ഓൺലൈൻ പണമിടപാടുകൾക്ക് വൻ ഭീക്ഷണിയായി ഈ ആപ്പ്


പ്ലെയ്സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്ന് നിങ്ങളുടെ മൊബൈലിലേക്ക് 'എനിഡെസ്ക്' എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിങ്ങൾക്ക് എന്തെങ്കിലും പോപ്പ്-അപ്പ് ലഭിക്കുകയാണെങ്കിൽ, സൂക്ഷിക്കുക. നിങ്ങളുടെ സാമ്പത്തിക വിവരങ്ങളിൽ നിന്നും പണം പിൻവലിക്കാനുള്ള ഒരു തട്ടിപ്പായിരിക്കും ഇത്.

ഇന്ത്യയില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ അനുദിനം വർധിച്ചുവരുന്ന കാഴ്ച്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. തൊഴിൽ മേഖലകൾ കുതിച്ചുയരുമ്പോൾ മുക്കിന് അനവധി ബാങ്ക് ശൃംഖലകൾ വളർന്നു വരുന്നുണ്ട് ഒപ്പം സാമ്പത്തിക തട്ടിപ്പുകളും. ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ ഒരുപോലെ പ്രവർത്തിക്കുന്ന അവസ്ഥയാണ് ഇപ്പോൾ നമുക്ക് കാണുവാൻ കഴിയുന്നത്. വേണ്ടവിധത്തിൽ ഈ സാമൂഹിക പ്രശനം പരിഹരിച്ചില്ലെങ്കിൽ അതിന്റെ ഭൗഷ്യത്ത് ഒരു പക്ഷെ നമുഹിക സന്തുലിതാവസ്ഥയെ താളം തെറ്റിച്ചേക്കാം.

പണമിടപാടുകളെക്കുറിച്ചുള്ള രാജ്യത്തെ അവസാന വാക്കായ 'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ' അവസാനം പുത്തുവിട്ട മുന്നറിയിപ്പുകളിലൊന്ന് "എനിഡെസ്‌ക്" എന്ന ആപ്പിനെക്കുറിച്ചാണ്. വളരെയധികം ശ്രദ്ധപുലർത്തേണ്ട ഒരു ഗുരുതരമായ കാര്യമാണ് ഇത്. വേണ്ടവിധത്തിൽ അറിഞ്ഞ് പ്രവർത്തിച്ചില്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബാലൻസ് വെറും പൂജ്യം ആയിരിക്കും.

ചെന്നൈയിൽ നിന്നും രാജസ്ഥാനിലേക്ക് ഫുഡ് ഡെലിവറി നടത്തി സ്വിഗ്ഗി

ബാങ്കുകളും പണമിടപാടു സ്ഥാപനങ്ങളും ഈ ആപ്പിനെ വളരെയധികം സൂക്ഷിക്കണമെന്നാണ് ആര്‍.ബി.ഐ അറിയിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ, പണമിടപാട് സംബന്ധിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ അപഹരിക്കാൻ ഈ ആപ്പിലൂടെ തട്ടിപ്പുകാര്‍ നിരന്തരമായി ശ്രമിക്കുന്നു എന്നാണ് ബാങ്കിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആപ്പിലൂടെ തട്ടിപ്പുകാര്‍

ഉപയോക്താവില്‍ നിന്ന് വേണ്ടത്ര അനുമതികൾ ലഭിച്ചുകഴിഞ്ഞാല്‍ എനിഡെസ്‌ക് സ്വകാര്യ

ഡേറ്റയിലേക്ക് നുഴഞ്ഞു കയറി യു.പി.ഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ആപ്പുകളിലൂടെ പണം അപഹരിക്കുമെന്നാണ് ആര്‍.ബി.ഐ പറയുന്നത്.

എനിഡെസ്ക് ആപ്പ്

ഉപയോക്താക്കളുടെ മേല്‍ മാത്രമല്ല തട്ടിപ്പുക്കാർ പണം അപഹരിക്കാൻ ശ്രമിക്കുന്നത്, ഇന്ത്യന്‍ ബാങ്കുകളെയും അവര്‍ ലക്ഷ്യംവെച്ച് നീങ്ങുന്നുണ്ടെന്ന് പറയുന്നു. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോസ്‌മോസ് ബാങ്കില്‍ നിന്ന് 940 ദശലക്ഷം രൂപയാണ് അപഹരണത്തിന് വിധേയമായത്. റൂപേ, വീസാ കാര്‍ഡുകള്‍ ക്ലോണ്‍ ചെയ്താണ് ഈ തട്ടിപ്പു നടത്തിയത്. എന്നാല്‍, തങ്ങളുടെ ബാങ്കിങ് സിസ്റ്റം സുരക്ഷിതമാണെന്നും പെയ്‌മെന്റ് ഗെയ്റ്റ്‌വേയാണ് ഹാക്കു ചെയ്യപ്പെട്ടതെന്നും അതു കൊണ്ട് ഭയക്കേണ്ട കാര്യമില്ലെന്ന് കോസ്‌മോസ് ബാങ്ക് നിക്ഷേപകരോടായി പറഞ്ഞിരുന്നു.

യു.പി.ഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്)

നോട്ടു നിരോധനത്തിനു ശേഷം ഡിജിറ്റല്‍ സംബന്ധമായി ഓണ്‍ലൈന്‍ പണമിടപാടുകളെ

ആശ്രയിക്കുന്നവരുടെ എന്നതിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഹാക്കിങും ഒപ്പം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെയുള്ള നീക്കങ്ങളും അതിവേഗത്തിലാണ് നീങ്ങുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

യു.പി.ഐ പണമിടപാടുകള്‍

"തങ്ങള്‍ പല യു.പി.ഐ മൊബൈല്‍ ആപ്പുകളിലും ഭേദ്യത കണ്ടെത്തിക്കഴിഞ്ഞു എന്നാണ്. പക്ഷേ, ഓണ്‍ലൈന്‍ പണമിടപാടുകളില്‍ വേണ്ട കരുതലുകളെക്കുറിച്ച് ഉപയോക്താക്കളെ ഓര്‍മപ്പെടുത്തുകയും വേണമെന്നാണ് പറയുന്നത്. യു.പി.ഐയില്‍ 129 ബാങ്കുകളാണ് ഇന്ത്യയിലുള്ളത്. ഇവയിലൂടെ 650 ദശലക്ഷം ഇടപാടുകള്‍ നടന്നിരിക്കുന്നു. ഏകദേശം 1 ട്രില്ല്യന്‍ രൂപയ്ക്കുള്ള പണമിടപാടുകളാണ് നടന്നിരിക്കുന്നത്", മൊബൈല്‍ ആപ്പ് സുരക്ഷയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ആപ്‌നോക്‌സ് വെളിപ്പെടുത്തി.

Most Read Articles
Best Mobiles in India
Read More About: rbi app online money

Have a great day!
Read more...

English Summary

In an alert sent to banks, the Reserve Bank of India (RBI) has warned that a new modus operandi to commit fraud on digital payment ecosystems has been noticed and fraudulent transactions using Unified Payment Interface (UPI) are increasing.