വാട്ട്സ് ആപ്പ് ചാറ്റ് ലോക്ക് ചെയ്യുന്നതിനായി ഇനി മുതൽ ഫിംഗർപ്രിൻറ്റും


വാട്ട്സ് ആപ്പ് ഇനി മുതൽ അതിന്റെ ഉപയോക്താക്കൾക്കായി ചാറ്റുകൾ ലോക്ക് ചെയ്യാനും അല്ലെങ്കിൽ അൺലോക്ക് ചെയ്യാനുമുള്ള സംവിധാനം അധികം താമസിക്കാതെ അനുവദിക്കും. ഫിംഗർപ്രിന്റ് സെൻസർ അല്ലെങ്കിൽ ബയോമെട്രിക് സിസ്റ്റം ആയിരിക്കും ഇതിനായി ഇപയോഗിക്കുന്നത്.

ഐഫോണുകൾക്കായി ഇതേ സംവിധാനം പുരോഗമനത്തിലാണെന്ന് റിപ്പോർട്ട് ചെയ്‌തിരുന്നു. ടച്ച് ഐ.ഡി, ഫേസ് ഐ.ഡി തുടങ്ങിയവും വാട്ട്സ് ആപ്പിൽ അധികം വൈകാതെ എത്തുമെന്ന് അറിയിച്ചു.

എന്നാൽ, വാട്ട്സ് ആപ്പിൽ 'ഇൻ ആപ്പ് ലോക്ക്' സവിശേഷതയില്ല, എന്നാൽ ഇത്തരം സംവിധാനങ്ങൾക്കായി കമ്പനി ശ്രമിക്കുന്നുണ്ട്. ഈ മെസ്സഞ്ചർ ആപ്പിന് ഇൻ ബിൽഡ് പാസ്സ്‌വേർഡ്‌ സിസ്റ്റം ഇല്ല, അത് കൊണ്ട് തന്നെ ഈ ആപ്പ് ഉപയോക്താവിന് ലോക്ക് ചെയ്യണമെന്നുണ്ടങ്കിൽ, അതിനായി വേറൊരു ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കേണ്ടതായി വരും.

സാംസങ് ഗ്യാലക്സി A7, ഗ്യാലക്സി A9 സ്മാർട്ഫോണുകൾ വിലക്കുറവിൽ

ഈ പുതിയ സംവിധാനം കമ്പനി ഔദ്യോഗികമായി പ്രഖ്യപിച്ചിട്ടില്ല, എന്നാൽ ഈ സംവിധാനം ഇതിൻറെ പുതിയ ബീറ്റ വേർഷനിൽ ലഭ്യമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സംവിധാനം വന്നാൽ, ഉപയോക്താക്കൾക്ക് തങ്ങളുടെ ഐഡന്റിറ്റി ഉപയോഗിച്ച് മാത്രമേ അൺലോക്ക് ചെയ്യാൻ സാധിക്കുകയുള്ളു.

ബിയോമെട്രിക് സംവിധാനം കൂടാതെ തന്നെ വാട്ട്സ് ആപ്പ് മറ്റു ചില സംവിധാനങ്ങൾക്കായി പരിശ്രമം നടത്തുന്നുണ്ട്. അതിലൊന്നാണ് 'ഇമ്പ്രൂവ്ഡ് ഓഡിയോ മെസ്സേജുകൾ', ഇത് ഒരു സന്ദേശം അയക്കുന്നതിന് മുൻപായി ഒന്നുകൂടി പരിശോധിക്കാൻ സഹായിക്കുന്ന സവിശേഷതയാണ് ഇത്.

Most Read Articles
Best Mobiles in India
Read More About: apps news whatsapp

Have a great day!
Read more...

English Summary

WhatsApp users will have to verify their identity to unlock WhatsApp. The latest feature will be for the entire app, which means that it cannot be used to lock individual chats.