മൈക്രോസോഫ്റ്റ് പോലീസ് പണിക്ക് റോബോട്ടുകളെ ഇറക്കി....!


റോബോട്ടുകളെ പോലീസ് പണി ഏല്‍പ്പിക്കാനുളള ശ്രമം സാങ്കേതിക ലോകത്ത് 2 വര്‍ഷമായി കൊടുമ്പിരിക്കൊണ്ട് നടക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. കെ 5 എന്ന റോബോട്ടിനെയാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ സുരക്ഷാചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. അവരുടെ സിലിക്കണ്‍ വാലി ക്യാമ്പസിലാണ് മനുഷ്യനെ വെല്ലുന്ന കൃത്യതയോടെയാണ് ഈ റോബോട്ട് ഇവിടെ പോലീസ് പണി ചെയ്യുന്നത്.

Advertisement

5 അടി ഉയരവും 300 പൗണ്ട് ഭാരവുമുള്ള റോബോട്ടുകളാണ് ഇവ. എച്ച് ഡി സെക്യൂരിറ്റി ക്യാമറകളും സ്‌കാനറുകളും പോരാത്തതിന് ഗന്ധം തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള സെന്‍സറുകളുമായാണ് ഈ റോബോട്ടുകള്‍ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ പ്രവര്‍ത്തിക്കുന്ന ഇവ എന്തെങ്കിലും അപകടകരമായ സാഹചര്യമുണ്ടായാല്‍ അലാറം മുഴക്കി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വാഹനങ്ങളുടെ നമ്പറുകള്‍ വായിച്ച് താരതമ്യം ചെയ്യുന്ന ഇവ പുറമെനിന്ന് മറ്റൊരു വാഹനമെത്തിയാല്‍ അറിയിപ്പും നല്‍കും. നിലവില്‍ ആയുധങ്ങളൊന്നും ഇവര്‍ക്ക് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ഉദ്ദേശമില്ല.

Advertisement

കെ5 റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുന്നത് കാലിഫോര്‍ണിയന്‍ കമ്പനിയായി നൈറ്റ്‌സ്‌കോപ്പാണ്. ജിപിഎസ് ലൊക്കേറ്റര്‍, 3ഡി മാപ്പിങ്, 36 ഡിഗ്രി എച്ച്ഡി വീഡിയോ, തെര്‍മല്‍ ഇമേജിങ്ങ് ക്യാമറ, നൈറ്റ് വിഷന്‍ ക്യാമറ, ബിഹേവിയര്‍ അനാലിസിസ്, റേഡിയേഷന്‍ ഡിറ്റെക്ഷന്‍ തുടങ്ങി സുരക്ഷക്കായുളള എല്ലാ സംവിധാനങ്ങളും കൊണ്ട് സമ്പന്നമാണ് ഈ റോബോട്ട്. കെ5 റോബോട്ടിന്റെ പ്രവര്‍ത്തനം വിശദമായി കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Best Mobiles in India

Advertisement

English Summary

Microsoft has got New Robot Security Guards named K5.