മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്‌സ്പിയുടെ ആയുസ്സ് ഇനി 2 വര്‍ഷം



വിന്‍ഡോസ് എക്‌സ്പി ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി. വിന്‍ഡോസ് എക്‌സ്പിയ്ക്കുള്ള പിന്തുണ മൈക്രോസോഫ്റ്റ് പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെയാണിത്. മൈക്രോസോഫ്റ്റിന്റെ പ്രശസ്ത ഓപറേറ്റിംഗ് സിസ്റ്റങ്ങളിലൊന്നായ വിന്‍ഡോസ് എക്‌സ്പിയുടെ പിന്തുണ രണ്ട് വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമെന്നാണ് മൈക്രോസോഫ്റ്റ് ഒരു ബ്ലോഗിലൂടെ ഓര്‍മ്മിപ്പിച്ചത്.

ഇതോടൊപ്പം ഓഫീസ് 2003 സ്യൂട്ടിന്റേയും പ്രവര്‍ത്തനം അവസാനിപ്പിക്കും. 2014 ഏപ്രില്‍ 18ന് വിന്‍ഡോസ് എക്‌സ്പിയുടെ പിന്തുണ അവസാനിക്കും. ശേഷവും എക്‌സ്പി ഒഎസ് പ്രവര്‍ത്തിക്കുമെങ്കിലും മൈക്രോസോഫ്റ്റിന്റെ സെക്യൂരിറ്റി പിന്തുണ ഇതിനുണ്ടാകില്ല.

Advertisement

അതിന് മുമ്പായി മൈക്രോസോഫ്റ്റിന്റെ പുതിയ ഒഎസ് വേര്‍ഷനുകളിലേക്ക് മാറണമെന്നും ഈ ബ്ലോഗ് ഉപയോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്. വിന്‍ഡോസ് 8 എന്ന പുതിയ ഒഎസ് മൈക്രോസോഫ്റ്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിന്‍ഡോസ് 7നാണ് കമ്പനിയുടെ ഇപ്പോള്‍ ഉപയോഗിക്കുന്നതില്‍ വെച്ച് ഏറ്റവും പുതിയത്.

Best Mobiles in India

Advertisement