മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലന് ക്യാൻസറിനെ തുടർന്ന് മരണം


മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോൾ അലൻ ക്യാൻസർ സംബന്ധിയായ അസുഖങ്ങളെ തുടർന്ന് മരണപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു മരണം. 65 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. Allen's Vulcan Inc. ഈ കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടുണ്ട്.

Advertisement

ലോകത്തിലെ ഏറ്റവും വലിയ ധനികനായ വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. മരണപ്പെട്ട തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം ഫോബ്‌സിന്റെ 2018ലെ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയിൽ 44ആം സ്ഥാനത്തായിരുന്നു അദ്ദേഹം. 20 ബില്യണിന് മുകളിൽ ആയിരുന്നു അദ്ദേഹത്തിന്റെ ആസ്തി.

Advertisement

മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകരിൽ ഒരാളായി തുടങ്ങിയ അദ്ദേഹം പിന്നീട് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിൽ എന്നിവയിലെല്ലാം ഏറെ സംഭാവനകൾ നൽകിയ Allen's Vulcan Inc. സ്ഥാപനത്തിന്റെ ഉടമ കൂടിയാണ്.

ഇതിന് പുറമെ രണ്ടു പ്രൊഫഷണൽ സ്പോർട്സ് ടീമുകൾ കൂടെ അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. NFL Seattle Seahawks, NBA Portland Trailblazers എന്നിങ്ങനെയുള്ളതായിരുന്നു ആ ടീമുകൾ. അതോടൊപ്പം സംഗീതപ്രിയൻ കൂടെയായിരുന്നു അദ്ദേഹം ആ രംഗത്തും ഏറെ സംഭാവനകൾ സാമ്പത്തികമായി നൽകിയ വ്യക്തി കൂടെയായിരുന്നു.

ഈ മാസം ആദ്യമായിരുന്നു നോൺ ഹോഡ്ജ്കിൻസ് ലിംഫോമയ്ക്ക് താൻ ചികിത്സ തേടുന്ന കാര്യം അദ്ദേഹം പുറത്തുവിട്ടത്. ഇതേ ക്യാൻസർ അസുഖത്തിന് 2009ലും അദ്ദേഹം ചികിത്സ നേടിയിരുന്നു. "പേഴ്സണൽ കമ്പ്യൂട്ടിങ് എന്നത് അദ്ദേഹം കൂടെയില്ലായിരുന്നെങ്കിൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല"- അദ്ദേഹത്തിന്റെ കൂടെ മൈക്രോസോഫ്റ്റ് സ്ഥാപിച്ച ബിൽ ഗേറ്റ്സ് പറഞ്ഞു.

Advertisement

ഒരു പുതിയ ആൻഡ്രോയിഡ് ഫോൺ വാങ്ങിയാൽ അതിൽ ആദ്യം ചെയ്യേണ്ട 8 കാര്യങ്ങൾ!

Best Mobiles in India

Advertisement

English Summary

Microsoft co-founder Paul Allen dies at age 65.