ഷവോമിയുടെ ആദ്യത്തെ വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ഫോണ്‍ മാര്‍ച്ച് 27ന്‌ എത്തുന്നു


മീ മിക്‌സ് 2s, ഷവോമിയുടെ അടുത്ത മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍, മാര്‍ച്ച് 27ന് അവതരിപ്പിക്കും. ഷവോമിയുടെ മറ്റു സ്മാര്‍ട്ട്‌ഫോണുകളെ പോലെ തന്നെ ഈ ഫോണും ഇന്ത്യയില്‍ വലിയൊരു സ്ഥാനം പിടിച്ചെടുക്കുമെന്നു പ്രതീക്ഷിക്കാം.

Advertisement

ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പു തന്നെ ഈ ഫോണിനെ കുറിച്ച് പല റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഈ വരാന്‍ പോകുന്ന ഷവോമി മീ മിക്‌സ് 2sന് വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സൂചനകള്‍ ഉണ്ട്.

Advertisement

ഇത് കമ്പനിയുടെ ആദ്യത്തെ വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ഫോണാണ്. ചൈനീസ് മൈക്രോ ബ്ലോഗിംഗ് സൈറ്റിലാണ് ഈ വിവരം ഷവോമി റിപ്പോര്‍ട്ട് ചെയ്തത്. ഷവോമി മീ മിക്‌സ് 2sന്റെ സവിശേഷതയുടേയും ഡിസൈനിന്റേയും കാര്യത്തില്‍ മുന്‍ഗാമിയുടെ മെച്ചപ്പെട്ട പതിപ്പ് എന്നു വേണം പറയാന്‍.

സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

ഷവോമിയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ച ശേഷം വരാനിരിക്കുന്ന മീ മിക്‌സ് 2sന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ആണെന്നും പറഞ്ഞിരുന്നു. നിലവിലെ ഏറ്റവും ശക്തമായ പ്രാസസറാണിത്. ഇതിനിടയില്‍ മീ മിക്‌സ് 2sന്റെ പൂര്‍ണ്ണ രൂപകല്‍പന ചെയ്തിരുന്ന വീഡിയോയും ഓണ്‍ലൈനില്‍ എത്തിയിരുന്നു. ആ വീഡിയോയില്‍ ആകര്‍ഷകമായി തോന്നിയത് ഐഫോണ്‍ Xനെ പോലെ നോച്ച് ഉളളതായിരുന്നു.

വയര്‍ലെസ് ചാര്‍ജ്ജിങ്ങ്

ഷവോമി മീ മിക്‌സ് 2sനെ കുറിച്ചുളള ആദ്യത്തെ റിപ്പോര്‍ട്ടല്ല ഇത്, ഇതിനു മുന്‍പും ഈ ഫോണിന് വയര്‍ലെസ് ചാര്‍ജ്ജിംഗ് പിന്തുണ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. QI സ്റ്റാന്‍ഡേര്‍ഡ് വയര്‍ലെസ്, ARകോര്‍, വെര്‍ട്ടിക്കല്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പ് മതലായ സവിശേഷതകള്‍ ഉള്‍പ്പെടുത്തുമെന്നും നേരത്തെ തന്നെ കമ്പനി അവകാശപ്പെട്ടിരുന്നു. ചൈനീസ് കമ്പനിയായ വയര്‍ലെസ് പവര്‍ കണ്‍സോര്‍ഷ്യം കഴിഞ്ഞ വര്‍ഷം ചേര്‍ത്തിരുന്നു.

ഷവോമി റെഡ്മി 5 മാര്‍ച്ച് 14ന് ഇന്ത്യയില്‍ എത്തുന്നു

മീ മിക്‌സ് 2sന്റെ മറ്റു സവിശേഷതകള്‍

മീ മിക്‌സ് 2sല്‍ എത്തുമെന്നു പ്രതീക്ഷിക്കുന്ന മറ്റു സവിശേഷതകളാണ് OLED സ്‌ക്രീനോടു കൂടിയ 6.01 ഇഞ്ച് ഡിസ്‌പ്ലേ, അണ്ടര്‍ ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, 8ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4400എംഎഎച്ച് ബാറ്ററി.

Best Mobiles in India

English Summary

Mi MIX 2s, the next flagship smartphone from Xiaomi, will be launched by the company on March 27. New teaser confirms wireless charging support on Mi MIX 2s