സ്‌പെക്ട്രം ലേലം; മാബൈല്‍ ഫോണ്‍ നിരക്കുകള്‍ വര്‍ദ്ധിച്ചേക്കും


സ്‌പെക്ട്രം ലേലത്തിലൂടെ സര്‍ക്കാര്‍ പതിനായിരക്കണക്കിന് കോടി രൂപ നേടിയപ്പോള്‍ നഷ്ടം ജനങ്ങള്‍ക്ക്. സ്‌പെക്ട്രം നേടുന്നതിനായി ചെലവാവുന്ന തുക തിരിച്ചുപിടിക്കുന്നതിനായി മിക്ക സര്‍വീസ് പ്രൊവൈഡര്‍മാരും നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് അറിയുന്നത്.

Advertisement

61,000 കോടി രൂപയ്ക്കാണ് ഇത്തവണ സ്‌പെക്ട്രം വില്‍പ്പന നടന്നത്. രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ സേവന ദാദാക്കളായ ഭാരതി എയര്‍ടെലും വൊഡാഫോണുമാണ് ഇതില്‍ ഭൂരിഭാഗവും വാങ്ങിക്കൂട്ടിയത്. സര്‍ക്കാറിനു ലഭിച്ച മൊത്തം ലേലത്തുകയുടെ 62 ശതമാനവും ഈ രണ്ടു കമ്പനികളായിരിക്കും നല്‍കുന്നത്.

Advertisement

രണ്ടു കമ്പനികളും 18,000 കോടി രൂപ ഉടന്‍തന്നെ സര്‍ക്കാറിനു നല്‍കേണ്ടിവരും. ബാക്കി തുക 2016 മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ നല്‍കുകയാണ് വേണ്ടത്.

സ്‌പെക്ട്രം ലേലം സര്‍ക്കാറിനെ സംബന്ധിച്ച് വന്‍ നേട്ടമാണ് ഉണ്ടാക്കിയതെന്നും ധാമന്ത്രിയുടെ മുഖം തെളിഞ്ഞുവെന്നുമാണ് ലേലം സംബന്ധിച്ച് ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞത്.

അംതേസമയം ഒന്നുകില്‍ ടെലികോം കമ്പനികള്‍ അവരുടെ ലാഭം കുറയ്ക്കുകയോ അല്ലെങ്കില്‍ അധികബാധ്യത ഉപഭോക്താക്കളില്‍ അടിച്ചേല്‍പിക്കുകയോ വേണ്ടിവരുമെന്ന് മുന്‍ ഭാരതി എയര്‍ടെല്‍ സി.ഇ.ഒ ജയ്ദീപ് ഘോഷ് പറഞ്ഞു.

Best Mobiles in India

Advertisement