പെൺകുട്ടികളുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ചയാൾ പിടിയിൽ

തുടർന്ന് പെൺകുട്ടികൾ ആ ഉപകരണം തൂവാല കൊണ്ട് പൊതിയുകയും പ്രതി വന്ന് ഇത് നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. പെൺകുട്ടികൾക്ക് ഇതിനെതിരെ ഗാഢമായി സംശയമുദിക്കുകയും ഇൻറർനെറ്റിൽ ഇതിനെകുറിച്ച് തിരയുകയും ചെയ്യ്തു.


മുംബൈയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്, സംഭവത്തിൽ 47 വയസ്സ് പ്രായമുള്ളയാലാണ് പിടിയിലായത്. പ്രതി പേയിങ് ഗസ്റ്റ് മുറികൾ വാടകയ്ക്ക് നൽകുന്നയാളാണ്. ഇയാൾ അനുവാദമില്ലാതെ സ്ത്രീകളുടെയും മറ്റ് പെൺകുട്ടികളുടെയും ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും പകർത്തി. ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യ്തത്. പ്രതിയെ പറ്റിയുള്ള കൂടുതൽ അന്യോഷണം ഊർജിതമായി തന്നെ മുന്നോട്ട് പോവുകയാണ്.

Advertisement

"ഇയാൾ മുംബൈയിൽ പെൺകുട്ടികൾക്കായി പേയിങ് ഗസ്റ്റ് റൂമുകൾ വാടകയ്ക്കായി നൽകുന്നയാളാണ്. ഇയാൾ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. ഒരു വർഷത്തിൽ കൂടുതലായി ഇയാൾ ഈ വീട്ടിലാണ് താമസിക്കുന്നത്, പക്ഷെ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ മറ്റ് പെൺകുട്ടികൾ സ്വകാര്യ സ്ഥലങ്ങളിൽ നിന്ന് സംസാരിക്കുന്നത് പോലെ അനുകരിക്കുകനായി ശ്രമിക്കുകയാണ് ചെയ്യുന്നത്", പോലീസ് റിപ്പോർട്ടിൽ പറഞ്ഞു.

Advertisement

ഗൂഗിളിന്റെ ഡൗൺലോഡ് പട്ടികയിൽ ഒരു പുതിയ അംഗം കൂടി

തുടക്കത്തിൽ തങ്ങളുടെ സംസാരങ്ങൾ പ്രതി കേട്ടിരിക്കുന്നുവെന്നാണ് പെൺകുട്ടികൾ വിചാരിച്ചിരുന്നത്. പക്ഷെ, ഒരിക്കൽ പെൺകുട്ടികൾ ഒരു ചെറിയ അഡാപ്റ്റർ മുറിയിൽ നിന്നും കണ്ടെത്തി.

ഒളിക്യാമറ

തുടർന്ന് പെൺകുട്ടികൾ ആ ഉപകരണം തൂവാല കൊണ്ട് പൊതിയുകയും പ്രതി വന്ന് ഇത് നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. പെൺകുട്ടികൾക്ക് ഇതിനെതിരെ ഗാഢമായി സംശയമുദിക്കുകയും ഇൻറർനെറ്റിൽ ഇതിനെകുറിച്ച് തിരയുകയും ചെയ്യ്തു.

പേയിങ് ഗസ്റ്റ് റൂം

ഒടുവിൽ, അത് ഒരു ക്യാമറയാണെന്ന കാര്യം മനസിലാക്കി. ഈ സത്യം പെൺകുട്ടികളെ ശരിക്കും ഭയപ്പെടുത്തുകയും, ദേഷ്യത്തിനും കാരണമായി. ഒടുവിൽ, ഡി.ബി. പോലീസിൽ പെൺകുട്ടികൾ പരാതി നൽകി.

അഞ്ച് ക്യാമറകളാണ് പ്രതി മുറികളിൽ പിടിപ്പിച്ചിരുന്നത്

ഇന്ത്യൻ പീനൽ കോഡ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്ന നിയമപ്രകാരത്തിൽ പോലീസ് കേസെടുത്ത് അന്യോഷണം ആരംഭിച്ചു. ഡിസംബർ 19-തിന് പോലീസ് കൂറ്റവാളിയെ അറസ്റ്റ് ചെയ്യ്തു.

പഴയ വിഡിയോകൾ പോലീസ് കണ്ടെത്തി

മൊത്തത്തിൽ അഞ്ച് ക്യാമറകളാണ് പ്രതി മുറികളിൽ പിടിപ്പിച്ചിരുന്നത്; ഫാനുകൾ, ഇലക്ട്രിക്ക് സ്വിച്ചുകൾ, ജനാലകൾ, കുളിമുറികൾ എന്നിവിടങ്ങളിലായിട്ടാണ് ഒളിക്യാമറകൾ സ്ഥാപിച്ചിരുന്നത്.

പ്രതിയുടെ ലാപ്ടോപ്പിൽ നിന്നും പഴയ വിഡിയോകൾ പോലീസ് കണ്ടെത്തി. പ്രതി ഈ വീഡിയോ ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും പകർത്തി കൊടുത്തോ എന്ന അന്യോഷണത്തിലാണ് പോലീസ്.

Best Mobiles in India

English Summary

Initially, the girls thought that the accused heard their conversations but one day they found a small electric adapter in the room. The girls covered the machine with a handkerchief after which the PG owner came and asked them to remove the cloth from the device.