മോട്ടോ G5S-നും മോട്ടോ G5S പ്ലസിനും ആമസോണില്‍ 2000 രൂപ കിഴിവ്


മോട്ടോ G5, മോട്ടോ G5 പ്ലസ് എന്നിവയുടെ പിന്‍ഗാമികളായ മോട്ടോ G5S, മോട്ടോ G5S പ്ലസ് എന്നിവയ്ക്ക് പരിമിതകാലത്തേക്ക് അമസോണ്‍ ഇന്ത്യയില്‍ 2000 രൂപ വീതം കിഴിവ് ലഭിക്കും. 13999 രൂപ, 15999 രൂപ എന്നിവയാണ് യഥാക്രമം ഇവയുടെ വില. പ്രത്യേക കിഴിവ് പ്രകാരം മോട്ടോ G5S 11999 രൂപയ്ക്കും മോട്ടോ G5S പ്ലസ് 13999 രൂപയ്ക്കും വാങ്ങാനാകും.

Advertisement

ഇതിന് പുറമെ എക്‌സ്‌ചേഞ്ച് ഓഫര്‍ വഴിയും ഈ ഫോണുകള്‍ സ്വന്തമാക്കാവുന്നതാണ്. പഴയ ഫോണ്‍ മാറ്റി മോട്ടോ G5S വാങ്ങുമ്പോള്‍ 9803 രൂപ നല്‍കിയാല്‍ മതി. ഇതേ ഓഫര്‍ അനുസരിച്ച് മോട്ടോ G5S പ്ലസിന്റെ വില 12001 രൂപയാണ്. മോട്ടോ G5S സ്വര്‍ണ്ണ നിറത്തിലും ലൂണാര്‍ ഗ്രേയിലും ലഭ്യമാണ്. ബ്ലഷ് ഗോള്‍ഡും ലൂണാര്‍ ഗ്രേയുമാണ് ഏ5ട പ്ലസിന്റെ ലഭ്യമായ നിറങ്ങള്‍.

Advertisement

ഹൈ ഗ്രേഡ് അലുമിനയിത്തില്‍ നിര്‍മ്മിച്ച ലോഹ ബോഡി സ്മാര്‍ട്ട്‌ഫോണുകളെ ആകര്‍ഷകമാക്കുന്നു. ഗോറില്ല ഗ്ലാസ് 3-യോടു കൂടിയ 1080p 5.2 ഇഞ്ച് FHD ഡിസ്‌പ്ലേ, 3000 mAh ബാറ്ററി എന്നിവയാണ് മോട്ടോ G5S-ന്റെ മറ്റ് പ്രധാന സവിശേഷതകള്‍. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 SoC, 3 GB റാം, 32 GB സ്റ്റോറേജ് എന്നിവയും എടുത്തുപറയേണ്ടതാണ്.

സ്റ്റോറേജ് മൈക്രോ എസ്ഡി ഉപയോഗിച്ച് 128 GB വരെ വര്‍ദ്ധിപ്പിക്കാനാവും. എല്‍ഇഡി ഫ്‌ളാഷോഡ് കൂടിയ 16 MP ക്യമാറയാണ് പിന്‍വശത്തുള്ളത്. ഇതിന്റെ അപെര്‍ച്ചര്‍ f/2.0 ആണ്. വൈഡ് ആംഗിള്‍ ലെന്‍സും ഫ്‌ളാഷും ഉള്ള 5MP സെല്‍ഫി ക്യാമറയും ഇതിലുണ്ട്.

Advertisement

IMEI നമ്പറിനെ കുറിച്ച് അറിയേണ്ടതെല്ലാം

അല്‍പ്പം കൂടി വലിയ 5.5 ഇഞ്ച് FHD ഡിസ്‌പ്ലേയാണ് മോട്ടോ G5S പ്ലസിലുള്ളത്. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 SoC, 4 GB റാം, 64 GB സ്റ്റോറേജ് എന്നിവ G5S പ്ലസിനെ ഒരുപടി മുന്നില്‍ നിര്‍ത്തുന്നു. ഇതിലും സ്റ്റോറേജ് 128 GB വരെ ഉയര്‍ത്താന്‍ കഴിയും.

പിന്‍വശത്ത് തിരശ്ചീനമായി സ്ഥാപിച്ചിട്ടുള്ള രണ്ട് 13 MP സെന്‍സറോട് കൂടിയ ക്യമാറകളാണ് ഈ ഫോണിന്റെ ഹൈലൈറ്റ്. f/2.0 ആണ് ക്യാമറകളുടെ അപെര്‍ച്ചര്‍. സെല്‍ഫി ക്യാമറയിലും സെന്‍സറുണ്ട്. 8MP വൈഡ് ആംഗിള്‍ ലെന്‍സാണ് ക്യാമറയിലുള്ളത്. എല്‍ഇഡി ഫ്‌ളാഷ്, പനോരാമിക് മോഡ് എന്നീ സൗകരങ്ങളും സെല്‍ഫി ക്യാമറയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

Advertisement

രണ്ട് ഫോണുകളിലും രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും. 4G, മൈക്രോ യുഎസ്ബി ചാര്‍ജിംഗ്, 3.5 മില്ലീമീറ്റര്ഡ ഓഡിയോ ജാക്ക് എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണുകളുടെ മറ്റ് സവിശേഷത.

Best Mobiles in India

English Summary

Moto G5S and Moto G5S Plus have received a temporary price cut of Rs. 2,000 on Amazon India. The smartphones launched at Rs. 13,999 and Rs. 15,999 in August this year are now available at Rs. 11,999 and Rs. 13,999 respectively after the limited period discount. Furthermore, the online retailer offers exchange offer.