മനസ്സ് വായിക്കും ഹെല്‍മറ്റ്



അപൂര്‍വ്വമായിട്ടാണെങ്കിലും വണ്ടി ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതു കാരണം അപകടങ്ങളുണ്ടായതായി പത്രങ്ങളിലും മറ്റും വാര്‍ത്ത വരാറുണ്ട്.  ഒരുപാടു വിലപ്പെട്ട ജീവിതങ്ങള്‍ അങ്ങനെ പൊലിഞ്ഞു പോവാറുമുണ്ട്.  ഇത് റോഡില്‍ കൂടി ഓടുന്ന വണ്ടികളുടെ കാര്യത്തില്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്.

തീവണ്ടികളിലും, വിമാനങ്ങളിലും എല്ലാം ഇങ്ങനത്തെ ചെറിയ അശ്രദ്ധ മൂലം വലിയ അപകടങ്ങള്‍ സംഭവിക്കാറുണ്ട്.  അശ്രദ്ധകള്‍ മാനുഷികമാണ്.  അബദ്ധങ്ങള്‍ സംഭവിച്ചു പോകും.  എന്നാല്‍ ഇത്തരം അബദ്ധങ്ങളുടെ തോത് കുറയ്ക്കാന്‍ ഇതേ മനുഷ്യന്റെ കണ്ടു പിടുത്തങ്ങള്‍ക്കു സാധിക്കും.

Advertisement

മനുഷ്യന്‍ ഓരോ നിമിഷവുമെന്നോണം വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വിവിധ ശാസ്ത്ര ശാഖകള്‍ വ്യത്യസ്ത രീതിയില്‍ മനുഷ്യന് സഹായകമാകുന്നു.

Advertisement

തലച്ചോറിനുള്ള നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പഠിച്ച് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഇലക്ട്രോഎന്‍സെഫലോഗ്രാഫിക് (ഇഇജി) ടെക്‌നോളജി ഇപ്പോള്‍ കുറച്ചു കൂടി മികവുറ്റതായി മാറിയിരിക്കുന്നു.  വളരെ വേഗത്തില്‍ തലച്ചോറിലെ കോശങ്ങളിലൂടെയുള്ള തരംഗങ്ങള്‍ പഠിച്ച് അതിനനുസരിച്ച് മാനസികനില നിയന്ത്രിക്കാന്‍ സാധിക്കും വിധത്തിലാണ് ഈ സാങ്കേതിക വിദ്യ ഇപ്പോള്‍ വളര്‍ന്നിരിക്കുന്നത്.

മനുഷ്യന്റെ മനസ്സ് വായിക്കാന്‍ കഴിയുന്ന ഈ സാങ്കേതിക വിദ്യ വിമാനങ്ങളിലാണ് സാധാരണയായി ഉപയോഗിക്കപ്പെടുന്നത്.  ചെറിയ ഇഇജി സ്‌കാനരുകള്‍ ഹെല്‍മറ്റില്‍ ഫിറ്റ് ചെയ്ത് സേനാ മോധാവികള്‍ക്ക് പൈലറ്റ് അപായസൂചനകള്‍ക്ക് അനുസൃതമായി പ്രതികരിക്കുന്നുണ്ടോ എന്നു മനസ്സിലാക്കാന്‍ സാധിക്കും.

അതുപോലെ കൂട്ടിമുട്ടലുണ്ടാകാന്‍ പോകുമ്പോള്‍ പൈലറ്റ് വിമാനം ടെയ്ക്ക് ഓഫ് ചെയ്യുന്നുണ്ടോ എന്നൊക്കെ ഇതു വഴി മനസ്സിലാക്കാന്‍ സാധിക്കും.  തലച്ചോറിലെ വൈദ്യുത പ്രവര്‍ത്തനം മനസ്സിലാക്കാന്‍ സാധിക്കുന്ന സെന്‍സറുകള്‍ വഴി പൈലറ്റ് ഉറങ്ങിപ്പോയാല്‍ അക്കാര്യം ഇതുവവി അറിയാന്‍ സാധിക്കും.

Advertisement

അപ്പോള്‍ ബെയ്‌സ് കണ്‍ട്രോളിന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കും.

ഇതുവരെ കുറെയേറെ വയറുകളുള്ള ഭാരിച്ച തൊപ്പികളാണ് സ്‌കാനിംഗിന് ഉപയോഗിച്ചു കൊണ്ടിരുന്നത്.  അതുപോലെ ശരീരം അനക്കാതെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും വേണമായിരുന്നു.

എന്നാല്‍ ഇപ്പോ ഇവ വെറും 3.5 കിലോഗ്രാം മാത്രമാണ് ഭാരം.  അതുപോലെ സെന്ഡസരുകള്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷന്‍ വവിയാണ് നിയന്ത്രിക്കപ്പെടുന്നത്.

Best Mobiles in India

Advertisement