മൊബൈല്‍ ഉപയോഗം നമ്മെ സ്വാര്‍ത്ഥരാക്കും?



മൊബൈല്‍ ഫോണുകള്‍ക്ക് ഇന്ന് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം.  ഒരു കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും അടുത്ത് ചുരുങ്ങിയത് ഒരു ഹാന്‍ഡ്‌സെറ്റെങ്കിലും ഉണ്ട്.

എവിടെ പോകുമ്പോഴും നമ്മുടെയെല്ലാം ബാഗുകളിലെ ഒരു അവിഭാജ്യ ഘടകമാണ് മൊബൈല്‍ ഫോണിന്റെ റീചാര്‍ജര്‍.  എവിടെ എത്തിയാലും കുശലം ചേദിക്കുന്നതിനു മുമ്പ് നാം ഇന്ന് ചോദിക്കുന്നത് ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടോ എന്നാണ്.

Advertisement

എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള പ്രിയപ്പെട്ടവരുമായി സംവദിക്കാം എന്നതാണ് എന്നതാണ് മൊബൈല്‍ ഫോണിന്റെ അടിസ്ഥാന ഉപയോഗം.  എന്നാല്‍ ഇന്ന് വെറും ഫോണ്‍ ചെയ്യാന്‍ മാത്രമല്ല ഫോണുകള്‍, മറിച്ച് ഇന്റര്‍നെറ്റ് ഉപയോഗിച്ച് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്, ഇമെയിലിംഗ്, ചാറ്റിംഗ്, ഗെയിമിംഗ് തുടങ്ങിയവയെല്ലാം മൊബൈല്‍ ഫോണിന്റെ ഉപയോഗങ്ങളില്‍ പെടുന്നു.

Advertisement

എന്തിനേറെ പറയുന്ന അന്യ പ്രദേശങ്ങളില്‍ ചെന്നുപെട്ട് വഴി തെറ്റിയാല്‍ വഴി പറഞ്ഞു തന്ന് തിരിച്ച് സുരക്ഷിതാമായി എത്തിക്കുന്ന നമ്മുടെ അടുത്ത സൂഹൃത്തു കൂടിയാണ് ഇന്ന് മൊബൈല്‍.

എന്നാല്‍ ഏതിനും എന്ന പോലെ മൊബൈലിനും ദോഷവസങ്ങളുണ്ടെന്നാണ് ഈയിടെ നടത്തിയ ഒരു പഠനം പറയുന്നത്.  മൊബൈല്‍ ഫോണുകളുമായുള്ള അമിത സഹവര്‍ത്തിത്തം നമ്മിലെ സാമൂഹ്യബോധത്തെ പ്രതികൂയമായി ബാധിക്കുമത്രെ.

മേരിലാന്റ് യൂണിവേഴ്‌സിറ്റിയിലെ റോബര്‍ട്ട് എച്ച് സ്മിത്ത് സ്‌കൂള്‍ ഓഫ് ബിസിനസിലെ ബിരുധ വിദ്യാര്‍ത്ഥിക്കൊപ്പം മാര്‍ക്കറ്റിംഗ് പ്രൊഫസര്‍മാരായ റൊസലിന ഫെറാറോ, അനാസ്റ്റാഷ്യ പോച്ചെപ്‌ത്സോവ എന്നിവര്‍ നടത്തിയ പഠനമാണ് ഈ ഞെട്ടിപ്പിക്കുന്ന സത്യം പുറത്തു വിട്ടത്.

Advertisement

മറ്റുള്ളവര്‍ക്കോ, സമൂഹത്തിനോ ഗുണമുള്ള എല്ലാത്തിനോടും മുഖം തിരിക്കാനുള്ള ഒരു പ്രവണതയാണ് ഇവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ചെറിയ സമയം മൊബൈല്‍ ഉപയോഗിച്ചു വഴിഞ്ഞാല്‍ പോലും സാമൂഹിക പ്രതിബദ്ധത ആവശ്യപ്പെടുന്ന പ്രവൃത്തികലില്‍ ഏര്‍പ്പെടാന്‍ ആളുകള്‍ വിമുഖത കാണിക്കുന്നുവത്രെ.  ഇത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് വളരെ കൂടുതലാണത്രെ.

ദരിദ്രരെ സഹായിക്കാനുള്ള കാരുണ്യ പ്രവൃത്തികളിലും പരിപാടികളിലും പങ്കെടുക്കാന്‍ വിമുഖത കാണിക്കുന്നവരില്‍ മുന്നില്‍ മൊബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്നവരാണത്രെ.

വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ് ഈ പഠനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.  ഓരോരുത്തരും തന്നത്താന്‍ ആലോചിച്ച് സ്വയം എത്രത്തോളം മാറാന്‍ കളിയും എന്നു ചിന്തിക്കുന്നതായിരിക്കും ഇവിടെ കൂടുതല്‍ നല്ലത്.

Advertisement

Read in English

Best Mobiles in India