മനുഷ്യനെ പോലെ വസ്തുക്കള്‍ തിരിച്ചറിയാന്‍ കഴിയുന്ന എഐ സിസ്റ്റം


മനുഷ്യര്‍ വസ്തുക്കളെ കണ്ട് തിരിച്ചറിയുന്നതിന് സമാനമായ രീതിയില്‍ വസ്തുക്കളെ മനസ്സിലാക്കാന്‍ കഴിയുന്ന നിര്‍മ്മിത ബുദ്ധി (എഐ) സംവിധാനം യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ലോസ് ഏഞ്ചലസിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. മനുഷ്യന്‍ ഒരു വസ്തുവിനെ കണ്ട് മനസ്സിലാക്കുമ്പോള്‍ തലച്ചോറില്‍ നടക്കുന്ന അതേ പ്രവര്‍ത്തനം തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.

Advertisement

ഇതിന് വസ്തുക്കളെ സ്വയം തിരിച്ചറിയാനും ഊഹിക്കാനും കൃത്യമായി മനസ്സിലാക്കാനും കഴിയും. ഇതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ പോലെ പെരുമാറുകയും ചെയ്യും. നിലവിലുള്ള നിര്‍മ്മിത ബുദ്ധി അടിസ്ഥാന വിഷന്‍ സംവിധാനങ്ങള്‍ പ്രത്യേക ജോലികള്‍ക്ക് വേണ്ടി വികസിപ്പിച്ചെടുത്തവയാണ്. അതുകൊണ്ട് തന്നെ വസ്തുക്കളെ കണ്ട് മനസ്സിലാക്കാനുള്ള അവയുടെ കഴിവിന് പരിമിതകളുണ്ട്.

Advertisement

ഒരു വസ്തുവിന്റെ ചില ഭാഗങ്ങള്‍ മാത്രം കാണിച്ചാല്‍ ഇപ്പോഴുള്ള എഐ വിഷന്‍ സംവിധാനങ്ങള്‍ക്ക് വസ്തുവിനെ മനസ്സിലാക്കാനാവുകയില്ല. സ്ഥിരം പശ്ചാത്തലത്തില്‍ നിന്ന് മാറ്റിയാലും വസ്തുവിനെ തിരിച്ചറിയുക പ്രയാസകരമാണ്. ഒരു ഉദാഹരണം പറയാം. കസേരയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന നായയുടെ കാലോ വാലോ കണ്ടാല്‍ എഐ വിഷന്‍ സിസ്റ്റത്തിന് അത് എന്താണെന്ന് പറയുക സാധ്യമല്ല. എന്നാല്‍ മനുഷ്യര്‍ക്ക് മറഞ്ഞിരിക്കുന്ന ജീവിയെ അനായാസം മനസ്സിലാക്കാനാകും.

സമാനമായ കഴിവോട് കൂടിയതാണ് പുതിയ സംവിധാനം. ആയിരക്കണക്കിന് ദൃശ്യങ്ങള്‍ വിലയിരുത്തിയാണ് ഇത് നിഗമനത്തിലേക്കെത്തുന്നത്. ഇതിനായി ഒരു ചിത്രത്തെ നൂറുകണക്കിന് ചെറിയ ചിത്രങ്ങളാക്കി മാറ്റും. ഇവയെ വ്യൂവ്‌ലെറ്റ്‌സ് എന്നുവിളിക്കുന്നു. ഇവ ചേര്‍ന്ന് എങ്ങനെ ഒരു വസ്തു രൂപപ്പെടുന്നുവെന്ന് കമ്പ്യൂട്ടര്‍ മനസ്സിലാക്കുകയാണ് രണ്ടാംഘട്ടത്തില്‍ ചെയ്യുന്നത്. അവസാനമായി പശ്ചാത്തലത്തിലുള്ള വസ്തുക്കള്‍ കൂടി പരിശോധിച്ച് വസ്തുവിനെ തിരിച്ചറിയുന്നു.

Advertisement

മനുഷ്യനെ പോലെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പ്രാപ്തി പുതിയ സംവിധാനത്തിന് നല്‍കുന്നതിനായി മനുഷ്യര്‍ വസിക്കുന്നതിന് സമാനമായ ഇന്റര്‍നെറ്റ് പരിസ്ഥിതി എഐ സിസ്റ്റത്തിന് വേണ്ടി നിര്‍മ്മിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിട്ടുണ്ട്. വിവിധ വസ്തുക്കളുടെ അസംഖ്യം ചിത്രങ്ങളും വീഡിയോകളുമാണ് ഇതിലുള്ളതെന്ന് ഗവേഷക സംഘാംഗമായ വ്‌വാനി റോയ്ചൗധരി പറഞ്ഞു. ഓരോ വസ്തുവിന്റെയും വിവിധ വീക്ഷണകോണുകളില്‍ നിന്നുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2018ല്‍ എത്തിയ ഏറ്റവും മികച്ച ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍..!

Best Mobiles in India

Advertisement

English Summary

New AI system mimics how humans visualise, identify objects