നിങ്ങളുടെ മോട്ടോറോള വൺ പവർ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 9.0 പൈലേക്ക് അപ്ഡേറ്റ് ചെയ്യാം


കഴിഞ്ഞ സെപ്റ്റംബർ മാസം പുറത്തിറങ്ങിയ മോട്ടോറോളയുടെ മോഡലായ വൺ പവറിൽ ആൻഡ്രോയിഡ് 9.0 പൈ അപ്ഡേറ്റ് ലഭ്യമായിത്തുടങ്ങി. ആൻഡ്രോയിഡ് വൺ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ മോഡലിൻറെ 5,000 മില്ലി ആംപയർ കരുത്ത് ഏറെ ജനശ്രദ്ധ നേടിയിരുന്നു. അൻഡ്രോയിഡ് വൺ അധിഷ്ഠിതമായാണ് പ്രവർത്തനം എന്നതു കൊണ്ടുതന്നെ ആൻഡ്രോയിഡ് പൈ, ക്യു അപ്ഡേറ്റുകളും സെക്യൂരിറ്റി അപ്ഡേറ്റുകളും അടുത്ത മൂന്നു മാസത്തേയ്ക്കു ലഭിക്കും.

നിലവിൽ പുറത്തു വരുന്ന വിവരമനുസരിച്ച് മോട്ടോറോള വൺ പവറിൽ ഏറെ വൈകാതെ 9.0 പൈ അപ്ഡേറ്റ് ലഭിക്കും. മോട്ടോറോള തന്നെയാണ് ഇക്കാര്യം ഔദ്യോകികമായി അറിയിച്ചത്. അപ്ഡേറ്റിന് അനുമതി ലഭിച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മോട്ടോറോള വൺ പവർ ഉപഭോക്താക്കൾക്ക് ആൻഡ്രോയിഡ് 9.0 പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറാൻ കഴിയും.

മാറ്റങ്ങൾ ഇവയാണ്

രണ്ട് സിം കാർഡിലും വോൾട്ട് ടെക്ക്നോളജി, മാറ്റം വരുത്തിയ ഡു നോട്ട് ഡിസ്റ്റർബ് മോഡ്, പുത്തൻ നാവിഗേഷൻ രീതി, ക്വിക്ക് സെറ്റിംഗ്സ് അടങ്ങിയ പുത്തൻ യൂസർ ഇൻറർഫേസ്, മാറ്റം വരുത്തിയ സ്പ്ലിറ്റ് സ്ക്രീൻ സംവിധാനം തുടങ്ങിയവ പുതിയ അപ്ഡേറ്റിലൂടെ ലഭിക്കും. പൈ അപ്ഡേറ്റിലൂടെ ബാറ്ററി കരുത്ത് വർദ്ധിക്കുമെന്നും കാമറ കരുത്ത് ഏറുമെന്നും അറിയുന്നു.

മോട്ടോ വൺ പവർ സവിശേഷതകൾ

2246 x 1080 പിക്സൽസ് റെസലൂഷനോടു കൂടിയ ഫുൾ ഹൈ ഡെഫനിഷൻ ഡിസ്പ്ലേയാണ് മോട്ടോറോള വൺ പവറിലുള്ളത്. 19:9 ആണ് ആസ്പെക്ട് റേഷ്യോ. സ്നാപ്ഡ്രാഗൺ 636 പ്രോസസ്സറിനൊപ്പം അഡ്രീനോ 509 ജി.പി.യുവും കൂടിയുൾപ്പെട്ട ഈ മോഡൽ കരുത്തിൽ മുൻപന്തിയിലാണ്. 4 ജി.ബി റാമാണ് ഫോണിലുള്ളത്. 64 ജി.ബിയാണ് ഇൻറേണൽ മെമ്മറി കരുത്ത്. എക്സ്റ്റേണൽ കാർഡ് ഉപയോഗിച്ച് ഇത് 256 ജി.ബി വരെ ഉയർത്താനാകും.

ഇരട്ട സിം കാർഡ് മോഡലാണ് മോട്ടോ വൺ പവർ. പൈ അപ്ഡേറ്റിലൂടെ ഇരു സിം കാർഡുകളിലും 4ജി വോൾട്ട് സംവിധാനം ലഭിക്കുമെന്നതും പ്രത്യേകതയാണ്. പിൻ ഭാഗത്ത് 16, 5 മെഗാപിക്സലുകളുടെ ഇരട്ട കാമറയാണുള്ളത്. കൂട്ടിനായി എൽ.ഇ.ഡി ഫ്ലാഷ് ലൈറ്റുമുണ്ട്. മുൻ ഭാഗത്ത് 12 മെഗാപിക്സലിൻറെ സെൽഫി കാമറയാണുള്ളത്. മുൻ ഭാഗത്തും എൽ.ഇ.ഡി ഫ്ലാഷുണ്ട്. 5000 മില്ലി ആംപയറിൻറേതാണ് ബാറ്ററി. അതിവേഗ ചാർജിംഗും പിന്തുണയ്ക്കുന്നുണ്ട്.

പേഴ്സണൽ വിവരങ്ങൾ നഷ്ടപ്പെടില്ല; ആൻഡ്രോയിഡ് ക്ലോണിംഗ് വളരെ ലളിതം

Most Read Articles
Best Mobiles in India
Read More About: motorola android news technology

Have a great day!
Read more...

English Summary

Motorola One Power starts getting Android 9.0 Pie update: Gets new features and improvements