സ്തനാര്‍ബുദ സാധ്യത കൃത്യമായി പ്രവചിക്കാന്‍ എഐ


സ്തനാര്‍ബുദ സാധ്യത കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന പുതിയ രീതി വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ (എഐ) സഹായത്തോടെയാണ് രോഗ്യസാധ്യത മുന്‍കൂട്ടി കണ്ടെത്തുന്നത്.

Advertisement

40000 സ്ത്രീകളില്‍ നിന്നുള്ള 90000 മാമോഗ്രാമുകള്‍ ഉപയോഗിച്ച് ഇതിന്റെ കാര്യക്ഷമത പരിശോധിക്കുകയും കൃത്യത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. നാല് തരത്തിലുള്ള സ്തന സാന്ധ്രതയ്ക്കുപരി നിരവധി വിവരങ്ങള്‍ മാമോഗ്രാമില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മാസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ആദം യാല പറഞ്ഞു. ഡീപ് ലേണിംഗ് മോഡലിന്റെ സഹായത്തോടെ സ്തനാര്‍ബുദ സാധ്യതയുടെ ചെറിയ സൂചനകള്‍ പോലും കണ്ടെത്താന്‍ കഴിയുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

മൂന്ന് മാര്‍ഗ്ഗങ്ങളിലൂടെ രോഗസാധ്യത കണ്ടെത്താനായിരുന്നു ഗവേഷകസംഘത്തിന്റെ ശ്രമം. ആദ്യത്തേതില്‍ കാലങ്ങളിലായി കരുതിവരുന്ന രോഗസാധ്യതാ ലക്ഷണങ്ങളാണ് അടിസ്ഥാനമാക്കിയത്. രണ്ടാമത്തേതില്‍ മാമോഗ്രാം ഉപയോഗിച്ചുള്ള ഡീപ് ലേണിംഗ് പ്രയോജനപ്പെടുത്തി. മൂന്നാമത്തെ മാര്‍ഗ്ഗത്തില്‍ ഇവ രണ്ടും യോജിപ്പിച്ച് പഠനം നടത്തി. ഡീപ് ലേണിംഗ് ഉപയോഗപ്പെടുത്തി നടത്തിയ പരിശോധനകളില്‍ രോഗസാധ്യത കൃത്യമായി പ്രവചിക്കാന്‍ കഴിഞ്ഞു.

രോഗസാധ്യത കണ്ടെത്താനുള്ള സാധാരണ പരിശോധനകളുമായി താരതമ്യം ചെയ്താല്‍ ഡീപ് ലേണിംഗ് മാതൃകയ്ക്ക് കൃത്യത കൂടുതലാണ്. മാത്രമല്ല എല്ലാ വിഭാഗം ആളുകളിലും ഇത് ഒരുപോലെ ഫലപ്രദവുമാണ്.

മാതൃദിനത്തില്‍ അമ്മയ്ക്ക് സമ്മാനം നല്‍കാന്‍ അഞ്ച് ഗാഡ്ജറ്റുകള്‍

Best Mobiles in India

Advertisement

English Summary

New AI method predicts future risk of breast cancer