ഇ-ഡിസ്ട്രിക്ട് പദ്ധതിയില്‍ കൂടുതല്‍ സേവനങ്ങള്‍....!


സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ ജനങ്ങളിലേക്ക് വേഗത്തില്‍ ആവിഷ്‌കരിക്കാന്‍ ആരംഭിച്ച ഇ-ഡിസ്ട്രിക്ട് പദ്ധതി വിജയത്തിലേക്ക്. കൂടുതല്‍ സേവനങ്ങള്‍ പദ്ധതിയുടെ കീഴിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. റവന്യൂ വകുപ്പിന്റെ കീഴിലുള്ള 24 ഇനം സര്‍ട്ടിഫിക്കറ്റുകളാണ് അക്ഷയാ കേന്ദ്രങ്ങള്‍ മുഖേനയും ഇ-ഡിസ്ട്രിക്ട് പബ്ലിക് പോര്‍ട്ടലായ www.edistrict.kerala.gov.in മുഖേനയും ഓണ്‍ലൈനായി ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങാതെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Advertisement

2010-ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നടപ്പിലാക്കിയ ഇഡിസ്ട്രിക്ട് പദ്ധതി 2013 മാര്‍ച്ച് മാസത്തോടുകൂടിയാണ് സംസ്ഥാനത്താകമാനമായി നടപ്പാക്കിയത്. മറുനാടന്‍ മലയാളികള്‍ക്കും ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിലൂടെ അവര്‍ക്കവകാവശപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള പണമിടപാടുകള്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ ഇ-പേയ്‌മെന്റ് ഗേറ്റ് വേ സൗകര്യം ഇ-ഡിസ്ട്രിക്ട് പബ്ലിക് പോര്‍ട്ടലിലുണ്ട്.

Advertisement

വിവരാവകാശം, പൊതുജന പരാതി പരിഹാരം, ടെലിഫോണ്‍, വെള്ളം, വൈദ്യുതി തുടങ്ങിയ വിവിധ ബില്ലുകളും ഫീസുകളും അടയ്ക്കുന്നതിനുള്ള സേവനങ്ങള്‍ എന്നിവ കൂടി (യൂട്ടിലിറ്റി പേയ്‌മെന്റ് സര്‍വീസുകള്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Best Mobiles in India

Advertisement

English Summary

More services will be included in the Kerala's e-district project.