ഏവരും കാത്തിരുന്ന ഷവോമിയുടെ മീ ബാന്‍ഡ് 3 അവതരിപ്പിച്ചു


സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിക്കു പുറമേ ആരോഗ്യ സബന്ധമായ ഉപകരണങ്ങളിലും തങ്ങളുടേതായ സാന്നിധ്യം വീണ്ടും അറിയിക്കുകയാണ് ഷവോമി. നമുക്കേവര്‍ക്കും അറിയാം തുച്ഛമായ വിലയിന്‍ വമ്പന്‍ സവിശേഷതകളുമായ ഉപകരണങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഷവോമിയെന്ന്. അതായത് 'പാവങ്ങളുടെ ഐഫോണ്‍' ഇറക്കുന്ന ചൈനീസ് കമ്പനിയാണ് ഷവോമി എന്നാണ് ഏവരും വിശേഷിപ്പിക്കുന്നത്.

Advertisement

ഒടുവില്‍ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഷവോമി പുതിയൊരു ഫിറ്റ്‌നസ് ട്രാക്കര്‍ കൂടി അവതരിപ്പിച്ചു. മീ ബാന്‍ഡ് 3 എന്ന ഈ പുതിയ ഫിറ്റനസ് ട്രാക്കര്‍ ചൈനയില്‍ നടന്ന ഇവന്റിലാണ് അവതരിപ്പിച്ചത്. സോണി, സാംസങ്ങ്, എച്ച്ടിസി എന്നീ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും ഇതിനകം തന്നെ ഫിറ്റ്‌നസ് ബാന്‍ഡുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഈ കമ്പനിയുടെ ബാന്‍ഡുമായി കിടപിടിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഷവോമി.

Advertisement

മീ ബാന്‍ഡ് 2 ഇറങ്ങി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മീ ബാന്‍ഡ് 3 എത്തുന്നത്. 128x80 പിക്‌സല്‍ റസൊല്യൂഷനില്‍ 0.78 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് മീ ബാന്‍ഡ് 3യ്ക്ക്. രണ്ട് വേരിയന്റിലാണ് മീ ബാന്‍ഡ് 3 എത്തിയിരിക്കുന്നത്. ഒന്ന് NFC ഉള്‍പ്പെടുത്തിയതും മറ്റൊന്ന് NFC ഇല്ലാത്തതും. NFC ഉള്‍പ്പെടുത്തിയ മീ ബാന്‍ഡ് 3 സെപ്തംബര്‍ മുതല്‍ ചൈനയില്‍ ലഭ്യമായി തുടങ്ങും.

സാധാരണ ഗതിയില്‍ കുറച്ചു വലുപ്പമുളള ഡിസ്‌പ്ലേ നല്‍കിയാല്‍ മാത്രമേ മെസേജുകള്‍ വായിക്കാനും ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാനും സാധിക്കൂ. ഈ ഒരു മികച്ച അനുഭവം നല്‍കിയിരിക്കുകയാണ് ഷവോമി മീ ബാന്‍ഡില്‍. മീ ബാന്‍ഡ് കൈത്തണ്ടയില്‍ അണിഞ്ഞ ശേഷം നിങ്ങള്‍ നടക്കുന്നതിന്റേയും ഓടുന്നതിന്റേയും എല്ലാ കണക്കുകളും അതില്‍ രേഖപ്പെടുത്താം. ഇതില്‍ ഹാര്‍ട്ട്‌റേറ്റ് സെന്‍സര്‍, വെളളം, പൊടി എന്നിവ പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫിറ്റ്‌നസ് ട്രാക്കറിന്റെ ചൈനയിലെ വില 26 ഡോളറാണ്, അതായത് ഇന്ത്യന്‍ വില ഏകദേശം 1600 രൂപ.

Advertisement

110mAH ബാറ്ററിയാണ് മീ ബാന്‍ഡിനുളളത്. ഒറ്റ ചാര്‍ജ്ജില്‍ 20 ദിവസം വരെ ബാന്‍ഡ് പ്രവര്‍ത്തിപ്പിക്കാം. ആപ്പ്, കോണ്‍ നോട്ടിഫിക്കേഷന്‍, മോഷന്‍ ട്രാക്കിംഗ്, ഹെല്‍ത്ത് മാനേജ്‌മെന്റ് എന്നീ സവിശേഷതകളും മീ ബാന്‍ഡ് 3യില്‍ ഉണ്ട്. 2016 ജൂണിലാണ് 149 യുവാനില്‍ മീ ബാന്‍ഡ് 2 ചൈനയില്‍ അവതരിപ്പിച്ചത്. അതിനു ശേഷം രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് മീ ബാന്‍ഡ് 3, 169 യുവാന് എത്തിയിരിക്കുന്നത്. വിലയില്‍ കുറച്ചു വ്യത്യസം വന്നിരുന്നാലും അതിനൊത്ത മെച്ചപ്പെടുത്തലുകള്‍ നമുക്ക് കാണാം.


ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പറക്കും ടാക്‌സിക്കായി 15 കോടിയുടെ കരാര്‍

ഇന്ത്യന്‍ വിപണിയില്‍ മീ ബാന്‍ഡ് 3യുടെ വരവിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ഇവിടെ ഇതിന്റെ വില ഏകദേശം 2500-3000 രൂപയായിരിക്കുമെന്നു പ്രതീക്ഷിക്കാം. വിലയെ കുറിച്ച് ഓര്‍ത്ത് നിങ്ങള്‍ പേടിക്കേണ്ട ആവശ്യമില്ല. കാരണം ഈ ഉപകരണത്തിന്റെ സവിശേഷതകള്‍ അത്രയേറെ മികച്ചതായിരിക്കും.

Best Mobiles in India

Advertisement

English Summary

Mi Band 3 officially unveiled at $26 with 0.78-inch colored OLED display