ഇന്ത്യയില്‍ നോകിയയെ പിന്‍തള്ളി മോട്ടറോള നാലാമത്


ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നോകിയയെ പിന്‍തള്ളി മോട്ടറോള നാലാം സ്ഥാനം കൈയടക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്‌ഫോണുകള്‍ വില്‍ക്കുന്ന കമ്പനികളുടെ പട്ടികയിലാണ് മോട്ടറോള നോകിയയെ മറികടന്നത്.

Advertisement

സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം കനാലിസ് എന്ന ഹാന്‍ഡ്‌സെറ്റ് വില്‍പന വിലയിരുത്തന്ന കമ്പനിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട് പുറത്തുവിട്ടത്. കഴിഞ്ഞ പാദത്തില്‍ 955,650 ഹാന്‍ഡ്‌സെറ്റുകള്‍ മോട്ടറോള വില്‍പന നടത്തിയപ്പോള്‍ നോകിയയുടെ 633,720 ഹാന്‍ഡ് സെറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്.

Advertisement

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ നോകിയയായിരുന്നു നാലാം സ്ഥാനത്തുണ്ടായിരുന്നത്. ഈ പാദത്തില്‍ നോകിയ 583,160 ഹാന്‍ഡ്‌സെറ്റുകള്‍ വില്‍പന നടത്തിയപ്പോള്‍ മോട്ടറോള 379,310 സ്മാര്‍ട്‌ഫോണുകള്‍ മാത്രമാണ് വിറ്റത്.

മോട്ടോ G, മോട്ടോ E എന്നീ ഫോണുകളാണ് മോട്ടറോളയ്ക്ക് ഇന്ത്യയില്‍ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കിയത്. സാംസങ്ങ്, മൈക്രോമാക്‌സ്, കാര്‍ബണ്‍ എന്നീ കമ്പനികളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്. കഴിഞ്ഞ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി 9 ശതമാനം വളര്‍ച്ച കൈവരിക്കുകയും ചെയ്തു.

സാംസങ്ങ് 44 ലക്ഷം സ്മാര്‍ട്‌ഫോണുകളാണ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ വിറ്റത്. മൈക്രോമാക്‌സ് 31 ലക്ഷവും കാര്‍ബണ്‍ 107,000 ഫോണുകളും വില്‍പന നടത്തി.

Advertisement
Best Mobiles in India

Advertisement

English Summary

Motorola pip Nokia in India, becomes fourth largest smartphone seller, Motorola pip Nokia in India, Motorola becomes fourth largest smartphone seller in India, Read More...