നിങ്ങളുടെ സ്വന്തം എംഎക്സ് പ്ലെയർ ഇനി മുതൽ ആകെ മാറി പുതിയ രൂപത്തിൽ!


കഴിഞ്ഞ കുറേ വർഷങ്ങളായി ആൻഡ്രോയിഡ് ഉപഭോക്താക്കളെ സംബന്ധിച്ചെടുത്തോളം തങ്ങളുടെ വിഡിയോ പ്ളേ ബാക്ക് ആവശ്യത്തിന് ഏറ്റവുമധികം ഉപയോഗിച്ച് പോരുന്ന പ്ലെയർ ആണ് എംഎക്സ് പ്ലെയർ. നൂറ് കണക്കിന് വീഡിയോ ഓഡിയോ പ്ലെയർ ആപ്പുകൾ ഗൂഗിൾ പ്ളേ സ്റ്റോറിൽ ഉണ്ടെങ്കിലും അതിന് പുറമെ ഓരോ ഫോണുകളിലും ഡിഫാൾട്ട് ആയി മികച്ച വീഡിയോ പ്ലെയറുകൾ ഉണ്ടായിട്ടും അവയെല്ലാം മാറ്റി നിർത്തി എംഎക്സ് പ്ലെയർ തന്നെ ഉപയോഗിക്കുന്നവരാണ് നമ്മിൽ പലരും.

Advertisement

എംഎക്സ് പ്ലെയർ

ഇത്തരത്തിൽ ലോകമാകമാനം ഇത്രയധികം ജനപ്രീതി നേടിയ ഒരു മീഡിയ പ്ലെയർ ആയി എംഎക്സ് പ്ലെയർ മാറിയതിന് പിന്നിൽ ഏതൊരാൾക്കും എളുപ്പം ഏറ്റവും ലളിതമായി ഉപയോഗിക്കാനുള്ള സൗകര്യവും അതോടൊപ്പം ഒരുവിധം എല്ലാ മീഡിയ ഫയലുകളും കോഡാക്കുകളും പിന്തുണയ്‌ക്കുന്നുണ്ട്‌ എന്ന പ്രത്യേകതയുമാണ്. ഈ എംഎക്സ് പ്ലെയറിൽ കാര്യമായ ചില മാറ്റങ്ങൾ വരാൻ പോകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Advertisement
വീഡിയോ സേവനങ്ങൾ

വർഷങ്ങളായി ഒന്നാം സ്ഥാനത്തു തുടരുന്ന പ്ലെയർ ആണെങ്കിലും കാലോചിതമായ ചെറിയ ചെറിയ മാറ്റങ്ങൾ മാത്രമായിരുന്നു ഓരോ അപ്‌ഡേറ്റുകളിലും എംഎക്സ് പ്ലെയർ കൊണ്ടുവന്നിരുന്നത്. ഇതിൽ നിന്നും വിഭിന്നമായി അടിമുടി മാറ്റം വരുത്താനുള്ള തയ്യാറെടുപ്പിലാണ് എംഎക്സ് പ്ലെയർ ഇപ്പോൾ. നെറ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം എന്നിങ്ങനെയുള്ള വീഡിയോ സേവനങ്ങൾ പതിയെ വിപണിയിൽ മുന്നേറ്റം സൃഷിടിക്കാൻ തുടങ്ങിയിരിക്കുന്ന ഈ സമയത്ത് എന്തുകൊണ്ടും എംഎക്സ് പ്ലെയറിനും ഒരു മാറ്റം അനിവാര്യമാണ്.

ഫോണിലെ ഫയലുകൾ

അതിനാൽ തന്നെയാണ് ഈ സേവനങ്ങളോട് കിടപിടിക്കുന്ന രീതിയിലുള്ള ഒരു പുതിയ രൂപകൽപ്പനയിലേക്ക് എംഎക്സ് പ്ലെയർ എത്തിയിരിക്കുന്നത്. ഇത്രയും നാൾ ഫോണിലെ ഫയലുകൾ പ്ളേ ചെയ്തും സ്ട്രീം ലിങ്കുകൾ പ്രവർത്തിപ്പിച്ചും നടന്നിരുന്ന എംഎക്സ് പ്ലെയർ ഇനി മറ്റു വീഡിയോ സേവനങ്ങൾ പോലെ എല്ലാ ഓൺലൈൻ വീഡിയോ സൗകര്യങ്ങളും ഒരുക്കും. എംഎക്സ് പ്ലെയർ തലവന്മാരായ കരൺ ബേദി, വിവേക് ജയിൻ എന്നിവരാണ് ഈ കാര്യം അറിയിച്ചത്.

ലൈവ് ടിവി, മറ്റു വീഡിയോ സേവനങ്ങൾ

നിലവിൽ ഒരു ബീറ്റാ ആപ്പ് ആയി മാത്രമായിരിക്കും ഇത് പരീക്ഷിക്കുക. ശേഷം പബ്ലിക്ക് ആയി എല്ലാവർക്കും ഉപയോഗിക്കാനുള്ള വേർഷൻ ഇറക്കുകയും ചെയ്യും. നിലവിലുള്ള ഫോണിലെ വിഡിയോകൾ പ്ളേ ചെയ്യുന്ന സംവിധാനം അതെ പോലെ നിലനിർത്തി അതിലേക്ക് ഓൺലൈൻ ആയി ലൈവ് ടിവി, മറ്റു വീഡിയോ സേവനങ്ങൾ എന്നിങ്ങനെ ഒരുപിടി സൗകര്യങ്ങൾ കൂടെ ഉൾക്കൊള്ളിച്ചാണ് പുതിയ എംഎക്സ് പ്ലെയർ എത്തുക.

ജിയോയുടെ പറക്കും ഇന്റര്‍നെറ്റ് 'ജിയോജിഗാ ഫൈബര്‍', പ്ലാന്‍ വിവരങ്ങളും മറ്റും അറിയാം

 

Best Mobiles in India

English Summary

New MX Player Beta Version with All New Features