ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് സുരക്ഷാ ഭീഷണി; ലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചതായി സൂചന


മൈക്രോസോഫ്റ്റിന്റെ ബ്രൗസറായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ ഉണ്ടായ സുരക്ഷാ പാളിച്ച ലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചതായി സൂചന. ശനിയാഴ്ചയാണ് ഫയര്‍ ഐ എന്ന സുരക്ഷാ സ്ഥാപനം ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലെ സുരക്ഷാ പാളിച്ച കണ്ടെത്തിയത്. ഐ.ഇയുടെ 6 മുതല്‍ 11 വരെയുള്ള വേര്‍ഷനുകളെ ഇത് ബാധിച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Advertisement

കണക്കുകള്‍ പ്രകാരം ലോകത്തെ 58 ശതമാനം ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടറുകളിലും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാ പാളിച്ച വലിയൊരളവില്‍ ഉപയോക്താക്കളെ ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. നിലവില്‍ ഏതാനും യു.എസ്. കമ്പനിളെ ഇത് ബാധിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഏതെല്ലാം കമ്പനികളെയാണ് ബാധിച്ചതെന്ന് ഫയര്‍ ഐ വ്യക്തമാക്കിയിട്ടില്ല.

Advertisement

ഒരുകൂട്ടം ഹാക്കര്‍മാര്‍ ചേര്‍ന്ന് 'ഓപ്പറേഷന്‍ ക്ലാന്‍ഡസ്റ്റിന്‍ ഫോക്‌സ്' എന്ന പേരില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലെ ഈ സുരക്ഷാ പാളിച്ച മുതലെടുക്കുന്നുണ്ടെന്ന് ഫയര്‍ ഐ പറയുന്നു.

പ്രശനം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ മൈക്രോസോഫ്റ്റ് ആരംഭിച്ചിട്ടുണ്ടെങ്കിലും വിന്‍ഡോസ് XP ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഇത് ലഭ്യമാവില്ല എന്നതും വലിയൊരളവില്‍ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് XP ക്കുള്ള സപ്പോര്‍ട് അവസാനിപ്പിച്ചതാണ് കാരണം.

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുംവരെ മറ്റ് ബ്രൗസറുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് ഫയര്‍ ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Best Mobiles in India

Advertisement