മോസില്ല വഴി ഇനി ധൈര്യമായി ഫേസ്ബുക്ക് ഉപയോഗിക്കാം; ഡാറ്റ ചോർത്തുന്നത് തടയാൻ സൗകര്യം


മോസില്ല ഫയര്‍ഫോക്‌സ് ബ്രൗസറിനു വേണ്ടി പുതിയൊരു സവിശേഷത കൊണ്ടു വന്നിരിക്കുന്നു. ഈ സവിശേഷത എത്തിയതിലൂടെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഇനി ധൈര്യമായി ഫേസ്ബുക്ക് ഉപയോഗിക്കാം. കാരണം ഇത് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വെബ് പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്നതില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. 'Facebook Container Extension' എന്നാണ് ഈ സവിശേഷതയുടെ പേര്.

Advertisement

മറ്റു വെബ്‌സൈറ്റുകള്‍ നിങ്ങല്‍ ബ്രൗസ് ചെയ്യുന്ന സമയങ്ങളില്‍ ഫേസ്ബുക്ക് കണ്ടെയ്‌നല്‍ ഉപയോക്താക്കളുടെ ഫേസ്ബുക്ക് ഐഡന്റിറ്റി ഒഴിവാക്കുന്നു. ഇത് നിങ്ങളുടെ വെബ് പ്രവര്‍ത്തനങ്ങളില്‍ നിന്നും നിങ്ങളുടെ ഫേസ്ബുക്ക് സെഷന്‍ വേര്‍തിരിക്കുന്ന ഒരു നീല ടാബും സൃഷ്ടിക്കുന്നു.

Advertisement

കൂടാതെ നിങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളില്‍ നിന്നും ഡാറ്റ ശേഖരിക്കാനും ഫേസ്ബുക്കിനു സാധിക്കില്ല. നിങ്ങള്‍ ഫേസ്ബുക്ക് കണ്ടെയ്‌നര്‍ എക്‌സ്റ്റന്‍ഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഇത് നിങ്ങളുടെ ഫേസ്ബുക്ക് കുക്കികള്‍ ഇല്ലാതാക്കുകയും പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നിങ്ങളെ ലോഗ് ചെയ്യുകയും ചെയ്യുന്നു.

ഇനി നിങ്ങള്‍ ഫേസ്ബുക്ക് സന്ദര്‍ശിക്കുമ്പോള്‍ ഒരു പുതിയ നീല നിറമുളള ബ്രൗസര്‍ ടാബ് അല്ലെങ്കില്‍ 'Container' ടാബ് വെബ്‌സൈറ്റ് തുറന്നു വരും. ഇവിടെ സാധാരണ രീതിയില്‍ നിങ്ങളുടെ ഫേസ്ബുക്ക് തുറക്കും.

നിങ്ങള്‍ ഒരു നോണ്‍-ഫേസ്ബുക്ക് ലിങ്കില്‍ അല്ലെങ്കില്‍ url ബാറില്‍ നോണ്‍-ഫേസ്ബുക്ക് വെബ്‌സൈറ്റിലേക്ക് നാവിഗേറ്റ് ചെയ്യുക, അങ്ങനെ പേജുകള്‍ മറ്റൊരു ടാബിലേക്ക് ലോഡ് ചെയ്യും. എന്നിരുന്നാലും നിങ്ങള്‍ മറ്റൊരു ടാബില്‍ ഫേസ്ബുക്ക് ഷെയര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍, അത് ഫേസ്ബുക്ക് കണ്ടെയ്‌നര്‍ ടാബില്‍ ഇവ ലോഡ് ചെയ്യും.

Advertisement

ആപ്പിളിന്റെ പുതിയ 'ബാറ്ററി ഹെല്‍ത്ത്' സവിശേഷത എത്രത്തോളം ഉപയോഗപ്രദമാകും?

Best Mobiles in India

Advertisement

English Summary

Mozilla is capitalizing on the recent fears over Facebook privacy and data by creating a new Firefox extension that stops Facebook from tracking your online habits.