നാസയുടെ ആദ്യ ചാന്ദ്രദൗത്യം അപ്പോളോ 8 പറന്നുയര്‍ന്നിട്ട് 50 വര്‍ഷം


അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡിസംബര്‍ 24-ന് പ്രതീക്ഷയുടെ സന്ദേശമുയര്‍ത്തി അപ്പോളോ 8-ലെ മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ ഉത്പത്തിയുടെ പുസ്തകത്തിലെ ഏതാനും വരികള്‍ വായിച്ചു. കൊലപാതകങ്ങളിലും ലഹളകളിലും വിറങ്ങലിച്ചുനിന്ന അമേരിക്കയ്ക്ക് അത് പുതുജീവന്‍ നല്‍കി. ലോകമെമ്പാടുമുള്ള ജനങ്ങള്‍ അതിശയത്തോടെ ആ വാക്കുകള്‍ കേട്ടു.

ആദ്യ ദൗത്യത്തിന് രൂപം നല്‍കിയത്.

1968-ല്‍ ആണ് അപ്പോളോ 8 ഫ്രാങ്ക് ബോര്‍മാന്‍, ജിം ലൊവെല്‍, ബില്‍ ആന്‍ഡേഴ്‌സ് എന്നിവരുമായി ചന്ദ്രനിലേക്ക് തിരിച്ചത്. ഏഴുമാസങ്ങള്‍ക്ക് ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ നാസയ്ക്ക് ആത്മവിശ്വാസം നല്‍കിയത് ഈ ദൗത്യമായിരുന്നു. വെറും നാലുമാസം കൊണ്ടാണ് നാസ ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യത്തിന് രൂപം നല്‍കിയത്. സോവിയറ്റ് യൂണിയന് മുമ്പേ ചന്ദ്രനിലെത്തുകയെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍. എന്തെങ്കിലും തിരിച്ചടിയുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം പ്രവചനാതീതമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് നാസ ഇതിന് തയ്യാറായത്.

സാഹസികമായ യാത്ര

'എല്ലാ അര്‍ത്ഥത്തിലും സാഹസികമായ യാത്രയായിരുന്നു അതെന്ന് അപ്പോളോ 8-ലെ യാത്രികനായിരുന്ന തൊണ്ണൂറുകാരന്‍ ലൊവെല്‍ പറയുന്നു. മാര്‍ട്ടില്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, റോബര്‍ട്ട് കെന്നഡി എന്നിവരുടെ കൊലപാതകങ്ങളില്‍ അമേരിക്ക വിറങ്ങലിച്ചുനില്‍ക്കുന്ന സമയമായിരുന്നു. പോരാത്തതിന് വിയറ്റ്‌നാം യുദ്ധത്തിന് എതിരായ പ്രതിഷേധങ്ങളും. ഈ ഘട്ടത്തില്‍ നേടിയ വിജയത്തിന്റെ പ്രാധാന്യം വിവരിക്കാന്‍ ബോര്‍മാന് ലഭിച്ച നാലുവാക്ക് ടെലിഗ്രാം മാത്രം മതി, 'നന്ദി, നിങ്ങള്‍ 1968-നെ രക്ഷിച്ചു.'

നാസയെ സമീപിച്ചു.

സോവിയറ്റ് യൂണിയനെ പിന്തള്ളാനുള്ള ശ്രമത്തില്‍ നാസ അപ്പോളോ 8 ക്രിസ്മസിന് തലേദിവസവും ക്രിസ്മസ് ദിവസവും ചന്ദ്രനെ വലംവയ്ക്കണമെന്ന് തീരുമാനിച്ചു. പ്രതീക്ഷയ്ക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാല്‍ ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷം കണ്ണീരില്‍ കുതിരും. റോക്കറ്റ് കുതിച്ചുയര്‍ന്നുടന്‍ ബോര്‍മാന്റെ ഭാര്യ യാത്രികര്‍ സുരക്ഷിതരായി തിരിച്ചെത്താനുള്ള സാധ്യതയെക്കുറിച്ച് അറിയാന്‍ നാസയെ സമീപിച്ചു. 50-50, ഇതായിരുന്നു നാസ ഡയറക്ടറുടെ മറുപടി.

വാക്കുകള്‍ അവസാനിപ്പിച്ചത്.

1968 ഡിസംബര്‍ 21-ന് ചന്ദ്രനിലേക്കുയര്‍ന്ന അപ്പോളോ 8 ക്രിസ്മസ് തലേന്ന് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിലിറങ്ങി. അന്നും ക്രിസ്മസ് ദിവസവും ചന്ദ്രനെ വലംവച്ചു. ഇതിനിടെ ആന്‍ഡേഴ്‌സണ്‍ വായിച്ചു, 'ആദ്യ ദിവസം ദൈവം സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിച്ചു.' എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്.

വീണ്ടും ഭൂമിയെ തൊട്ടു

ഭൂമിയിലേക്ക് തിരിക്കുന്നതിനിടെ അപ്പോളോ 8-ന് ഹൂസ്റ്റണിലെ വിക്ഷേപണ കേന്ദ്രവുമായുള്ള ബന്ധം നഷ്ടമായി. ഇത് ചെറിയ ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും അധികം വൈകാതെ ബന്ധം പുന: സ്ഥാപിക്കാന്‍ കഴിഞ്ഞു. ആറു ദിവസം നീണ്ട യാത്രയ്ക്ക് ശേഷം അവര്‍ ഡിസംബര്‍ 27-ന് വീണ്ടും ഭൂമിയെ തൊട്ടു. അപ്പോളോ 8-ലെ ബഹിരാകാശ യാത്രികരെ മെന്‍ ഓഫ് ദി ഇയറായി തിരഞ്ഞെുത്ത് ടൈം മാസിക ആദരിച്ചു.

2018 ല്‍ പുറത്തിറങ്ങിയ മികച്ച ക്യാമറയുള്ള സ്മാർട്ട് ഫോണുകളെ പരിചയപ്പെടാം


Read More About: nasa news technology

Have a great day!
Read more...

English Summary

NASA’s 1st Flight to Moon, Apollo 8, Marks 50th Anniversary