പകര്‍ത്തുന്ന ക്യാമറയും ഉള്‍പ്പെടെ ഏഴ് ഉപകരണങ്ങള്‍ സദാ ശരീരത്തില്‍ ഉണ്ടായിരിക്കും.

#6

ക്രിസ്ഡാന്‍സിയുടെ ജീവിതം അടുത്തറിയാന്‍ ഈ വീഡിയോ കാണുക.

Most Read Articles
Best Mobiles in India

Have a great day!
Read more...