മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7-ന്റെ പിന്തുണ പിന്‍വലിച്ചു...!


മൈക്രോസോഫ്റ്റ് പതുക്കെ പതുക്കെ വിന്‍ഡോ 7-ല്‍ നിന്ന് തങ്ങളുടെ തല ഊരുകയാണ്, ഇതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് അവരുടെ മെയിന്‍ സ്ട്രീം പിന്തുണ പിന്‍വലിച്ചിരിക്കുകയാണ്. അതായത് വിന്‍ഡോ 7-നായി നിങ്ങള്‍ക്ക് യാതൊരു പിന്തുണയും ഇനി ലഭിക്കില്ല, കൂടാതെ വിന്‍ഡോ 7-ന്റെ ഒരു അപ്‌ഡേറ്റുകളും ഇനി വരില്ല.

Advertisement

7 വര്‍ഷം മുന്‍പാണ് മൈക്രോസോഫ്റ്റ് വിന്‍ഡോ 7 ലോഞ്ച് ചെയ്തത്, ഇതിന് ശേഷം വിന്‍ഡോസ് 8 കമ്പനി വിപണിയിലെത്തിക്കുകയായിരുന്നു, തുടര്‍ന്ന് വളരെ വേഗത്തില്‍ വിന്‍ഡോസ് 8.1 അപ്‌ഡേറ്റും മൈക്രോസോഫ്റ്റ് നല്‍കി. കമ്പനി ഇപ്പോള്‍ തങ്ങളുടെ വരാനിരിക്കുന്ന വിന്‍ഡോസ് 10 ഒരുക്കുന്നതിനുളള തയ്യാറെടുപ്പിലാണ്, എന്നിരുന്നാലും ഇതിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മൈക്രോസോഫ്റ്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2015 അവസാനത്തോടെ വിന്‍ഡോസ് 10 മൈക്രോസോഫ്റ്റ് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

സ്മാര്‍ട്ട്‌ഫോണിലും, ടാബ്‌ലറ്റിലും, പിസിയിലും വിന്‍ഡോസ് 10 ഒറ്റ പ്ലാറ്റ്‌ഫോം എന്ന തരത്തിലാണ് പ്രവര്‍ത്തിക്കുക, അതായത് ഒറ്റ ഒഎസ് എല്ലാ ഡിവെസിലും കോമ്പാറ്റബള്‍ ആയിരിക്കും.

Best Mobiles in India

Advertisement

English Summary

Microsoft ends windows 7 mainstream support.