ട്രക്ക് ആക്രമിച്ച് ഒരു കോടി രൂപയുടെ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ കൊള്ളയടിച്ചു


ഒരു കോടി രൂപ വിലമതിക്കുന്ന ഷവോമി സ്മാര്‍ട്ട്‌ഫോണുകളുമായി വരികയായിരുന്ന ട്രക്കിനെ കൊള്ളയടിച്ചു. നെല്ലൂര്‍ ജില്ലയിലെ ദഗദാര്‍ത്ഥി ഗ്രാമത്തിലാണ് സംഭവം നടന്നത്. ശ്രീ നഗരത്തില്‍ നിന്നും കൊല്‍ക്കത്തയിലേക്കു പോവുകയായിരുന്ന ട്രക്കാണ് കൊള്ളയടിക്കപ്പെട്ടത്. മോഷണം നടത്തിയവരെ പിടികൂടാനായിട്ടില്ല.

Advertisement

മോഷണം നടത്തിയത്.

ട്രക്ക് റോഡു വശത്ത് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ വിശ്രമിക്കുകയായിരുന്ന സമയത്താണ് കൊള്ളയടി നടന്നതെന്ന് കവാലി റൂറല്‍ പോലീസ് പറയുന്നു. നാലോളം വരുന്ന കൊള്ളസംഘം ട്രക്ക് ഡ്രൈവറെ മരത്തില്‍ കെട്ടിയിട്ട ശേഷമായിരുന്നു മോഷണം നടത്തിയത്.

Advertisement
ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍

ട്രക്ക് മുഴുവനായാണ് കൊള്ളയടിച്ചത്. ഗൗരാവാരം ഗ്രാമത്തിലെത്തിയ കൊള്ളസംഘം ട്രക്കിനുള്ളിലെ 1 കോടി രൂപ വിലമതിപ്പുള്ള ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ മറ്റൊരു വാഹനത്തിലാക്കി കടന്നുകളയുകയായിരുന്നു. നാട്ടുകാരാണ് ഡ്രൈവറെ മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

ട്രക്കിനെ കണ്ടെത്തുകയായിരുന്നു.

ശേഷം നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. ട്രക്കിനെ പിന്‍തുടരാന്‍ ശ്രമിച്ചെങ്കിലും പോലീസിനായില്ല. ശേഷം നടത്തിയ അന്വേഷണത്തില്‍ ഗൗരാവാരം ഗ്രാമത്തില്‍ കൊള്ളയടിക്കപ്പെട്ട ട്രക്കിനെ കണ്ടെത്തുകയായിരുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം

മുന്‍കൂട്ടി ആസൂത്രണം ചെയ്ത തട്ടിപ്പാണിതെന്നാണ് പോലീസ് നിഗമനം. 6,000 രുപമുതല്‍ 14,000 രൂപവരെ വിലമതിക്കുന്ന നിരവധി മോഡലുകളാണ് ട്രക്കിലുണ്ടായിരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

Best Mobiles in India

English Summary

Miscreants stop truck and loot MI phones worth Rs 1 crore in Andhra Pradesh