റജിസ്റ്റര്‍ ചെയ്യാത്ത IMEI നമ്പറുമായി മോട്ടോ G; പണം തിരികെ നല്‍കുമെന്ന് കമ്പനി


റജിസ്റ്റര്‍ ചെയ്യാത്ത IMEI നമ്പറുള്ള മോട്ടോ G സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്തതായി മോട്ടറോള. ഇത്തരം ഫോണുകള്‍ വാങ്ങിയവര്‍ക്ക് പണം തിരിച്ചുനല്‍കുകയോ വേറെ ഫോണ്‍ നല്‍കുകയോ ചെയ്യുമെന്നും കമ്പനി ഫേസ്ബുക് അക്കൗണ്ടിലൂടെ അറിയിച്ചു.

Advertisement

IMEI നമ്പര്‍ 3533-ല്‍ തുടങ്ങുന്ന ഫോണുകളിലാണ് ഈ പ്രശ്‌നം സംഭവിച്ചിട്ടുള്ളത്. പ്രോഗ്രാമിംഗ് എറര്‍ കാരണം സംഭവിച്ചതാണ് ഇതെന്നും മോട്ടറോള അറിയിച്ചു. നെറ്റ്‌വര്‍ക് കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ കാണുന്ന മോട്ടോ G ഫോണുകളെല്ലാം ഇത്തരത്തില്‍ റജിസ്റ്റര്‍ ചെയ്യാത്ത IMEI നമ്പര്‍ ഉള്ള ഫോണുകളാണ്.

Advertisement

നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും കമ്പനി ഇതുസംബന്ധിച്ച് ഇമെയില്‍ സന്ദേശം അയയ്ക്കുന്നുണ്ട്. ഫ് ളിപ്കാര്‍ട്ടിലൂടെയും അറിയിപ്പ് നല്‍കുന്നുണ്ട്. സംഭവത്തില്‍ ഉപഭോക്താക്കളോട് മാപ്പപേക്ഷിച്ച കമ്പനി ഇത്തരം ഫോണുകള്‍ വാങ്ങിയവര്‍ക്ക് പണം മുഴുവനായി മടക്കി നല്‍കുകയോ പുതിയ ഫോണ്‍ നല്‍കുകയോ ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഫ് ളിപ്കാര്‍ട്ടിലൂടെ 1200 രൂപയുടെ സൗജന്യ ആക്‌സസറികള്‍ വാങ്ങുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Best Mobiles in India

Advertisement