ആന്‍േഡ്രായ്ഡിന്റെ പുതിയ വേര്‍ഷന്‍ ലോലിപ്പോപ്പ്???


ഗൂഗിളിന്റെ ആന്‍േഡ്രായ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷന്‍ ഏതായിരിക്കും.? ടെക്‌ലോകത്ത് ഇപ്പോള്‍ അതെ കുറിച്ചാണ് ചൂടേറിയ ചര്‍ച്ച നടക്കുന്നത്. ആന്‍ഡ്രോയ്ഡിന്റെ ഓരോ വേര്‍ഷനും അക്ഷരമാല ക്രമത്തില്‍, മധുരത്തിന്റെ പേരിലാണ് പുറത്തിറങ്ങുന്നത്.

Advertisement

ഏറ്റവും ആദ്യമിറങ്ങിയ കപ്‌കേക് മുതല്‍ ഒടുവില്‍ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് വരെ ഈ കീഴ്‌വഴക്കം ഗൂഗിള്‍ പാലിച്ചു. അതുകൊണ്ടുതന്നെ അടുത്ത വേര്‍ഷന്‍ 'L' എന്ന അക്ഷരത്തിലാണ് തുടങ്ങേണ്ടത്. ഇത് ലോലിപ്പോപ്പ് ആകുമെന്നാണ് പലരും പറയുന്നത്. പതിവില്‍ നിന്ന് വേറിട്ട് 'മൂണ്‍ഷൈന്‍' എന്ന പേരായിരിക്കും പുതിയ വേര്‍ഷന് നല്‍കുക എന്നും പറയപ്പെടുന്നുണ്ട്.

Advertisement

അതോടൊപ്പം പുതിയ വേര്‍ഷന്‍ ആന്‍ഡ്രോയ്ഡ് 4.5 ആയിരിക്കുമെന്നും അല്ല, ആന്‍ഡ്രോയ്ഡ് 5.0 ആയിരിക്കുമെന്നും വാദങ്ങളുണ്ട്. കിറ്റ്കാറ്റ് ലോഞ്ച് ചെയ്യുന്നതിനു മുമ്പ് ഗൂഗിള്‍ പ്ലേയില്‍ നെക്‌സസ് സ്മാര്‍ട്‌ഫോണ്‍ 4.40 എന്ന സമയം കാണിച്ചിരുന്നു.

അതുപോലെ ഇപ്പോള്‍ ഗൂഗിളിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മൂന്നു ഫോണുകള്‍ 5.00 എന്ന സമയവുമായി പ്രത്യക്ഷപ്പെട്ടതാണ് പുതിയ വേര്‍ഷന്‍ ആന്‍ഡ്രോയ്ഡ് 5 ആയിരിക്കുമെന്ന് കരുതാന്‍ കാരണം. ജൂണ്‍ 25 -ന് യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഗൂഗിള്‍ ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സില്‍ പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

Best Mobiles in India

Advertisement