ഫോൺ മോഷ്ടിച്ചയാളെ ദിവസങ്ങളോളം ഓൺലൈനായി പിന്തുടർന്ന് പിടികൂടി പെൺകുട്ടി!


തന്റെ കയ്യിൽ നിന്നും കളവ് പോയ ഫോൺ ഈ യുവതി തിരിച്ചുപിടിച്ചത് ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. തന്റെ കയ്യിൽ നിന്നും ഒരാൾ ഫോൺ മോഷ്ടിച്ചപ്പോൾ മോഷ്ടിച്ചയാളെ ഓൺലൈൻ ആയി പിന്തുടർന്ന് അയാളുടെ ഓരോ നീക്കവും മനസ്സിലാക്കി അവസാനം അയാൾ നഗരം വിടുന്നതിന് മുമ്പ് തന്നെ അയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കാൻ തന്റേടവും ധൈര്യവും കാണിച്ചിരിക്കുകയാണ് ഈ യുവതി.

മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടി പത്തൊമ്പതുകാരി

മുംബൈയിൽ ആണ് സംഭവം നടന്നിരിക്കുന്നത്. പത്തൊമ്പതുകാരിയായ ടീച്ചർ കൂടിയായ പെൺകുട്ടിയാണ് തന്റെ ആൻഡ്രോയിഡ് ഫോൺ മോഷ്ടിച്ചയാളെ ഓൺലൈൻ ആയി പിന്തുടർന്ന് കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചത്. മറ്റൊരു ഫോൺ ഉപയോഗിച്ചായിരുന്നു മുംബൈ അന്ധേരി സ്വദേശി കൂടിയായ സീനത്ത് ബാനു ഹക്ക് എന്ന യുവതി ശിവരാജ് ഷെട്ടി എന്നയാളെ പിന്തുടർന്ന് തന്റെ ഫോൺ തിരിച്ചുകിട്ടുന്നതിലേക്കും ഇയാളെ അറസ്റ്റ് ചെയ്യുന്നതിലേക്കും കാര്യങ്ങൾ എത്തിച്ചത്.

ഫോൺ നഷ്ടമായത്

ഇവിടെ ഒരു പ്രീ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയാണ് സീനത്ത്. അങ്ങനെ കഴിഞ്ഞ ഞായറാഴ്ച ഒരു സ്ഥലം വരെ പോയി മടങ്ങിവരുമ്പോളാണ് തന്റെ ഷവോമി 4A സ്മാർട്ഫോൺ നഷ്ടമായ വിവരം യുവതി അറിഞ്ഞത്. ഫോൺ എവിടെയാണ് നഷ്ടമായിരുന്നത് എന്ന് സീനത്തിന് എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ പറ്റിയില്ല.

യുവതി ചെയ്തത്

അങ്ങനെയാബ് സീനത്ത് തന്റെ നഷ്ടപ്പെട്ട ഫോണിലെ ഗൂഗിൾ അക്കൗണ്ടിലേക്ക് മറ്റൊരു ഫോണിൽ നിന്ന് ലോഗിൻ ചെയ്ത് ലൊക്കേഷൻ ഓൺ ചെയ്തത്. അതുപോൽ ഗൂഗിൾ സുരക്ഷാ സെറ്റിങ്സിൽ തന്നെ ഉള്ള 'മൈ ആക്റ്റീവിറ്റി' എന്ന ഓപ്ഷൻ വഴിയും യുവതിക്ക് തന്റെ ഫോണിൽ ചെയ്തുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങൾ അറിയാൻ പറ്റി. അങ്ങനെ ട്രാക്ക് ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തുകയും അവസാനം ഇത് ഇയാളെ പിടികൂടുന്നതിലേക്ക് എത്തിച്ചേരുകയും ചെയ്തു.

ഇവിടെ യുവതി ചെയ്തത് എന്ത്? എങ്ങനെ ഇത് നിങ്ങളുടെ ഫോണിലും ഉപയോഗിക്കാം?

ഇവിടെ ഈ യുവതി ചെയ്തത് നമുക്ക് അല്പം അത്ഭുതമായി തോന്നാം. എന്നാൽ ഇതേ കാര്യങ്ങൾ ആൻഡ്രോയിഡ് ഫോൺ നഷ്ടമായ ഏതൊരാൾക്കും ചെയ്യാവുന്നതാണ്. അതിലൂടെ എളുപ്പം തന്നെ നിങ്ങൾക്ക് നിങ്ങളുടെ നഷ്ടപ്പെട്ട ഫോൺ എവിടെ ഉണ്ടെന്നും മോഷ്ടിച്ച ആൾ ആ ഫോൺ കൊണ്ട് എന്തെല്ലാം ചെയ്യുന്നു എന്നതുമെല്ലാം നമുക്ക് അറിയാൻ പറ്റും. അതിലൂടെ മോഷ്ടാവിനെ നിരീക്ഷിച്ച് തെളിവുകളോടെ തന്നെ പിടികൂടുകയും ചെയ്യാം. ഇതിനായി ആദ്യമേ ചെയ്തുവെക്കേണ്ടതും ശേഷം ചെയ്യേണ്ടതുമായ കാര്യങ്ങൾ എന്താണെന്ന് നോക്കാം.

