രാജ്യത്ത് നെറ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവ ബാൻ ചെയ്യപ്പെട്ടേക്കും! പരാതി കോടതിയിൽ!


പണ്ടത്തെ പോലെ യൂട്യൂബും ടിവി ചാനലുകളും മാത്രം കണ്ടിരിക്കുന്ന ഒരു സമൂഹമല്ല ഇന്ന് രാജ്യത്തുള്ളത് എന്നതിന് കരുത്തുറ്റ തെളിവാണ് ഇന്ത്യയിൽ ഇന്ന് വളർന്നുവരുന്ന വർധിച്ച തോതിലുള്ള നെറ്ഫ്ലിക്സിന്റെയും ആമസോണിന്റെയും ഉപഭോക്താക്കളുടെയും എണ്ണം. അതിൽ തന്നെ സിനിമയും സീരിയലുകളും മാത്രം കണ്ടുകൊണ്ടിരുന്ന ഉപഭോക്താക്കളുടെ മുന്നിലേക്കാണ് ധൈര്യത്തോടെ ഒരുപിടി മികച്ച വെബ് സീരീസുകളുമായി നെറ്ഫ്ലിക്‌സും ആമസോണും എത്തിയത്.

Sacred Games, Maniac തുടങ്ങിയ ഇത്തരം വെബ് സീരീസുകൾ രാജ്യത്ത് ഇവർക്ക് ഏറെ ആരാധകരെ സൃഷ്ടിക്കുകയും ഉപഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വളർച്ചയുണ്ടാക്കാൻ കാരണമാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ രാജ്യത്ത് ഈ രണ്ടു വീഡിയോ സ്ട്രീമിങ് വെബ്സൈറ്റുകൾക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് ചിലർ.

ഏതായാലും ഇങ്ങനെയൊരു കേസ് വന്ന പശ്ചാത്തലത്തിൽ എന്താണ് സംഭവം എന്ന് നമുക്ക് നോക്കാം. Justice for Rights Foundation എന്നൊരു NGO സംഘടനയാണ് കോടതിയിൽ നെറ്ഫ്ലിക്സിനും ആമസോൺ പ്രൈമിനും അതുപോലെയുള്ള മറ്റു സേവനങ്ങൾക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്. മോശമായ രീതിയിലുള്ള വിഡിയോകൾ പ്രചരിപ്പിക്കുന്നു എന്നതായിരുന്നു കേസിന് ആധാരമായ പരാതി.

പരാതി പ്രകാരം ഇത്തരം വെബ്സൈറ്റുകളിലും അപ്പുകളിലും വരുന്ന വിഡിയോകൾ ലൈംഗികതയുടെയും മതപരമായി മുറിവുകൾ ഏൽപ്പിക്കുന്ന രംഗങ്ങളുടെയും അതിപ്രസരം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് പറയുന്നു അതേപോലെ Sacred games, Game of Thrones, Spartacus പോലുള്ള ടിവി സീരീസുകൾ രാജ്യത്ത് നിരോധിക്കണം എന്നും കേസിൽ വാദം ഉന്നയിച്ച അഡ്വക്കറ്റ് പറയുന്നു.

ഇന്ത്യൻ പീനൽ കോഡ് ഇൻഫോർമേഷൻ ടെക്‌നോളജി ആക്റ്റ് 2000ത്തിലെ പല നിയമങ്ങളും നെറ്ഫ്ലിക്സ്, ആമസോൺ പപ്രൈം എന്നിവ പരസ്യമായി ലംഘനം നടത്തുന്നു എന്നും പരാതിയിൽ പറയുന്നു. എന്തായാലും കേസിൽ ഒരു വഴിത്തിരിവ് ഉടൻ തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഒരു പക്ഷെ അത് രാജ്യത്ത് ഈ സേവനങ്ങൾക്ക് ഒരു ബാൻ എന്ന നിലയിൽ ആയേക്കാം അല്ലെങ്കിൽ ഈ പറഞ്ഞ സീരീസുകൾക്കുള്ള ബാൻ മാത്രവും ആയിരിക്കാം. എന്തായാലും കാത്തിരുന്ന് കാണാം.

മികച്ച ക്യാമറ.. ഡിസൈൻ.. ഡിസ്പ്ളേ.. എല്ലാം 14,999 രൂപക്ക്! ഓണർ 8X ഇന്ത്യയിലെത്തി!

Most Read Articles
Best Mobiles in India
Read More About: amazon netflix india ban

Have a great day!
Read more...

English Summary

netflix-amazon-prime-face-ban-india.