ഫെയ്‌സ്ബുക്ക് ടൈംലൈന്‍ പോലൊരു സോഫ്റ്റ്‌വെയര്‍



ഫെയ്‌സ്ബുക്ക് അടുത്തിടെ അവതരിപ്പിച്ച ടൈംലൈന്‍ ഓര്‍മ്മയില്ലേ? നമ്മുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ടൈംലൈന്‍ സൗകര്യം ആക്റ്റിവേറ്റ് ചെയ്താല്‍ ഓരോ സമയത്തേയും ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റുകള്‍ തരംതിരിച്ചുവെച്ചിട്ടുണ്ടാകും. അതില്‍ കാണിച്ച ഒരു വര്‍ഷം ക്ലിക് ചെയ്താല്‍ ആ വര്‍ഷത്തില്‍ നമ്മുടെ ഫേസ്ബുക്ക് പേജില്‍ ഉണ്ടായ എല്ലാ അപ്‌ഡേറ്റുകളും എളുപ്പത്തില്‍ കണ്ടെത്താം.

ടൈംലൈന്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ മാത്രം ഉപകരിക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി പറയുന്നത് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഓരോ വ്യക്തിയ്ക്കും പ്രയോജനമാകുന്ന കാര്യമാണ്.

Advertisement

ലൈഫ്ബ്രൗസര്‍ എന്ന പേരില്‍ മൈക്രോസോഫ്റ്റ് ഒരു സോഫ്റ്റ്‌വെയറിന് രൂപം നല്‍കുന്നു. മൈക്രോസോഫ്റ്റ് റിസര്‍ച്ച് ആണ് ഇത് തയ്യാറാക്കുന്നത്. കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ഉള്ള എല്ലാ ഡാറ്റകളേയും ദിവസ/സമയക്രമത്തില്‍ ക്രോഡീകരിച്ച് കണ്ടെത്താന്‍ ഈ സോഫ്റ്റ്‌വെയറിലൂടെ സാധിക്കും.

Advertisement

നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തില്‍ നടന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയണമെങ്കില്‍ ഈ സോഫ്റ്റ്‌വെയര്‍ എല്ലാ ഡാറ്റകളില്‍ നിന്നും ആ ദിവസം നടന്ന സംഭവങ്ങളെ വര്‍ഗ്ഗീകരിച്ച് വെക്കും. ബ്രൗസര്‍ ഹിസ്റ്ററി, ഇമെയില്‍ ഡാറ്റകള്‍ എന്നിവയില്‍ നിന്നും ആ പ്രത്യേക ദിവസത്തെ സംഭവങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഓട്ടോമാറ്റിക്കായി കണ്ടെത്തും.

എങ്ങനെയുണ്ട് സംവിധാനം? കൊള്ളാം അല്ലേ? എറിക് ഹോര്‍വിറ്റ്‌സ് എന്ന ഗവേഷകന്റെ നേതൃത്വത്തിലുള്ള മൈക്രോസോഫ്റ്റ് സംഘമാണ് ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഫയല്‍ തിരയുമ്പോള്‍ ആ ഫയല്‍ എപ്പോഴെല്ലാം മോഡിഫൈ ചെയ്തിട്ടുണ്ട്, ഫോട്ടോയാണ് തിരയുന്നതെങ്കില്‍ ആ ഫോട്ടോയ്ക്ക് ഫഌഷ് പിന്തുണ ഉണ്ടായിരുന്നോ എന്നെല്ലാം ഈ സ്മാര്‍ട് സോഫ്റ്റ്‌വെയര്‍ പരിശോധിക്കുമത്രെ.

Advertisement

വികസനഘട്ടത്തില്‍ നില്‍ക്കുന്ന ഈ സോഫ്റ്റ്‌വെയറിന് ഇപ്പോള്‍ ഫേസ്ബുക്ക് ടൈംലൈനിന്റെ ഒറു പ്രാകൃത രൂപമാണെന്ന് ഇതിന്റെ പ്രവര്‍ത്തനം കാണാന്‍

അവസരം ലഭിച്ച മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) അതിന്റെ ടെക്‌നോളജി റിവ്യൂവില്‍ പറയുന്നുണ്ട്.

എന്തായാലും ഈ സോഫ്റ്റ്‌വെയറിലേക്ക് ഇനിയും കുറേ സൗകര്യങ്ങള്‍ ചേര്‍ക്കാനുണ്ട്. ഇവയെല്ലാം പൂര്‍ത്തിയാക്കിയ ശേഷമേ ഇത് പൊതുജനങ്ങളിലേക്ക് എത്തുകയുള്ളൂ. സോഫ്റ്റ്‌വെയറുമായി ഓരോ തവണ മൈക്രോസോഫ്റ്റ് എത്തുമ്പോഴും അതിനെയെല്ലാം ഇരുകൈകളുമായി സ്വീകരിച്ച ചരിത്രമാണുള്ളത്.

പുതിയ ലൈഫ്ബ്രൗസര്‍ മുമ്പ് പറഞ്ഞ സവിശേഷതകളുമായാണ് എത്തുകയെങ്കില്‍ അതും മൈക്രോസോഫ്റ്റിന്റെ സുപ്രധാന സോഫ്റ്റ്‌വെയറായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.


Best Mobiles in India

Advertisement