നഷ്ടപ്പെട്ട ഫോൺ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താം! നിങ്ങൾ ആവശ്യപ്പെട്ട വീഡിയോ സഹിതം..

ഫോൺ നഷ്ടമായാൽ എന്തെല്ലാം ചെയ്യണം, നഷ്ടമാകും മുമ്പ് ആദ്യമേ ഫോണിൽ എന്തെല്ലാം ചെയ്തുവെക്കണം എന്നതിനെ കുറിച്ചെല്ലാം കഴിഞ്ഞ ദിവസം ഒരു ലേഖനം ഞങ്ങൾ കൊടുത്തിരുന്നു. മികച്ച പ്രതികരണമായിരുന്നു വായനക്കാരിൽ നിന്നും ലഭിച്ചിരുന്നത്. അതിനടയിൽ പലരും ആവശ്യപ്പെട്ട ഒരു കാര്യമായിരുന്നു എങ്ങനെ ഈ കാര്യങ്ങൾ ചെയ്യാം എന്നതിനെ കുറിച്ച് ലളിതമായ ഒരു വിഡിയോ അവതരിപ്പിക്കാമോ എന്നത്. ആ ഒരു ആവശ്യമാണ് ഈ വീഡിയോയിലൂടെ ഞങ്ങൾ ഇന്നിവിടെ അവതരിപ്പിക്കുന്നത്.

'Find My Device'

ഇതിനായി ഫോണിൽ ഉണ്ടാകുന്ന ഗൂഗിൾ സെറ്റിംഗ്സ് എന്തൊക്കെയാണെന്ന് മനസ്സിലായിക്കാണുമല്ലോ. ഫോൺ സെറ്റിങ്സിൽ ഗൂഗിൾ സെറ്റിംഗ്‌സിൽ പോയി 'Security' എടുത്താൽ അവിടെ 'Find My Device' എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾ Find My Device ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് മുകളിൽ കാണിക്കും. അതിന് താഴെയായി വെബ്, ഗൂഗിൾ എന്നീ ഓപ്ഷനുകളും കാണിക്കും. ഈ മൂന്ന് ഓപ്ഷനുകളിലൂടെയാണ് നിങ്ങൾക്ക് എളുപ്പത്തിൽ നിങ്ങളുടെ ഫോൺ ലൊക്കേറ്റ് ചെയ്യാൻ കഴിയുക.

ലോഗിൻ ചെയ്യൽ

ഇതിൽ ഇവിടെ പരാമർശിച്ച ഫൈൻഡ് മൈ ഡിവൈസ് ആപ്പ് തുറന്നാൽ നിങ്ങളോട് ലോഗിൻ ചെയ്യാൻ ആവശ്യപ്പെടും. ഇവിടെ നഷ്ടമായത് ഏത് ഫോൺ ആണോ ആ ഫോണിൽ ഉപയോഗിക്കുന്ന ഗൂഗിൾ ഐഡി ആണ് കൊടുക്കേണ്ടത്. ഇതിനായി മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് Switch accounts തിരഞ്ഞെടുത്താൽ മതി. ഗസ്റ്റ് മോഡിൽ നഷ്ടമായ ഫോണിന്റെ ഗൂഗിൾ ഐഡി വെച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാനും ഫോൺ കണ്ടെത്താനും സാധിക്കും.

നഷ്ടമായ ഫോൺ കണ്ടെത്താം, സുരക്ഷിതമാക്കാം

നിങ്ങൾ ഇതിലേക്ക് ലോഗിൻ ചെയ്‌താൽ നിങ്ങളുടെ ഫോൺ നിലവിൽ ഉള്ള കൃത്യമായ സ്ഥലം ജിപിഎസിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. അതുപോലെ ആ ഫോൺ റിങ് ചെയ്യിപ്പിക്കാനും സുരക്ഷിതമാക്കാനും ലോക്ക് ചെയ്യാനും അതിലേക്ക് ലോക്ക് സ്‌ക്രീനിൽ കാണിക്കാനായി ഒരു മെസ്സേജ് അയക്കാനും നിങ്ങളുടെ നമ്പർ ലോക്ക് സ്‌ക്രീനിൽ കാണിപ്പിക്കാനുമെല്ലാമുള്ള സൗകര്യങ്ങൾ ഈ സൗകര്യം വഴി നമുക്ക് ലഭിക്കും. കാര്യങ്ങൾ കൂടുതൽ വ്യക്തമാകാൻ വീഡിയോ ശ്രദ്ധിക്കുക.

വിഡിയോ കാണാം

Most Read Articles
Best Mobiles in India
Read More About: india smartphones android security

Have a great day!
Read more...

English Summary

Mumbai Teen Tracks Down Man Who Stole Her Phone.