അഞ്ച് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ച്‌ ടെലികോം ഭീമൻ എയർടെൽ


അനവധി ഓഫറുകളും ആനുകൂല്യങ്ങളും കൊട്നുവരുന്ന തിരക്കിലാണ് എയർടെൽ. ജിയോ ഒന്നാമതെത്തിയതോടെ ഉപയോക്താക്കളെ തങ്ങളെ വരുത്തിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളിലാണ് ഓരോ ടെലികോം കമ്പനികളും. ഇപ്പോഴിതാ, എയർടെൽ 5 പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഇപ്പോൾ പുതുക്കിയിരിക്കുകയാണ്.

അഞ്ച് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

499, 749, 999, 1599 എന്നി നിരക്കിലുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് കമ്പനി ഇപ്പോൾ പുതുക്കിയതായി അറിയിച്ചിരിക്കുന്നത്. അതേസമയം, 399 രൂപയുടെ പ്ലാൻ അവസാനിപ്പിച്ചിട്ടില്ലെന്ന് കമ്പനി റിപ്പോർട്ടിൽ പറഞ്ഞു. പ്ലാൻ അവസാനിപ്പിച്ചതായുളള വാർത്തകൾ തികച്ചും വ്യാജമാണെന്നും കമ്പനി അഭിപ്രായപ്പെട്ടു.

എയർടെൽ

എന്നാൽ എയർടെൽ ആപ്പിലും വെബ്സൈറ്റിലും പുതിയ കണക്ഷൻ എടുക്കുന്നവർക്ക് ഈ പ്ലാൻ കാണിക്കുന്നില്ല. പക്ഷേ റീട്ടെയിൽ സ്റ്റോറുകളിൽ പ്ലാൻ ലഭ്യമാണ്. ഉപയോക്താക്കൾക്ക് സ്റ്റോറുകളിൽ പോയി പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

അൺലിമിറ്റഡ് ഡാറ്റ

എയർടെൽ 1599 രൂപയുടെ പ്ലാനും പുതുക്കിയിട്ടുണ്ട്. അൺലിമിറ്റഡ് ഡാറ്റ, വോയിസ് കോളിങ് എന്നിവ ലഭിക്കുന്ന തരത്തിലാണ് പ്ലാൻ പുതുക്കിയത്. എല്ലാ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, സീ5 എന്നിവ സൗജന്യമായി ഉപയോഗിക്കാം.

499 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെൽ 499 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിൽ പ്രതിമാസം 75 ജി.ബിയുടെ 3ജി/ജി ഡാറ്റയാണ് കിട്ടുക. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ദിവസവും 100 എസ്.എം.എസും ലഭിക്കുന്നത്. ഈ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് മൂന്നു മാസത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും, ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും, സീ5, എയർടെൽ ടി.വി പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കും. ഇതിനൊപ്പം ഹാൻഡ്സെറ്റ് പ്രൊട്ടക്ഷനും ലഭിക്കും.

749 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

ഈ പ്ലാനിൽ പ്രതിമാസം 125 ജി.ബിയുടെ 3ജി/4ജി ഡാറ്റയാണ് കിട്ടുക. ദിവസവും 100 എസ്.എം.എസും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ലഭിക്കും. ഇതിനു പുറമേ ഉപയോക്താക്കൾക്ക് മൂന്നു മാസത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും, ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും, സീ5, എയർടെൽ ടി.വി പ്രീമിയം സബ്സ്ക്രിപ്ഷനും ഹാൻഡ്സെറ്റ് പ്രൊട്ടക്ഷനും ലഭിക്കും.

999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെലിന്റെ 999 രൂപയുടെ പ്ലാനിൽ 150 ജി.ബിയുടെ 3ജി/4ജി ഡാറ്റ, ദിനവും 100 എസ്.എം.എസ്, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ എന്നിവയാണ് ലഭിക്കുക. ഇതിനു പുറമേ ഉപയോക്താക്കൾക്ക് മൂന്നു മാസത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും, ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും, സീ5, എയർടെൽ ടി.വി പ്രീമിയം സബ്സ്ക്രിപ്ഷനും ഹാൻഡ്സെറ്റ് പ്രൊട്ടക്ഷനും ലഭിക്കും.

1599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

അൺലിമിറ്റഡ് ഡാറ്റ നൽകുന്നുവെന്നതാണ് പരിഷ്കരിച്ച മറ്റു നാലു പ്ലാനുകളിൽനിന്നും ഈ പ്ലാനിനെ വ്യത്യസ്തമാക്കുന്നത്. ഇതിനുപുറമേ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, ദിനവും 100 എസ്.എം.എസും കിട്ടും.

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ

ഇതിനു പുറമേ ഉപയോക്താക്കൾക്ക് മൂന്നു മാസത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും, ഇതോടപ്പംഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷനും , സീ5, എയർടെൽ ടി.വി പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ഹാൻഡ്സെറ്റ് പ്രൊട്ടക്ഷനും ഇതോടപ്പം ലഭിക്കും. രണ്ടു സാധാരണ കണക്ഷനുകൾക്കാണ് ഈ പ്ലാൻ ലഭ്യമാകുക.

Most Read Articles
Best Mobiles in India
Read More About: airtel postpaid offers news

Have a great day!
Read more...

English Summary

As the competition is getting tougher between the telecom operators, Airtel has revised some of its plans to tap customers. Telecom service providers are now coming up with compact packs which include data, entertainment, news, among other services.