സമുദ്രാന്തര്‍ഭാഗം ലാബിൽ പുനര്‍നിര്‍മിച്ച് ജീവന്റെ ഉൽപത്തി തേടി നാസ ഗവേഷകര്‍


ഇന്ന് അനവധി പരീക്ഷണങ്ങളാണ് പല മേഖലകളിലും അരങ്ങേറുന്നത്, കൂടുതൽ പഠനത്തിനായി നാസ ഗവേഷകർ സമുദ്രാന്തര്‍ഭാഗം അതേപോലെ പുനര്‍നിര്‍മിച്ച് പരീക്ഷണത്തിനൊരുങ്ങുന്നു. ചുരുളഴിയാത്ത രഹസ്യങ്ങൾ തേടിയുള്ള നാസയുടെ യാത്ര ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് പുറത്തുകൊണ്ടുവരുന്നത്. എന്നാൽ, ഇത്തവണ നാസ ഗവേഷകർ തിരയുന്നത് 400 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്രത്തിന്റെ അടിത്തട്ടില്‍ ജീവിച്ചിരുന്ന ജീവികളെ കുറിച്ച് പഠിക്കാനാണ് ഗവേഷകർ ഇതുവഴി ചെയ്യുവാൻ ഉദ്ദേശിക്കുന്നത്.

സൂര്യപ്രകാശം കടലിനടിത്തട്ടിലേക്ക് എത്തിച്ചേരുവാൻ കഴിയില്ല, ഇത് കൊണ്ടുതന്നെ കടലിന്റെ അടിത്തട്ട് തണുത്തതും ഇരുണ്ടതുമാണ്. ഭൗമാന്തരീക്ഷത്തിലുള്ള പഴുതുകൾ തുറക്കുന്നത് വഴി കടൽ ജലം തിളയ്ക്കുകയും പല വസ്തുക്കൾക്ക് രൂപമാറ്റം സംഭവിക്കുകയും ചെയ്യും. അതിശക്തമായ ആഴക്കടലിലെ ജീവികള് നിറഞ്ഞ തിരക്കേറിയ സ്ഥലങ്ങൾ കണ്ടെത്തുന്നു. ജീവൻ നിലനിറുത്താൻ സൂര്യപ്രകാശം ആവശ്യമില്ലാത്ത ഒരു സ്ഥലമാണ് കടലിലെ അടിത്തട്ട്, പകരം അത് കടലിന്റെ അടിയിൽ നിന്നും കുമിഞ്ഞുകൊണ്ടുള്ള കറുത്ത ചിമ്മിനികൾ പോലെയുള്ളവ ഉണ്ടാക്കുന്ന രാസവസ്തുക്കളാണ് ഇവ ഭക്ഷിക്കുന്നത്.

കോളേജ് വിദ്യാഭ്യാസം ഇല്ലാതെ സമ്പന്നരായ 10 പ്രതിഭകൾ

സമുദ്രം

"ഒരു ആഴക്കടൽ ഹൈഡ്രോ തെർമൽ വെൻറ്റ് ഗവേഷകൻ എന്ന നിലയിൽ, വെന്റിൽ നിന്നുമാണ് ജീവൻ രൂപപ്പെട്ടത് എന്ന സിദ്ധാന്തം ഇപ്പോൾ ഏറ്റവും മികച്ചത് എന്നാണ് ഞാൻ കരുതുന്നത്", ന്യൂസിലാന്റ് മറീൻ മൈക്രോബിയോളജിസ്റ്റായ ലൂസി സ്റ്റീവാർട്ട് പറഞ്ഞു.

സമുദ്രാന്തര്‍ഭാഗം

സമുദ്രത്തിന്റെ അടിത്തട്ടിലെ ജലതാപവിള്ളലുകളില്‍ ജീവികളെങ്ങനെ കഴിയുന്നു എന്നു കണ്ടെത്താനായാല്‍ അത് ഭൂമിയിലെ ജീവന്റെ രഹസ്യങ്ങളിലേക്കുള്ള വഴിതുറക്കുമെന്നാണ് കരുതുന്നത്. സമുദ്രത്തിലെ തണുത്ത വെള്ളവും ഭൂമിക്കടിയിലെ ചൂടുള്ള വെള്ളവും തമ്മില്‍ ചേരുന്നത് ഈ ജലതാപവിള്ളലുകളിലൂടെയാണ്.

ലാബിൽ പുനര്‍നിര്‍മിച്ച സമുദ്രാന്തര്‍ഭാഗം (എർത്ത് ഓഷ്യൻ-ഇൻ-എ-ഗ്ലാസ്)

ഗവേഷക സംഘം നിർമിച്ച 'എർത്ത് ഓഷ്യൻ-ഇൻ-എ-ഗ്ലാസ്', ഇതിൽ ജലം, ധാതുക്കൾ, അമോണിയ, പൈറവറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്, എന്നിവയാണ് ഹൈഡ്രോ തെർമൽ പഴുതുകൾക്ക് സമീപം കണ്ടെത്തിയത്. ഇവയാണ് കടലിനടിയിലെ ജീവന്റെ ഉള്പതിക്ക് കാരണമായത് എന്നാണ് അനുമാനം. ഈ മിശ്രിതം 158 ഡിഗ്രി ഫാരൻഹീറ്റിന് (70 ഡിഗ്രി സെൽഷ്യസ്) ചൂടാക്കുകയും ഓക്സിജന്റെ ഉള്ളടക്കം കുറയ്ക്കുകയും അവയെ "ആദിമ സമുദ്രത്തിന്റെ" വ്യവസ്ഥകളുടെ പരീക്ഷണശാല മാതൃകയിൽ രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു.

നാസ ഗവേഷകർ

സമുദ്രത്തിലെ ജീവന്റെ തുടിപ്പുകളുടെ ഉറവിടം ഇവിടെ നിന്നാണെന്നാണ് ഗവേഷകരുടെ അനുമാനം. നാസയുടെ കാലിഫോര്‍ണിയയിലുള്ള ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലാണ് സമുദ്രാന്തര്‍ ഭാഗത്തിന്റെ മിനിയേച്ചര്‍ രൂപം ഉണ്ടാക്കുന്നത്.

Most Read Articles
Best Mobiles in India
Read More About: nasa ocean science news

Have a great day!
Read more...

English Summary

That's a question that astrobiologists at NASA's Jet Propulsion Laboratory (JPL) are trying to answer. They're also grappling with the idea they've replicated the conditions of the deep ocean in the lab, finding the building blocks of life did indeed form at the ocean floor some 4 billion years ago.