വൻ ഓഫറുകളുമായി ഭാർതി എയർടെൽ


വൻ ഓഫറുകളുമായി ഭാർതി എയർടെൽ വീണ്ടും രംഗത്ത്. കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റയാണ് എയർടെൽ ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നത്.

ജിയോ മുന്നേറി നിൽക്കുന്ന വിപണി തിരിച്ചുപിടിക്കാനുള്ള പദ്ധതിയുമായാണ് ഭാർതി എയർടെൽ വന്നിരിക്കുന്നത്.

ടെലികോം

ഉപയോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ പരമാവധി ഡാറ്റ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാർതി എയർടെൽ ടെലികോം രംഗത്ത് ഇപ്പോൾ ചുവടുറപ്പിച്ചിരിക്കുന്നത്.

ജിയോ

48, 98 എന്നീ രണ്ടു പ്ലാനുകളാണ് എയർടെൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 48 രൂപ പ്ലാനിൽ 28 ദിവസത്തേക്ക് 3G അല്ലെങ്കില്‍ 4G ഡേറ്റ ഉപയോഗിക്കാം. 98 രൂപ പ്ലാനിൽ 28 ദിവസത്തേക്ക് 6 ജി.ബി ഡാറ്റയും ലഭിക്കും.

ഡാറ്റ പ്ലാനുകൾ

എന്നാൽ ജിയോയുടെ ഡാറ്റ പ്ലാനുകൾ ഇപ്പോഴും താഴെ തട്ടിലാണ്. എയർടെല്ലിനേക്കാള്‍ 20 മുതൽ 25 ശതമാനം കുറഞ്ഞ നിരക്കിലാണ് ജിയോ ഡാറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്.

അൺലിമിറ്റഡ് കോൾ

ജിയോയുടെ 98 രൂപയുടെ പ്ലാനിൽ 28 ദിവസത്തേക്ക് 2 ജി.ബി ഡേറ്റ, അൺലിമിറ്റഡ് കോൾ എന്നിവ നൽകുന്നു. എയർടെല്ലിന്റെ 119 രൂപ പ്ലാനിൽ 28 ദിവസത്തേക്ക് 1 ജി.ബി ഡേറ്റയും അൺലിമിറ്റഡ് കോളുമാണ് നല്‍കുന്നത്.

Most Read Articles
Best Mobiles in India
Read More About: airtel jio offers news

Have a great day!
Read more...

English Summary

As per the report, the impact may not be substantial as Jio also offers unlimited calling plans along with 2GB data at Rs 98 compared with Airtel that provides the same at Rs 129.