ന്യൂ ഐപാഡ് 36,799 രൂപയ്ക്ക് ഇന്ത്യയില്‍



ആപ്പിള്‍ ഈ മാസം ആദ്യത്തില്‍ പുറത്തിറക്കിയ ന്യൂ ഐപാഡ് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ 36,799 രൂപ മുടക്കി സ്വന്തമാക്കാം. ട്രാഡസ് വെബ്‌സൈറ്റാണ് ന്യൂ ഐപാഡ് എത്തിക്കുന്നത്. ആപ്പിള്‍ ഈ ഉത്പന്നത്തെ ഇതുവരെ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ലെങ്കിലും പുതിയ ഐപാഡിനായി കാത്തിരിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരമാണ്.

16 ജിബിയുടെ വൈഫൈ മോഡലിന് 36,799 രൂപയ്ക്കാണ് ട്രാഡസ് വില്‍ക്കുന്നത്. ന്യൂ ഐപാഡ് ഏകദേശം 39,990 രൂപയ്ക്കാകും ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയിലെത്തുക. അങ്ങനെയാണെങ്കില്‍ ട്രാഡസില്‍ നിന്ന് ഇപ്പോള്‍ 3,191 രൂപ ലാഭിച്ച് ടാബ്‌ലറ്റ് വാങ്ങാനാകും.

Advertisement

റെറ്റിന ഡിസ്‌പ്ലെ, വേഗതയേറിയ എ5എക്‌സ് ചിപ്, 10 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യം, 5 മെഗാപിക്‌സല്‍ ഐസൈറ്റ് ക്യാമറ എന്നിവയാണ് ഈ ടാബ്‌ലറ്റിന്റെ പ്രത്യേകതകള്‍.

Advertisement

മാര്‍ച്ച് 7നാണ് ആപ്പിള്‍ ന്യൂ ഐപാഡ് പുറത്തിറക്കിയത്. പിന്നീട് 16ന് ഇത് യുഎസ്, യുകെ ഉള്‍പ്പടെ 10 രാജ്യങ്ങളില്‍ ആദ്യമായി വില്പനക്കെത്തുകയും ചെയ്തു.

ഇന്ന് അതായത് 23ന് മറ്റ് 25 രാജ്യങ്ങളില്‍ കൂടി ന്യൂ ഐപാഡിന്റെ വില്പന ആരംഭിക്കുകയാണ്. ഇന്ത്യയിലും അധികം താമസിയാതെ ടാബ്‌ലറ്റ് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അത് എപ്പോഴാകുമെന്ന് വ്യക്തമല്ല.

ആപ്പിളിന്റെ ഏറ്റവും പുതിയ ടാബ്‌ലറ്റ് വാങ്ങാന്‍ ഇനിയും ഏറെ കാത്തിരിക്കാന്‍ പറ്റാത്തവര്‍ക്ക് ട്രാഡസില്‍ നിന്നും പുതിയ ഉത്പന്നം സ്വന്തമാക്കാം. മുന്‍ ഐപാഡ് മോഡലുകളേക്കാള്‍ കൂടുതല്‍ മേന്മയേറിയ ഘടകങ്ങളുമായാണ് ന്യൂ ഐപാഡ് വില്പനക്കെത്തിയത്.

Best Mobiles in India

Advertisement