ജിയോയെ കടത്തിവെട്ടി ഓഫര്‍ സുനാമിയുമായി വീണ്ടും ബിഎസ്എന്‍എല്‍


ടെലികോം മേഖലയിലെ മത്സരം മുറുകിയിട്ടും വൈവിധ്യമുളള ഓഫറുകള്‍ അവതരപ്പിച്ചാണ് ഇപ്പോഴും പൊതു മേഖല കമ്പനിയായ ബിഎസ്എന്‍എല്‍ പിടിച്ചു നില്‍ക്കുന്നത്.

Advertisement

അതിനു മറ്റൊരു തെളിവുമായാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. അതായത് ബിഎസ്എന്‍എല്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 171 രൂപയുടെ കിടിലന്‍ പ്ലാന്‍ അവതരിപ്പിച്ചു. മറ്റു ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡാഫോണ്‍, ജിയോ എന്നീ കമ്പനികളുമായി മത്സരിക്കാന്‍ വേണ്ടി തന്നെയാണ് ബിഎസ്എന്‍എല്‍ ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement


ബിഎസ്എന്‍എല്‍ 171 രൂപ പ്ലാന്‍


ബിഎസ്എന്‍എല്ലിന്റെ ഈ പുതിയ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2ജിബി ഡേറ്റ പ്രതിദിനം, 100എസ്എംഎസ് എന്നിവ 30 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. മൊത്തത്തില്‍ ഈ പ്ലാനില്‍ 60ജിബി ഡേറ്റയാണ് ലഭിക്കുന്നത്. എന്നാല്‍ ബിഎസ്എന്‍എല്‍ന്റേത് 3ജി ഡേറ്റയാണ്, 4ജി ഡേറ്റയല്ല.

171 രൂപയുടെ പ്ലാന്‍ കൂടാതെ ടെലികോം ഓപ്പറേറ്റര്‍ മറ്റൊരു പ്ലാന്‍ കൂടി അവതരിപ്പിച്ചു. 45ജിബി 3ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 100 എസ്എംഎസ് പ്രതിദിനം എന്നിവ നല്‍കുന്ന 499 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനാണിത്. 45ജിബി ഡേറ്റ പരിധി കഴിഞ്ഞാല്‍ 40Kbps സ്പീഡായി കുറയുന്നതാണ്.

Advertisement

ജിയോയുമായി കിടിലന്‍ മത്സരം

ബിഎസ്എന്‍എല്‍ന്റെ 171 രൂപ പ്ലാന്‍ ലക്ഷ്യമിട്ടിരിക്കുന്നത് ജിയോയുടെ 149 രൂപയുടെ പ്രീപെയ്ഡ് പ്ലാനുമായാണ്. ജിയോയുടെ ഈ പ്ലാനില്‍ 1.5ജിബി ഡേറ്റ പ്രതിദിനം, 100എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഈ ഓഫറുകള്‍ക്കു പുറമേ ജിയോ പ്ലാന്‍ ആപ്ലിക്കേഷനുകളുടെ ജിയോ സ്യൂട്ട് ആക്‌സസും നല്‍കുന്നു.

ഇതു കൂടാതെ ബിഎസ്എന്‍എല്‍ന്റെ 499 രൂപ പ്ലാന്‍ ലക്ഷ്യമിട്ടിരിക്കുന്നത് ജിയോയുടെ 509 രൂപ പ്ലാനിനെയാണ്. കൂടാതെ MTNL ഉും 171 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ വാഗ്ദാനം ചെയ്തിരുന്നു. അതില്‍ 100 ഫ്രീ എസ്എംഎസ് പ്രതിദിനം, അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ്, 1.5ജിബി ഡേറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

Advertisement


ബിഎസ്എന്‍എല്‍ നിരന്തരം പുതിയ പദ്ധതികള്‍ കൊണ്ടു വരുന്നുണ്ട്

ടെലികോം മേഖലയിലെ മത്സരം ശക്തമായതോടെ പുതിയ പ്ലാനുകള്‍ പ്രഖ്യാപിക്കുന്നതിലുപരി ബിഎസ്എന്‍എല്‍ തങ്ങളുടെ നിലവിലുളള പദ്ധതികള്‍ പുതുക്കുന്നുണ്ടായിരുന്നു. ജിഎസ്എം പ്രീപെയ്ഡ് സെഗ്മെന്റില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനു പുറമേ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സെഗ്മെന്റിലും നിരവധി മാറ്റങ്ങള്‍ ബിഎസ്എന്‍എല്‍ വരുത്തിയിട്ടുണ്ട്. ജിയോയുടെ ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് FTTH സേവനം ആരംഭിച്ചതോടു കൂടിയാണ് ഇതും ആരംഭിച്ചത്.

ഐഫോണിൽ പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് എത്തി!

Best Mobiles in India

English Summary

New BSNL Rs. 171 prepaid plan offers 60GB data and unlimited calls