മോജോ വയര്‍ലസ് ചാര്‍ജ്ജറിന് 1000 രൂപ



ദൂരയാത്ര ചെയ്യുമ്പോഴായിരിക്കും ഓഫീസിലേക്കോ മറ്റോ ഒരു അത്യാവശ്യ കോള്‍ ചെയ്യേണ്ട കാര്യം ഓര്‍മ്മ വരിക. ഫോണെടുത്ത് നോക്കുമ്പോഴോ ബാറ്ററി ഇല്ലാത്തതിനാല്‍ ഏത് നിമിഷവും ഓഫാകും എന്ന പരുവത്തിലാണ്. എല്ലാവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു സംഭവമാണ് ഇത്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മംഗല്‍ ഇലക്ട്രോണിക്‌സ് കമ്പനിയുടെ വയര്‍ലസ് ചാര്‍ജ്ജിംഗ് ഉപകരണം ഈ അവസ്ഥകളെ തരണം ചെയ്യാന്‍ സഹായകമാകും. മോജോ പോര്‍ട്ടബിള്‍ വയര്‍ലസ് ചാര്‍ജ്ജര്‍ എന്നാണ് ഇതിന്റെ പേര്. ഒരു ചാര്‍ജ്ജറെന്നതിനുപരി ടോര്‍ച്ചായും ഇത് ഉപയോഗിക്കാം.

Advertisement

2200mAh ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതിലേത്. ഏത് തരം മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാനും സോണി പ്ലേസ്റ്റേഷന്‍ പോര്‍ട്ടബിള്‍ ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനും മോജോയിലൂടെ കഴിയും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വിതരണക്കാര്‍ വഴിയും ഈ ചാര്‍ജ്ജര്‍ വാങ്ങാം.

Best Mobiles in India

Advertisement