നിങ്ങളുടെ മെസേജ് ആപിന്റെ സുരക്ഷ അറിയാന്‍ സ്‌കോര്‍ബോര്‍ഡ് റെഡി...!


ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളാണ് മെസേജിംഗ് ആപ്ലിക്കേഷനുകള്‍. വ്യക്തിപരമായും ഔദ്യോഗികപരമായും ഒട്ടേറെ വിവരങ്ങള്‍ കൈമാറുന്ന മെസേജിംഗ് ആപ്ലിക്കേഷനുകളുകളുടെ സുരക്ഷ എല്ലാവരെയും വ്യാകുലപ്പെടുത്തുന്ന ഒന്നാണ്. ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഇലക്‌ട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്‍. ഇതിന്റെ ഭാഗമായി 'സെക്യുര്‍ മെസേജിങ് സ്‌കോര്‍ബോര്‍ഡ്' എന്ന ചാര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഇഎഫ്എഫ്.

മെസേജ് എന്‍ക്രിപ്റ്റ് ചെയ്താണോ അയയ്ക്കുന്നത്, അവ സേവനദാതാവിന് വായിക്കാനാകുമോ, മുന്‍കാല സന്ദേശങ്ങളുടെ സുരക്ഷ തുടങ്ങി ഏഴ് ചോദ്യങ്ങള്‍ അടങ്ങുന്ന സ്‌കോര്‍ കാര്‍ഡാണ് ഇഎഫ്എഫിന്റേത്. ടെക്സ്റ്റ്‌സെക്യുര്‍, ക്രിപ്‌റ്റോകാറ്റ് തുടങ്ങിയ മെസേജിംഗ് ആപുകളാണ് ഇവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മാര്‍ക്ക് നേടിയിട്ടുളളത്.

വായിക്കുക: എക്‌സ്പീരിയ സീ3 കോമ്പാക്ട് മികച്ച മിനി ഫല്‍ഗ്ഷിപ്പ് ആകാനുളള 10 കാരണങ്ങള്‍

ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍, ഗൂഗിള്‍ ഹാങൗട്ട്/ചാറ്റ്, സ്‌നാപ്ചാറ്റ്, വാട്‌സ്ആപ്പ്, സ്‌കൈപ്പ് തുടങ്ങിയ പ്രമുഖര്‍ക്ക് ലഭിച്ചത് ഏഴില്‍ രണ്ടു മാര്‍ക്ക് മാത്രമാണ്. ഐഫോണ്‍ മെസേജിങ് ആപ്പ് ആയ ഐമെസേജും വിന്‍ഡോസിന്റെ പിഡ്ജിനും 5 മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ സ്‌കോര്‍ ലഭിച്ചവയുടെ സുരക്ഷയേയും ഉപയോഗക്ഷമതയേയും കുറിച്ച് ഇനിയും പരിശോധനകള്‍ നടത്തുമെന്നും ഇഎഫ്എഫ് പറഞ്ഞു.

Have a great day!
Read more...