ആദ്യ ഫുള്ളി ഓട്ടോമേറ്റഡ് ഡി.എന്‍.എ ഡാറ്റാ സ്‌റ്റോറേജിനെ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്


ആഗോള ടെക്ക് ഭീമന്മാരായ മൈക്രോസോഫ്റ്റ് ഫുള്ളി ഓട്ടോമേറ്റഡ് ഡി.എന്‍.എ ഡാറ്റാ സ്‌റ്റോറേജിനെ അവതരിപ്പിച്ചു. ഡിജിറ്റല്‍ വിവരങ്ങളെ ഡി.എന്‍.എ ഫോര്‍മാറ്റാക്കി അതിനെ ബിറ്റാക്കുന്ന രീതിയാണ് ഫുള്ളി ഓട്ടോമേറ്റഡ് ഡി.എന്‍.എ ഡാറ്റാ സ്‌റ്റോറേജിന്റേതെന്ന് മൈക്രോസോഫ്റ്റ് തങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

Advertisement

ഇതിന്റെ പ്രവര്‍ത്തനം

ഫുള്ളി ഓട്ടോമാറ്റിക് രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. റിസര്‍ച്ച് ലാബുകളില്‍ നിന്നും ടെക്ക്‌നോളജിയെ കമേഴ്‌സിയല്‍ ഡാറ്റാ സെന്ററുകളിലേക്ക് എത്തിക്കുകയാണ് പുതിയ സംവിധാനം ചെയ്യുന്നത്. മാനുഫാക്‌ചേര്‍ഡ് ഡി.എന്‍.എയെ ഓട്ടോമാറ്റിക്കായി റിട്രീവ് ചെയ്യാനുള്ള കഴിവ് പുതിയ ഡി.എന്‍.എ ഡാറ്റാ സ്‌റ്റോറേജിനുണ്ട്.

Advertisement
അവതരിപ്പിച്ചത്.

യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണുമായി സഹകരിച്ചാണ് മൈക്രോസോഫ്റ്റ് പുതിയ ടെക്കനോളജിയെ അവതരിപ്പിച്ചത്. വെറും 21 മണിക്കൂര്‍ കൊണ്ട് 'ഹലോ'യെ ഡി.എന്‍.എ ഫോര്‍മാറ്റിലേക്ക് മാറ്റുകയും അതിനെ ഡിജിറ്റല്‍ ഡാറ്റയാക്കി മാറ്റാനും പുതിയ ടെക്കനോളജിക്ക് കഴിഞ്ഞതായി നേച്വര്‍ സയന്റിഫിക് റിപോര്‍ട്ട്‌സ് ജേര്‍ണര്‍ പറയുന്നു.

ക്ലൗഡ് സ്റ്റോറേജിന്റെ ഉപയോഗം

ക്ലൗഡ് സ്റ്റോറേജിന്റെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തി കസ്റ്റമറുടെ ഡാറ്റയെ സ്റ്റോര്‍ ചെയത് അവശ്യമുള്ള സമയത്ത് അവയെ തിരിച്ചെത്തിച്ചു കൊടുക്കുകയാണ് ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് പ്രിന്‍സിപ്പല്‍ റിസര്‍ചര്‍ കരിന്‍ സ്ട്രാസ് പറയുന്നു. ഓട്ടോമേറ്റഡ് ഡി.എന്‍.എ ഡാറ്റാ സ്‌റ്റോറേജിന്റെ കൃത്യതയുള്ള പ്രവര്‍ത്തനം പുറംലോകത്തെ അറിയിക്കുയാണ് ആദ്യം വേണ്ടതെന്നും സ്ട്രാസ് പറയുന്നു.

ഉപയോഗിക്കുന്നുണ്ട്.

1, 0 എന്നിവയെ ഡിജിറ്റല്‍ ഡാറ്റയില്‍ നിന്നും കണ്‍വേര്‍ട്ട് ചെയ്യാനായി ഓട്ടോമേറ്റഡ് ഡി.എന്‍.എ ഡാറ്റാ സ്‌റ്റോറേജ് സിസ്റ്റം പ്രത്യേകം സോഫ്റ്റ്-വെയര്‍ ഉപയോഗിക്കുന്നുണ്ട്. വിവരങ്ങള്‍ സിന്തറ്റിക് ഡി.എന്‍.എ മോളിക്യൂളുകളായി സ്റ്റോറാകും. ഇമേജുകള്‍ റിട്രീവ് ചെയ്യാനും പ്രത്യകം സജ്ജീകരണങ്ങള്‍ കമ്പനി തയ്യാറാക്കിയിട്ടുണ്ട്.

Best Mobiles in India

English Summary

Microsoft Demonstrates 'First Fully Automated DNA Data Storage'