മൈക്രോസോഫ്റ്റില്‍ കൂട്ടപ്പിരിച്ചുവിടലിനു സാധ്യത!!!


ആഗോള സോഫ്റ്റ്‌വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്റ്റ്, ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിന് ഒരുങ്ങുന്നതായി വാര്‍ത്തകള്‍. നോകിയ മൈക്രോസോഫ്റ്റിന്റെ ഭാഗമാകുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാണ് പിരിച്ചുവിടല്‍. ഈ ആഴ്ചതന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

Advertisement

മാര്‍ക്കറ്റിംഗ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായിരിക്കും കൂടുതല്‍ ജീവനക്കാരെ കുറയ്ക്കുക. നോകിയയില്‍ നിന്ന് വരുന്ന ജീവനക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുക എന്നും അറിയുന്നു. നോകിയ മൈക്രോസോഫ്റ്റിന്റെ ഭാഗമാകുന്നതോടെ കമ്പനിക്ക് ഏകദേശം 127,000 ജീവനക്കാരാണ് ഉണ്ടാവുക.

Advertisement

ഇത്രയും വലിയ വര്‍ക് ഫോഴ്‌സ് കമ്പനിക്ക് ആവശ്യമില്ല എന്നു മാത്രമല്ല, വന്‍ ബാധ്യതയാണ് ഇതുണ്ടാക്കുന്നത്. 2009-ലാണ് മുന്‍പ് മൈക്രോസോഫ്റ്റ് വലിയ രീതിയില്‍ പിരിച്ചുവിടല്‍ നടത്തിയത്. അന്ന് 5800 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇന്ത്യക്കാരനായ സത്യനഡെല്ല സി.ഇ.ഒ ആയി ചുമതല ഏറ്റെടുത്തശേഷം നിരവധി പരിഷ്‌കരണ നടപടികളുമായി മുന്നോട്ടു പോവുകയാണ് മൈക്രോസോഫ്റ്റ്.

Best Mobiles in India

Advertisement

English Summary

Microsoft likely to announce job cuts this week, Microsoft Planning Job cut, The biggest job cut in Microsoft to announce soon, Read More...