മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ബൂസ്റ്ററുകള്‍ നിയമവിരുദ്ധം; ഉപയോഗിച്ചാല്‍ പിടിവീഴും


റെയ്ഞ്ച് കുറവ് മറികടക്കുന്നതിനായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ബൂസ്റ്ററുകള്‍ നിയമവിരുദ്ധമാണെന്നും ഉപയോഗിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ബിഎസ്എന്‍എല്‍. അടുത്തിടെ സൂറത്തിന് സമീപം വിവിധയിടങ്ങളില്‍ നിന്നായി ബിഎസ്എന്‍എല്‍ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ബൂസ്റ്ററുകള്‍ പിടിച്ചെടുത്തിരുന്നു. സിഗ്നല്‍ പ്രശ്‌നങ്ങളെ കുറിച്ച് പരാതി വ്യാപകമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇവ പിടിച്ചെടുത്തത്.

Advertisement

ടെലികോം മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ ഇവ ഉപയോഗിക്കാന്‍ പാടുള്ളൂ

സിഗ്നല്‍ ബൂസ്റ്ററുകള്‍ ഒരാളില്‍ നിന്നാണ് ഇവര്‍ വാങ്ങിയതെന്ന് അധികൃതര്‍ പറയുന്നു. വ്യത്യസ്ത കമ്പനികളുടെ ഉപകരണങ്ങളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇവയുടെ സാങ്കേതിക വശങ്ങളെ കുറിച്ചോ നിയമപരമായ പ്രശ്‌നങ്ങളെ പറ്റിയോ പലര്‍ക്കും അറിവില്ലെന്നും കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ ഇവ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും അവര്‍ അറിയിച്ചു.

Advertisement
നിയമവിരുദ്ധം

സിഗ്നല്‍ ബൂസ്റ്ററുകളുടെ ഉപയോഗം നിയമവിരുദ്ധമാണെന്നും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ 1885-ലെ ടെലിഗ്രാഫ് നിയമം അനുസരിച്ച് കേസ് എടുക്കുമെന്നും വയര്‍ലെസ് മോണിറ്ററിംഗ് ഓര്‍ഗനൈസേഷന്‍ വ്യക്തിമാക്കി.

വലിച്ചെടുക്കുന്നതോടെ മറ്റുള്ളവർക്ക് സിഗ്നൽ കിട്ടാത്ത

സിഗ്നല്‍ ബൂസ്റ്ററുകള്‍ക്ക് മൊബൈല്‍ ടവറുകളില്‍ നിന്ന് നേരിട്ട് സിഗ്നല്‍ പിടിച്ചെടുക്കാന്‍ കഴിയും. ഓപ്പണ്‍ ഫ്രീക്വന്‍സി ഉള്ളതിനാലാണ് ഇത് സാധ്യമാകുന്നത്. ഇതോടെ ചുറ്റുവട്ടത്ത് സിഗ്നല്‍ കിട്ടാത്ത സ്ഥിതിയുണ്ടാകും. ബൂസ്റ്ററുകളുടെ ഉപയോഗം രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായി മാറുമെന്ന് വിലയിരുത്തലുകളുമുണ്ട്.

ഉപയോഗിക്കാതിരിക്കുന്നത് നല്ലത്

നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അക്കാര്യം സേവനദാതാക്കളെ അറിയിച്ച് പരിഹാരം കാണുക. ഒരുകാരണവശാലും നിയമവിരുദ്ധ ഉപകരണങ്ങളുടെ പിറകേ പോകാതിരിക്കുക.

OTG കേബിൾ കൊണ്ട് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനുള്ള 10 ഉപയോഗങ്ങൾ

1 ഒരു ആൻഡ്രോയിഡ് മറ്റൊന്നുമായി ചാർജ് ചെയ്യാൻ

രണ്ട് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കും അങ്ങോട്ടും ഇങ്ങോട്ടുമായി പരസ്പരം ചാർജ്ജ് ചെയ്യൽ സാധ്യമാക്കുന്ന മാർഗ്ഗമാണിത്. ഇതിനായി ഓടിജി കേബിൾ ഉയഅയോഗിക്കാം

2 പോർട്ടബിൾ ഹാർഡ് ഡ്രൈവ് കണക്ട് ചെയ്യുന്നതിന്

OTG കേബിളിന്റെ സഹായത്തോടെ നിങ്ങൾക്ക് പോർട്ടബിൾ ഹാർഡ് ഡിസ്ക് അല്ലെങ്കിൽ ബാഹ്യ സ്റ്റോറേജ് ഫോണുമായി കണക്റ്റ് ചെയ്യാം. കേബിൾ ഉപയോഗിച്ച് ഫോണിൽ നിന്നും ബാഹ്യ സ്റ്റോറേജിലേക്ക് ഫയലുകൾ കൈമാറ്റം ചെയ്യാവുന്നതുമാണ്.

3 ഗെയിം കൺട്രോളറെ കണക്ട് ചെയ്യുന്നതിന്

OTG കേബിൾ വഴി നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണം ഒരു ഗെയിം കണ്ട്രോളറുമായി ബന്ധിപ്പിക്കാൻ സാധ്യമാകും. ഇന്ന് ഇറങ്ങുന്ന പല ആൻഡ്രോയിഡ് ഗെയിമുകളും ഇത്തരത്തിലുള്ള ഗെയിംപാഡിനെ പിന്തുണയ്ക്കുന്നുമുണ്ട്.

