MIUI 10 പുറത്തിറങ്ങുന്ന തീയതിയും അപ്‌ഡേറ്റ് സമയക്രമവും പ്രഖ്യാപിച്ചു


ഷാവോമിയുടെ ഏറ്റവും പുതിയ കസ്റ്റം ഓപ്പറേറ്റിംഗ് സിസ്റ്റമായ MIUI 10 ഷാവോമി റെഡ്മി Y2-ന് ഒപ്പം ഇന്ത്യയിലെത്തുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ MIUI-10-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയും അപ്‌ഡേറ്റ് ലഭ്യമാകുന്ന തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് ഷാവോമി.

Advertisement

ജൂലൈ ആദ്യം തന്നെ ഒരുപിടി സ്മാര്‍ട്ട്‌ഫോണുകളില്‍ MIUI 10 ലഭിക്കും. അതായത് ഇനി ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതി. ഷാവോമിയുടെ ഗ്ലോബല്‍ ബീറ്റ വെര്‍ഷനാണിത്. സുസ്ഥിരമായ MIUI 10 2018 അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement


2018-ല്‍ പുറത്തിറങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആദ്യഘട്ടത്തിലും 2017-ല്‍ വിപണിയിലെത്തിയ ഫോണുകള്‍ക്ക് രണ്ടാം ഘട്ടത്തിലും പഴയ ഫോണുകള്‍ക്ക് മൂന്നാം ഘട്ടത്തിലും MIUI 10 അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. ഫോണുകളുടെ പട്ടികയും അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങുന്ന തീയതികളും താഴെ കൊടുക്കുന്നു.

ജൂലൈ ആദ്യം (ഒന്നാം ഘട്ടം)

ഷാവോമി റെഡ്മി നോട്ട് 5 പ്രോ (ഇന്ത്യന്‍ മോഡല്‍)

ഷാവോമി റെഡ്മി നോട്ട് 5 (ഇന്ത്യന്‍ മോഡല്‍)

ഷാവോമി റെഡ്മി Y2 (ഇന്ത്യന്‍ മോഡല്‍)

ഷാവോമി Mi MIX 2 (ഇന്ത്യന്‍ മോഡല്‍)

ഷാവോമി Mi 5 (ഇന്ത്യന്‍ മോഡല്‍)

ഷാവോമി Mi6

ഷാവോമി Mi നോട്ട് 2

ഷാവോമി Mi MIX 2S

ഷാവോമി Mi MIX

ജൂലൈ അവസാനം (രണ്ടാംഘട്ടം)

ഷാവോമി റെഡ്മി നോട്ട് 4 ക്വാല്‍കോം (ഇന്ത്യന്‍ മോഡല്‍)

ഷാവോമി Mi MAX 2 (ഇന്ത്യന്‍ മോഡല്‍)

ഷാവോമി Mi MAX (ഇന്ത്യന്‍ മോഡല്‍)

ഷാവോമി റെഡ്മി 4 (ഇന്ത്യന്‍ മോഡല്‍)

ഷാവോമി റെഡ്മി 5 (ഇന്ത്യന്‍ മോഡല്‍)

ഷാവോമി റെഡ്മി 4A (ഇന്ത്യന്‍ മോഡല്‍)

ഷാവോമി റെഡ്മി 5A (ഇന്ത്യന്‍ മോഡല്‍)

ഷാവോമി റെഡ്മി നോട്ട് 5A

ഷാവോമി റെഡ്മി നോട്ട് 5A പ്രൈം

ഷാവോമി റെഡ്മി 5 പ്ലസ്

ഷാവോമി Mi 5s

ഷാവോമി Mi 5s പ്ലസ്

ഷാവോമി Mi MAX പ്രൈം

 

ഓഗസ്റ്റ് ആദ്യം (മൂന്നാം ഘട്ടം)

ഷാവോമി Mi4 (ഇന്ത്യന്‍ മോഡല്‍)

ഷാവോമി റെഡ്മി നോട്ട് 3 ക്വാല്‍കോം (ഇന്ത്യന്‍ മോഡല്‍)

ഷാവോമി Mi3 (ഇന്ത്യന്‍ മോഡല്‍)

ഷാവോമി റെഡ്മി 3S (ഇന്ത്യന്‍ മോഡല്‍)

നോക്കിയയുടെ 'ബനാന' ഫോണിൽ വാട്സാപ്പ് ഉടൻ!

നിഗമനം

ആകെ 26 ഉപകരണങ്ങള്‍ക്ക് MIUI 10 അപ്‌ഡേറ്റ് ലഭിക്കും. ഇതില്‍ 16 എണ്ണം ഇന്ത്യയില്‍ ഇറങ്ങിയിട്ടുള്ളവയാണ്. മറ്റേതെങ്കിലും രാജ്യങ്ങളില്‍ നിന്ന് വാങ്ങി ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ ഗ്ലോബല്‍ MIUI ROM ഇന്‍സ്‌റ്റോള്‍ ചെയ്യാനാകും. ഇംഗ്ലീഷ് ഭാഷയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഇതില്‍ ഗൂഗിള്‍ പ്ലേ സേവനങ്ങളും ലഭ്യമാണ്.

മുകളില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ബീറ്റ റോം ഇന്‍സ്‌റ്റോള്‍ ചെയ്യുന്നത് സ്‌റ്റോറേജ് നഷ്ടപ്പെടാന്‍ ഇടയാക്കും. അതിനാല്‍ ബാക്ക് അപ്പ് ഉറപ്പാക്കിയതിന് ശേഷം മാത്രം ഇന്‍സ്റ്റോള്‍ ചെയ്യുക. ഷാവോമി MIUI ROM ഡൗണ്‍ലോഡര്‍ പേജില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അപ്‌ഡേറ്റരര്‍ ആപ്പ് വഴി അപ്‌ഡേറ്റ് ചെയ്യുക. ലോക്ക്ഡ് ബൂട്ട്‌ലോഡറോട് കൂടിയാണ് ഇത് ഇന്‍സ്റ്റോള്‍ ആകുന്നത്.

 

Best Mobiles in India

English Summary

MIUI 10, the latest custom operating system from Xiaomi was recently announced in India along with the launch of the Xiaomi Redmi Y2. And now, Xiaomi has revealed the set of smartphones, that are eligible to receive the software update and the time schedule of the update rollout.