കുട്ടികളെ ഗെയിം പഠിപ്പിക്കാൻ ട്യൂഷന് വിട്ട് മാതാപിതാക്കൾ!


കുട്ടികളെ ഗെയിം കളിക്കുന്നത് പഠിക്കാൻ പണം കൊടുത്ത് ക്ലസ്സിന് വിട്ടാൽ എങ്ങനെയുണ്ടാകും? കേൾക്കുമ്പോൾ വെറും താമാശ മാത്രമാണെന്ന് കരുതി ചിരിച്ചു തള്ളാൻ വരട്ടെ, അത്തരമൊരു സംഭവവും ഇപ്പോൾ നടക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ഗെയിമുകളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന Fortnite ഗെയിം കളിക്കുന്നത് പഠിക്കാൻ വേണ്ടി തങ്ങളുടെ കുട്ടികളെ ക്ലാസിന് വിടുന്ന ഒരു രസകരമായ അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

മണിക്കൂറിന് 20 ഡോളർ വെച്ചുവരെ കൊടുത്തുകൊണ്ട് കുട്ടികളെ ഈ ഗെയിം കളിക്കുന്നത് പഠിപ്പിക്കാൻ വിടുന്നതായാണ് പുതിയ ചില വാർത്തകൾ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. Journal മാധ്യമത്തിനോട് ആലി ഹിക്സ് എന്ന അമ്മ പറഞ്ഞ പ്രകാരം Fortnite ഗെയിം പഠിപ്പിക്കുന്നതിനായി തന്റെ പത്തു വയസ്സുള്ള മകനെ ട്യൂഷന് വിട്ടു എന്നും നാല് മണിക്കൂർ പഠനത്തിനായി 50 ഡോളർ ഫീസ് ആയി നൽകി എന്നുമാണ്.

ഇന്നത്തെ കാലത്ത് ഈ ഗെയിം കളിക്കൽ കുട്ടികളെ സംബന്ധിച്ചെടുത്തോളം അനിവാര്യമായിത്തീർന്നിരിക്കുകയാണ്. മറ്റു കുട്ടികൾക്കിടയിൽ തന്റെ കുട്ടിയുടെ വില പോകാതിരിക്കാൻ ഈ ഗെയിം കളിക്കുന്നത് പഠിച്ചേ തീരൂ.. തന്റെ കുട്ടി സന്തോഷത്തോടെയിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത്. ഒരു വീഡിയോ ഗെയിം കളിച്ചത് കൊണ്ട് കുട്ടിക്ക് എന്തായാലും കൈകാലുകൾക്ക് പരിക്കൊന്നും തന്നെ സംഭവിക്കുകയുമില്ല.. ഈ അമ്മ പറയുന്നത് ഇങ്ങനെയാണ്.

ഏതായാലും ഇത്താരമൊരു രസകരമായ ഒപ്പം അല്പം ചിന്ത നൽകുന്നതുമായ സ്ഥിതിഗതികളിലേക്ക് ഈ Fortnite ഗെയിം എത്തിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം Fortnite ഗെയിം സംബന്ധിച്ച് ഇതിന് മുമ്പും പല സംഭവങ്ങളും വിവാദങ്ങളും എല്ലാം തന്നെയുണ്ടായിട്ടുണ്. ചുഴലിക്കാറ്റ് വരുമ്പോൾ പോലും ഈ ഗെയിം കളിച്ചിരുന്ന യുവാവിന്റെ സംഭവവും ഉടുത്ത വസ്ത്രത്തിൽ തന്നെ മലമൂത്ര വിസർജ്ജനം നടത്തി അതുപോലും മാറ്റാതെ കുത്തിയിരുന്ന് ഗെയിം കളിച്ച കൊച്ചു പെൺകുട്ടിയുടെ സംഭവവും എല്ലാം തന്നെ നമ്മൾ മുമ്പ് കേട്ടതാണ്.

പഴയ ഫോൺ വിൽക്കും മുമ്പ് ഫോർമാറ്റ് ചെയ്‌താൽ മാത്രം പോരാ; ഒപ്പം ഈ 5 കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുക!

Most Read Articles
Best Mobiles in India
Read More About: game news technology

Have a great day!
Read more...

English Summary

Mother Hiring Fortnite Tutor for her 10 Year Old Child