4 USB ലൈറ്റ് പ്രവർത്തിപ്പിക്കുന്നതിന്

OTG കേബിൾ ഉപയോഗിച്ച് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലേക്ക് ഒരു യുഎസ്ബി അധിഷ്ഠിത എൽഇഡി ലൈറ്റ് കണക്റ്റുചെയ്യാനാകും. ഇനി ഫോണിന് ഫ്രണ്ട് ഫ്ലാഷ് ഫീച്ചർ ഇല്ലെങ്കിലും രാത്രിയിൽ ചിത്രങ്ങൾ എടുക്കുന്നതിന് ഈ എൽഇഡി വെളിച്ചം ഉപയോഗിക്കാം.

5 LAN കേബിളിനെ ബന്ധിപ്പിക്കുന്നതിന്

നിങ്ങളുടെ മൊബൈലിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നേരിട്ട് ആസ്വദിക്കാവുന്ന ഒരു സൗകര്യമാണ് ഇത്. ഇതിനായി ഒരുവശം LAN കേബിൾ പിൻ പിന്തുണയ്ക്കുന്ന OTG കേബിൾ വാങ്ങണം. ശേഷം കണക്റ്റ് ചെയ്ത് ഉപയോഗിച്ചു തുടങ്ങാം.

6 രണ്ടു ഫോണുകൾ തമ്മിൽ കോണ്ടാക്ട്സ്, മെസ്സേജുകൾ എന്നിവ കൈമാറുന്നതിന്

സാംസങ് ഫോൺ ആണെങ്കിൽ അതിലെ SmartSwitch അപ്ലിക്കേഷൻ സഹായത്തോടെ ഒരു ഫോണിൽ നിന്നും മറ്റൊന്നിലേക്ക് കോൾ ഹിസ്റ്ററി, എസ്എംഎസ്, കോൺടാക്റ്റുകൾ എന്നിവയെല്ലാം തന്നെ OTG കേബിൾ സഹായത്തോടെ മാറ്റാൻ സാധിക്കും.

7 കീബോർഡും മൌസും ബന്ധിപ്പിക്കുന്നതിന്

OTG കേബിൾ ഉപയോഗിച്ച് ചെയ്യാവുന്ന മറ്റൊരു പ്രധാന സൗകര്യം. നിങ്ങളുടെ ആൻഡ്രോയ്ഡ് ഉപകരണത്തിലേക്ക് യുഎസ്ബി മൗസും കീബോർഡും എല്ലാം തന്നെ കണക്റ്റുചെയ്യാനാകും എന്നത് തന്നെ. കൂടുതൽ ബ്രൗസിംഗ് എല്ലാം തന്നെ നടത്തുന്നവർക്കോ അധികമായി ടൈപ്പ് ചെയ്യേണ്ടവർക്കോ എല്ലാം തന്നെ ഇത് ഏറെ ഉപകാരപ്രദമായ ഒന്നാണ്.

8 ക്യാമറ ബന്ധിപ്പിക്കുന്നതിന്

OTG കേബിൾ ഉപയോഗിച്ച് ക്യാമറ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ കണക്ട് ചെയ്യാം. ഇനി എപ്പോഴും കമ്പ്യൂട്ടർ വഴി നിങ്ങളുടെ ക്യാമറ കണക്ട് ചെയ്യേണ്ട ആവശ്യം വരില്ല. ആവശ്യമുള്ള ചിത്രങ്ങൾ കാണാനും നീക്കം ചെയ്യാനുമെല്ലാം ഇത് ഏറെ ഉപകാരപ്രദവുമാകും.

9 പ്രിന്റ് ചെയ്യാൻ

OTG കേബിളിന്റെ സഹായത്തോടെ ആൻഡ്രോയിഡ് ഫോണിൽ നിങ്ങളുടെ പ്രിന്റർ കണക്റ്റ് ചെയ്യുക. ശേഷം printshare എന്ന ആപ്പിൾ ഡൗണ്ലോഡ് ചെയ്ത് ആവശ്യമായ ഡ്രൈവറുകൾ ആപ്പ് തന്നെ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യും. ശേഷം നിങ്ങൾക്ക് പ്രിന്റ് ചെയ്ത് തുടങ്ങാം.

10 യുഎസ്ബി ഫാൻ കണക്റ്റുചെയ്യുന്നതിന്

നേരത്തെ എൽഇഡി ലൈറ്റ് കണക്റ്റ് ചെയ്യുന്നത് പറഞ്ഞില്ലേ. അതുപോലെയുള്ള മറ്റൊരു സൗകര്യമാണിത്. OTG കേബിൾ ഉപയോഗിച്ച് ആൻഡ്രോയിഡ് ഫോണിൽ യുഎസ്ബി ഫാനും കണക്റ്റുചെയ്യാം. നല്ല ചൂടിലാണ് ഫോൺ എങ്കിൽ ഒന്ന് തണുപ്പിക്കാൻ ഇത് സഹായകമാകും.

Best Mobiles in India

English Summary

Mobile phone signal boosters are illegal; If you use it will be captured