ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരുത്തില്‍ പിറന്ന ന്യൂസ് ആപ്പ് പുറത്തിറങ്ങി; മൈക്രോസോഫ്റ്റ് ഹമ്മിംഗ്‌ബേഡ്


ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിച്ചിരുന്ന എം.എസ്.എന്‍ ന്യൂസ് ആപ്പിന്റെ പേര് മൈക്രോസോഫ്റ്റ് ന്യൂസ് ആപ്പെന്ന പേരില്‍ ഈ വര്‍ഷം ആദ്യമാണ് പേരു മാറ്റിയത്. ഉപയോക്താക്കളുടെ ഇഷ്ടപ്രകാരം വിവിധ വിഷയങ്ങളില്‍ 28 ഭാഷകളിലാണ് ഈ ആപ്പ് സേവനം നല്‍കുന്നത്. ടെക്ക് ഭീമന്മാരായ മൈക്രോസോഫ്റ്റ് ഇപ്പോഴിതാ പുതിയൊരു ന്യൂസ് ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.

Advertisement

ഹമ്മിംഗ്‌ബേഡ് എന്നതാണ് പുതിയ ന്യൂസ് ആപ്പിന്റെ പേര്. ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്രകാരമുള്ള വാര്‍ത്തകള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്നതാണ് പുതിയ ആപ്പ്. കറന്റ് അഫേഴ്‌സിനും പ്രാധിനിത്യം നല്‍കുന്നു. നിലവില്‍ യു.എസിലാണ് ആപ്പ് ലഭ്യമായിത്തുടങ്ങിയത്. മാത്രമല്ല ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ മാത്രമാകും നിലവില്‍ പ്രവര്‍ത്തിക്കുക. ഐ.ഓ.എസ് പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനം സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല.

Advertisement

നിങ്ങളുടെ ഇഷ്ടപ്രകാരമുള്ള വിഷയത്തിലെ വാര്‍ത്തകളും വീഡിയോയും തെരഞ്ഞെടുക്കാനായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായമാണ് ടെക്ക് ഭീമന്മാര്‍ തേടിയിരിക്കുന്നത്. കൃത്യമായ കണ്ടന്റ് ഇതിലൂടെ ലഭ്യമാകുന്നു. ലിങ്ക്ഡ് ഇന്‍, മൈക്രോസോഫ്റ്റ് അക്കൗണ്ടിലൂടെയാണ് ലോഗിന്‍ ചെയ്യേണ്ടത്. തുടര്‍ന്ന് നിങ്ങളുടെ പ്രൊഫൈല്‍ സജ്ജീകരിക്കാം. എന്റര്‍ട്ടൈന്‍മെന്റ്, പൊളിറ്റിക്‌സ്, സ്‌പോര്‍ട്‌സ്, ടെക്ക് തുടങ്ങിയ വിഷയങ്ങള്‍ നിങ്ങളുടെ ഇഷ്ടാനുസരണം പ്രൊഫൈലില്‍ സജ്ജീകരിക്കാനാകും.

ഒരിക്കല്‍ ഇഷ്ടവിഷയങ്ങള്‍ സജ്ജീകരിച്ചാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട വിഷയങ്ങള്‍ ആപ്പ് നിങ്ങള്‍ക്കായി തെരഞ്ഞെടുത്തു നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് ഇതിനു പിന്നില്‍. വീഡിയോ കണ്ടന്റും ലഭിക്കുമെന്നതും പ്രത്യേകതയാണ്. ആവശ്യമില്ലാത്ത വിഷയങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവും ആപ്പ് നല്‍കുന്നുണ്ട്. ഇഷ്ടപ്പെട്ട വാര്‍ത്തകള്‍ സുഹൃത്തുക്കളിലേക്ക് എത്തിക്കാനും കഴിയും.

Advertisement

ഒരു വാര്‍ത്ത തെരഞ്ഞെടുത്താല്‍ അതിന്റെ മുകൡലായി ഹമ്മിംഗ് ബേഡിന്റെ സോഷ്യല്‍ ഫീച്ചറുകള്‍ കാണാനാകും. ലൈക്ക്, ഡിസ് ലൈക്ക്, ബ്ലോക്ക്, സേവ്, ഷെയര്‍ എന്നിവയാണ് ഹമ്മിംഗ്‌ബേഡ് ഫീച്ചറുകള്‍. മുകളില്‍ വലത്തേയറ്റത്തായി കുടുതല്‍ വിഷയങ്ങല്‍ വാര്‍ത്തയുമായി ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്. വിഷയം എഡിറ്റ് ചെയ്യാനുള്ള സൗകര്യം പ്രൊഫൈല്‍ ടാബിലുണ്ട്.

വാര്‍ത്ത കസ്റ്റമൈസ് ചെയ്യാനായി ഫീഡ്ബാക്ക് ബട്ടണും സെറ്റിംഗ്‌സ് ബട്ടണുമുണ്ട്. ഷോ വീഡിയോസ് ഇന്‍ ഫീഡ് സൗകര്യവും വ്യത്യസ്തമായതാണ്. നേരത്തെ പറഞ്ഞതുപോലെത്തന്നെ യു.എസില്‍ മാത്രമാണ് ഹമ്മിംഗ് ബേഡ് നിലവില്‍ പുറത്തിറങ്ങിയയിട്ടുള്ളത്. പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

2019ല്‍ എത്താന്‍ പോകുന്ന ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍..!

Best Mobiles in India

Advertisement

English Summary

Microsoft Hummingbird Launched, an AI-Powered News App for Android Users