മോട്ടോ Z3 പ്ലേ യുടെ ഉഗ്രന്‍ സവിശേഷതകള്‍ പുറത്ത്...!


മോട്ടോയുടെ ഏറ്റവും പുതിയ മോഡലായ മോട്ടോ Z3 പ്ലേ വിപണിയിലേക്ക് എത്തുകയാണ്. ഇതിനകം തന്നെ ഫോണിനെ കുറിച്ച് ഒട്ടനവധി വാര്‍ത്തകള്‍ എത്തിയിരുന്നു, അതായത് ഈ മാസം തുടക്കത്തിലും.

Advertisement

അതു കഴിഞ്ഞ് ഇപ്പോള്‍ എത്തിയ റിപ്പോര്‍ട്ടില്‍ പ്രത്യേകം പറഞ്ഞിരിക്കുന്നത് ഫോണിന്റെ മുന്‍ ഭാഗവും പിന്‍ ഭാഗവും വര്‍ണ്ണിച്ചു കൊണ്ടാണ്. 18:9 എന്ന അനുപാദത്തില്‍ സ്മാര്‍ട്ട്‌ഫോണിനു ചുറ്റും കട്ടികുറഞ്ഞ ബിസലുകളാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ നിന്നും ഹോം ബട്ടണ്‍ നീക്കം ചെയ്യാനും മോട്ടോറോള തീരുമാനിച്ചു. ഫോണിന്റെ ചുവടെ കമ്പനിയുടെ ലോഗോ മാത്രം ഉള്‍ക്കൊളളുന്നു അതേ സമയം മുകളില്‍ സെല്‍ഫി ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്, ഇയര്‍പീസ് എന്നിവയും ഉള്‍പ്പെടുന്നു.

Advertisement

ഫോണിന്റെ പിന്‍ ഭാഗത്ത് മുകളിലായി വൃത്താകൃതിയിലെ ക്യാമറ മോഡ്യൂളും ഉണ്ട്. ക്യാമറയില്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ രണ്ടു സെന്‍സറുകളാണ് പ്രവര്‍ത്തിക്കുന്നത്. ക്യാമറ മോഡ്യൂളിന്റെ താഴെയായി മോട്ടോറോള ബാറ്റ്വിംഗ് ലോഗോയും സ്ഥാപിക്കുന്നു.

ഇതു കൂടാതെ ഫോണിന് ഒരു മെറ്റാലിക് ഫ്രെയിമും ഒരു ഗ്ലസ് റിയര്‍ ഫീച്ചറും ഉണ്ട്. ഫോണിന്റെ വലതു ഭാഗത്ത് വോളിയം നിയന്ത്രിക്കാനും എന്നാല്‍ ഇടതു ഭാഗത്ത് പവര്‍ ബട്ടണുമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഫോണിന്റെ താഴെയായി യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് മാത്രമേയുളളൂ. പക്ഷേ 3.5എംഎം ഓഡിയോ ജാക്ക് ഫോണിന്റെ എവിടേയും കാണാനില്ല.

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്നു എന്നും കൂടാതെ 4ജിബി/ 6ജിബി റാമും 32ജിബി/ 64ജിബി സ്റ്റോറേജും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്യുവല്‍ ക്യാമറ സെറ്റപ്പില്‍ 12എംപി പ്രൈമറി ക്യാമറയും 8എംപി സെക്കന്‍ഡറി ക്യാമറയുമാണ്. സെല്‍ഫി ക്യാമറ 5എംപിയും. 3000എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി ശേഷി.

Advertisement

സവിശേഷതകള്‍ കുത്തിനിറച്ച് വണ്‍പ്ലസ് 6X അവഞ്ചേസ് എഡിഷന്‍ ഇന്ത്യയില്‍ മേയ് 27ന് എത്തുന്നു

മോട്ടോ Z3 പ്ലേ ഇതിനകം തന്നെ FCC സര്‍ട്ടിഫിക്കേഷന്‍ സൈറ്റ് ഉണ്ടാക്കിക്കഴിഞ്ഞു. ഇത് ആന്‍ഡ്രോയിഡ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനോടൊപ്പം FCC യില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. മോട്ടോ Z3 പ്ലേ ഫോണിനോടൊപ്പം മോട്ടോ Z3 ഫോഴ്‌സ് അവതരിപ്പിക്കുമോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ എത്തിയിട്ടില്ല.

Best Mobiles in India

Advertisement

English Summary

Looking at Motorola's past launch patterns, we don't expect the company to announce the new Moto Z series before Q3 2018. However, the leaks and rumors centering the smartphones have already started pouring in. After appearing in leaked renders earlier this month, the Motorola Moto Z3 has again been spotted in a fresh render.