കരയിലെ ഏറ്റവും വേഗതയേറിയ ജീവിയുടെ പ്രത്യേകതകളുമായി ഒരു റൊബോര്‍ട്ട് ഇതാ...!


ഈ റൊബോര്‍ട്ട് മറ്റുളളവയെപ്പോലെ അല്ല, കരയിലെ ഏറ്റവും വേഗതയേറിയ ജീവിയുടെ പ്രത്യേകതകളും, വീഡിയോ ഗെയിം സാങ്കേതിക വിദ്യയും ഇവിടെ സമന്വയിക്കുന്നു.

Advertisement

16 കി.മി വേഗതയില്‍ ഓടുന്നതിനും, 40 സെന്റിമീറ്ററോളം ഉയരത്തില്‍ ചാടുന്നതിനും ചീറ്റ എന്ന റൊബോര്‍ട്ടിന് സാധിക്കുന്നു. ഇതെല്ലാം സാധിക്കുന്നതും മൈക്രോവേവ് ഓവനേക്കാള്‍ കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ചും.

Advertisement

ശക്തിയേറിയ ഭാരം കുറഞ്ഞ മോട്ടോറുകളും, റൊബോര്‍ട്ടിന്റെ 12 മോട്ടോറുകളെ നിയന്ത്രിക്കുന്ന ഇലക്ട്രോണിക്‌സും, കാലുകള്‍ക്ക് എത്ര ബലം കൊടുക്കണമെന്ന് നിശ്ചയിക്കുന്ന അല്‍ഗോരിതവും കണക്കിലെടുത്താണ് മാസ്സച്ചസെറ്റ്‌സ് ഓഫ് ടെക്‌നോളജിയിലെ ഗവേഷതകര്‍ ചീറ്റയെ നെയ്‌തെടുത്തത്.

മനുഷ്യന് എത്താന്‍ സാധിക്കാത്ത അപകടകരവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ചീറ്റയെ ഉപയോഗിക്കാന്‍ പ്രാപ്തമാക്കുകയാണ് ലക്ഷ്യമിടുന്നത്. 31 കിലോഗ്രാം ഭാരമുളള ചീറ്റയെ അടുത്ത പത്ത് വര്‍ഷത്തിനുളളില്‍ ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ തക്ക രീതിയിലുളളതാക്കാനാണ് ശ്രമമെന്ന് എംഐടി-യിലെ ഗവേഷകര്‍ പറയുന്നു.

Best Mobiles in India

Advertisement

English Summary

MIT Engineers Have High expectations for Cheetah Robot.